അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 6

0

എഴുത്തുകാരി: റീനു

അവിടേക്ക് ആൻസി ചെന്നപ്പോൾ ആരും വന്നിട്ടുണ്ടായിരുന്നില്ല. നേരിയ തോതിൽ മഴ പൊടിഞ്ഞതുകൊണ്ട് തന്നെ അവൾ മില്ലിന്റെ അരികിൽ ഇരുന്നു…. ശക്തമായ മഴത്തുള്ളികൾ പെട്ടന്ന് മണ്ണിനെ പുണർന്ന വേളയിൽ തൂവാനം അവളിൽ ചിത്രപണികൾ തീർക്കാൻ തുടങ്ങിയപ്പോൾ പതുക്കെ ഓടി അകത്തേക്ക് കയറിയിരുന്നു അവൾ….. അതിന് ശേഷം ജീന പറഞ്ഞു തന്ന അനന്ദുവിന്റെ നമ്പറിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു, വരണ്ട എന്നും അറിയിച്ചു……

കുറേ വട്ടം ഫോൺ അടിക്കുന്നത് കേട്ടാണ് സിദ്ധാർത്ഥ് ഫോണെടുത്തത്, നോക്കിയപ്പോൾ അനന്തു ആണ്. ” എന്താടാ..? ” സിദ്ധാർത്ഥണ്ണ ആ പരിപാടി നടക്കില്ല… ” എന്താടാ..? എന്തുപറ്റി…? ” അവളല്ല വന്നിരിക്കുന്നത്, ” പിന്നെ…? അവളുടെ ഒരു കൂട്ടുകാരിയുണ്ട് അവൾ ആണ് വന്നിരിക്കുന്നത്, പിന്നെ അയാൾ ഇപ്പോൾ വരും, ” ആര്…? ” അലക്സ്‌…! ” എന്താ പറ്റിയത് എന്ന് നീ ഒന്ന് തെളിയിച്ചു പറ… സിദ്ധാർഥിന് ക്ഷമ കെട്ടു…ആൻസി പറഞ്ഞ കാര്യങ്ങൾ എല്ലാം അവൻ പറഞ്ഞു….. ” അവൾ വരുമെന്ന് നീ പറഞ്ഞതുകൊണ്ടല്ലേ ഞാൻ ഇത്രയും കാര്യങ്ങൾ പ്ലാൻ ചെയ്തത്….?

സിദ്ധാർഥിന്റെ വാക്കിൽ നിരാശ നിറഞ്ഞു…. ” എന്ത് ചെയ്യാനാ ഇങ്ങനെ പറ്റിയൊണ്ട് അല്ലേ… നമ്മുക്ക് യോഗം ഇല്ല…. അവളുടെ ഫോൺ ഓഫ് ആണ്… ” ഇനി നീ ആണ് വിളിക്കുന്നത് എന്ന് അവന് അറിഞ്ഞു കാണുമോ…? ” അറിയില്ല സംഭവം സീൻ ആയിട്ടുണ്ടെങ്കിൽ ചിലപ്പോൾ അയാൾ എന്നെ വന്നു കാണും, ” നിന്നെയൊക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതി, സിദ്ധാർഥ് ദേഷ്യം കടിച്ചമർത്തി… ആൻസി കയറി പോകുന്നത് കണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ആയിരുന്നു അനന്ദു കുറച്ച് അപ്പുറത്തേക്ക് മാറി ഫോണെടുത്ത് വിളിച്ചത്, ” നീ ഒരു കാര്യം ചെയ്യ് അവളോട് ചോദിക്ക് എന്താ കാര്യം എന്ന് വിശദമായി, അപ്പൊൾ അറിയാലോ എന്താ പറ്റിയത് എന്ന്…. ”

ഞാൻ വരണ്ട എന്ന് ജീന പറഞ്ഞു എന്നാണ് പറഞ്ഞത്…. പെട്ടെന്നാണ് അവിടെ ഒരു കാർ കൊണ്ടുവന്ന് നിർത്തുന്ന ശബ്ദം അനന്ദു കേട്ടത്…. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ ഒരു നിമിഷം അനന്ദുവും ഞെട്ടി.. ” അലക്സ്…! ” അലക്സോ.? സിദ്ധാർഥ് ചോദിച്ചു… ” അതേ , ” അവൻ എന്തിന് ഇവിടെ വന്നത്…? ” എനിക്ക് അറിയില്ല, ദൈവമേ ഇതിപ്പോ എനിക്ക് പണിയായി എന്ന് ആണ് തോന്നുന്നത്….? ” അവൾ എന്തിയെ …? ” അവിടെ മഴ ആയിട്ട് കുറച്ച് അകത്തേക്ക് കയറി ഇരിക്കാ…. പെട്ടന്ന് സിദ്ധാർഥിന്റെ കണ്ണുകൾ ചുരുങ്ങി…. ” മോനേ ഇത് നല്ലൊരു അവസരം ആണ്, ഇതിനാണ് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നത്…..

പ്രതീക്ഷിച്ചത് മറ്റൊരാളെ ആണെങ്കിലും ദൈവം കൊണ്ട് തന്നെ അവസരം വേറൊന്നാണ്…. ഇനി കളി ഒന്ന് മാറ്റി പിടിക്കാം…. ” നീ തൽക്കാലം അവിടുന്ന് പോകണ്ട, അവരുടെ രണ്ടു പേരുടെയും കണ്ണിൽ പെടാതെ നിൽക്ക്…. ” എന്തൊക്കെയാണ് സിദ്ധാർഥ് അണ്ണൻ പറയുന്നത്….? ” ഞാൻ പറഞ്ഞുതരും നീ അതുപോലെ ചെയ്യണം, മനസ്സിലായോ….?അവനും അവളും അവിടുന്ന് പോകാതെ നോക്കണേ, ” അതിനിപ്പോൾ ഞാൻ എന്ത് ചെയ്യും, എനിക്ക് പോകാൻ പറ്റില്ലല്ലോ…. ” അതൊക്കെ ഞാൻ പറഞ്ഞുതരാം, നീ തൽക്കാലം ഫോൺ കട്ട് ചെയ്യാതെ ഞാൻ പറയുന്നതും അവർ ചെയ്യുന്നതും എന്തൊക്കെ ആണെന്ന് പറ…. ” ആ അലക്സ് വണ്ടിയിൽ നിന്ന് പുറത്തിറങ്ങി വെളിയിലേക്ക് നടന്നു വരുന്നുണ്ട്….

വണ്ടിയുടെ ശബ്ദം കേട്ടു ആണെന്ന് തോന്നുന്നു അവളും അകത്തുനിന്ന് പുറത്തിറങ്ങിയിട്ടുണ്ട്…. ഒരു നിമിഷം ആൻസി കണ്ടപ്പോൾ അലക്സിന്റെ മനസ്സിൽ ഒരു സമാധാനം നിറഞ്ഞിരുന്നു….. ആ നിമിഷം വരെ ജീന കള്ളം പറഞ്ഞതാണോ എന്നൊരു സംശയം ഉണ്ടായിരുന്നു, ” കൊച്ച് ഒരുപാട് നേരമായോ വന്നിട്ട്….,? തലയിലേ വെള്ളതുള്ളി മുണ്ട് കൊണ്ട് തുടച്ചു അലക്സ്‌ ചോദിച്ചു…! ” ഇല്ല ചേട്ടായി, കുറച്ചേ നേരമേ ആയുള്ളൂ, മഴ വീണു…. അതുകൊണ്ട് ഞാൻ അകത്തേക്ക് കയറി നിൽക്കുകയായിരുന്നു, പുസ്തകം കൊടുത്തിട്ട് വേണം എനിക്ക് ക്ലിനിക്കിലേക്ക് പോകാൻ…. ജീന ഇവിടെ വരാം എന്ന് പറഞ്ഞത്, ” ഞാൻ ക്ലിനിക്കിൽ വന്നു മേടിച്ചേനെ, പുസ്തകം എന്തിയെ…?

ബാഗിൽ നിന്ന് പുസ്തകം എടുത്തു അവന്റെ കയ്യിൽ കൊടുത്തൂ അവൾ…. ” കൊച്ച് എന്നാൽ ഒരു കാര്യം ചെയ്യ്, ഞാൻ നിന്നെ ക്ലിനിക്കിലേക്ക് വിടാം, ” ആഹ് ശരി ചേട്ടായി…. പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഇടി വെട്ടി ഒരു മഴ വന്നത്… ” ശോ ഈ സമയത്ത് മഴ…. ഞാൻ ഒരു മീറ്റിംഗിന് പോവാ നനഞ്ഞു കുളിച്ചാൽ ശരിയാകില്ല… കുട ഉണ്ടോ…? ” എടുത്തിട്ടില്ല ചേട്ടായി… ” ശോ കാർ കിടക്കുന്ന റോഡ് വരെ നമ്മൾ പിന്നെ എങ്ങനെ പോകും….? ” കൊച്ച് അകത്തോട്ട് കേറിക്കോ…. മഴ കഴിഞ്ഞിട്ട് പോവാം, അവൾ അകത്തേക്ക് കയറിയ പുറകെ അലക്സും കയറി…. ” അവർ രണ്ടുപേരും അകത്തുകയറി….. ” ഐവാ…. അതുമതി..! ”

ഇനി നീ നൈസായിട്ട് ആരും കാണാതെ അവിടെ അടുത്തുള്ള കുറച്ചു നാട്ടുകാരെ ഒന്ന് വിളിക്കണം, അതിനിടയിൽ അവര് പോകരുത്…? പറഞ്ഞത് മനസ്സിലായോ… ” മനസ്സിലായി.. ” ഇതാണ് ചെറിയ ഇര കാണിച്ചു വലിയ മീനെ പിടിക്കുക എന്ന് പറയുന്നത്…. അവൻറെ പെങ്ങളെ വേറൊരുത്തന്റെ കൂടെ പിടിയ്ക്കുന്നതല്ല, അവനെയും ഒരുത്തിയെം കൂടി പിടിക്കുന്നത് ആണ് അവൻറെ രാഷ്ട്രീയഭാവി നശിക്കാനുള്ള ഏറ്റവും നല്ല കാര്യം…. ഞാൻ പറഞ്ഞത് ഇപ്പോൾ നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ….? ” ഇപ്പൊൾ ഏതാണ്ടൊക്കെ മനസ്സിലായി….. ” പിന്നെ നിന്നെ ഒരു കാരണവശാലും ആരും കാണാൻ പാടില്ല…..

അവൾ വന്നത് അവൻറെ പെങ്ങൾ പറഞ്ഞിട്ട് ആണെങ്കിൽ നീയാണ് ആൾ എന്നും അവളോട് പറഞ്ഞിട്ടുണ്ടാവും ആ പെൺകൊച്ച്, അതുകൊണ്ട് നിനക്ക് ഒരു പ്രശ്നം വരാത്ത രീതിയിൽ യാതൊരു സംശയവും വരാത്ത രീതിയിൽ ആരോടെങ്കിലും ഒക്കെ നീ കാര്യം ഒന്നു പറയുക…. ” ശരി. ഒരുവിധത്തിൽ ആരും കാണാതെ മഴനനഞ്ഞ് തന്നെയായിരുന്നു നടന്നത് അനന്ദു…. കുറച്ചു നടന്നപ്പോൾ തൊട്ടപ്പുറത്ത് ഒരു പെട്ടിക്കട കണ്ടു അവിടെ ചെന്ന് ഒരു സിഗരറ്റ് വാങ്ങി അനന്ദു…. ” ചേട്ടാ നമ്മുടെ മില്ല് ഇപ്പോഴും നടക്കുന്നുണ്ടോ….? ” അതൊക്കെ അടച്ചിട്ടു വർഷങ്ങളായി, ” പിന്നെ നമ്മുടെ പാലമറ്റത്ത് അലക്സച്ചായൻ അങ്ങോട്ട് പോകുന്നുണ്ടല്ലോ… കാറിൽ ” അത്‌ അലക്സിന്റെ സ്ഥലം അല്ലേ….? സിഗരറ്റ് എടുത്തുകൊണ്ടു അയാൾ പറഞ്ഞു… ”

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെങ്കൊച്ച് കൂടി അങ്ങോട്ട് ഇറങ്ങി പോകുന്നത് കണ്ടു…. ഞാൻ വിചാരിച്ചു മില്ല് പിന്നെയും തുടങ്ങി എന്ന്…. ഒന്നുമറിയാത്തതുപോലെ സിഗരറ്റ് വാങ്ങിച്ച് കത്തിച്ചുകൊണ്ട് അനന്ദു പറഞ്ഞു….. പെട്ടെന്ന് അയാളുടെ മുഖത്ത് ഒരു സംശയം വീണു,കടയുടെ ഇരിക്കുന്നവരുടെ മുഖഭാവവും ഒന്നു മാറിയത് അനന്ദു കണ്ടിരുന്നു….. ” ഏത് പെൺകൊച്ചു ” ഏതാണെന്ന് ശരിക്ക് കണ്ടില്ല, ആദ്യം വന്നത് ആ പെണ്ണാ, പിന്നെ അലക്സ്‌ ” ഇനി വേറെ വല്ല ഏർപ്പാട് ആണോടാ….? കടയിൽ ഇരുന്ന് ഒരാൾ മറ്റൊരാളോട് പറഞ്ഞു… ” അറിയാൻ പറ്റത്തില്ല രാഷ്ട്രീയക്കാർ അല്ലേ…?

” ആഹാ അങ്ങനെ നമ്മുടെ നാട്ടിൽ ഇങ്ങനത്തെ പരിപാടികൾ ഒന്നും നമ്മൾ പ്രോത്സാഹനം കൊടുക്കാൻ പാടില്ലല്ലോ…. നമുക്കൊന്ന് പോയി നോക്കിയാലോ, എന്താണെങ്കിലും അങ്ങനെ പട്ടാപ്പകല് നമ്മുടെ മുക്കിന് തുമ്പിനു താഴെ ഇത്തരം കാര്യങ്ങളൊന്നും നമ്മൾ ഈ നാട്ടിൽ വച്ച് വാഴിക്കാൻ പാടില്ല…. അനന്തു കൂടി പറഞ്ഞു… ” എങ്കിൽ പിന്നെ നമുക്ക് നോക്കിക്കളയാം, അവിടെ ഇരുന്ന ഒരു കൂട്ടം ആളുകൾ ഒരുമിച്ചാണ് അവിടേക്ക് നടന്നത്….. മഴ അപ്പോഴേക്കും അല്പം ശ്രമിച്ചിരുന്നു, അവിടേക്ക് പോയപ്പോൾ തന്നെ അനന്ദു സിദ്ധാർത്ഥനെ വിളിച്ച് കാര്യം പറഞ്ഞു…. ” നീ അവിടെ നിൽക്കണം… ബാക്കി കാര്യങ്ങൾ സിദ്ധാർദ്ധ് നോക്കിക്കോളാം എന്ന് പറഞ്ഞു….

ഉടനെ തന്നെ സിദ്ധാർദ്ധ് ഫോണിൽ നിന്നും ഓരോരുത്തരുടെയും ഫോണിലേക്ക് ആയി വിവരം മാറിമാറി പൊയ്ക്കൊണ്ടിരുന്നു…. ഈ ഒരു വിവരം കാട്ടുതീ പോലെ പടരാൻ അധികം സമയം വേണ്ടിവന്നില്ല….. മഴ കഴിഞ്ഞ് ഇരുവരും പുറത്തേക്കിറങ്ങുമ്പോൾ ചുറ്റിലും കൂടി നിന്നത് കുറച്ച് ആളുകൾ ആയിരുന്നു…..സംശയത്തോടെ ഇരുവരെയും മാറിമാറി നോക്കുന്നത് കണ്ടപ്പോൾ ആദ്യം രണ്ടുപേർക്കും പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല….. ” അലക്സ് എന്താ ഇവിടെ….? കൂട്ടത്തിൽ ഒരാൾ ചോദിച്ചു… ” എനിക്ക് എന്താ ഇവിടെ വരാൻ പറ്റത്തില്ലേ…? ഇത് ഞങ്ങടെ സ്ഥലമല്ലേ….. ” നിങ്ങളുടെ സ്ഥലം തന്നെ, പക്ഷേ ഈ സമയത്ത് ഈ പെൺകൊച്ചിനെ കൊണ്ട് അലക്സ് എന്നാ വന്നത് എന്നാണ് ചോദ്യം…..?

മറ്റൊരാളുടെ ചോദ്യം കേട്ടപ്പോഴാണ് ആ ചോദ്യത്തിന്റെ അർത്ഥം എവിടേക്കാണ് പോകുന്നതെന്ന് അലക്സിന് മനസ്സിലായത്…. ഒരു നിമിഷം ആൻസിയിലും ഒരു ഞെട്ടൽ ഉണ്ടായിരുന്നു….. ” നിങ്ങൾ കാര്യമറിയാതെ വേറെ ഒന്നും പറയരുത്….. ഈ പെൺകൊച്ചിനെ കൊണ്ട് ഞാൻ വന്നത് ഒന്നുമല്ല, ഇവൾ എൻറെ പെങ്ങളുടെ കൂട്ടുകാരി ആണ്…അവൾക്ക് ഒരു പുസ്തകം കൊടുക്കാൻ വേണ്ടി കൊച്ച് വന്നതാ…. ” ഒരു പുസ്തകം കൊടുക്കാൻ വേണ്ടി ആൾതാമസമില്ലാത്ത സ്ഥലത്ത് വരണം, ഈ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കണം അല്ലേ…? കൂട്ടത്തിൽ യുവരക്തം ഇരച്ച് കയറി വന്ന ഒരുവൻ ചോദിച്ചപ്പോൾ അലക്സിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു…..

ആൻസിയിൽ പരിഭ്രമം നിറയുന്നത് ഒരു ഭയത്തോടെ അറിഞ്ഞു… ” ഏതായാലും ഇത്ര ആയ സ്ഥിതിക്ക് ഇതിനൊരു തീരുമാനം ആയിട്ട് നിങ്ങൾ പോയാൽ മതി…. കൂട്ടത്തിലൊരാൾ പറഞ്ഞു, ” എന്ത് തീരുമാനം, നീയൊക്കെ എന്ത് ആണെടാ പറഞ്ഞു വരുന്നത്…? ഒരു ആണും പെണ്ണും ഒരിടത്ത് ഇരുന്നാൽ അതിനർത്ഥം ഇതാണോ…? കുടുംബത്തിൽ ഇരിക്കുന്ന പെണ്ണുങ്ങളെ പറ്റി തോന്നിവാസം പറഞ്ഞാലുണ്ടല്ലോ ” ആൾ ഇല്ലാത്തടത് പുസ്തകം കൊടുക്കണം, രാഷ്ട്രീയത്തിൽ ആയതുകൊണ്ട് എന്തും കാണിക്കാമെന്നാണ് വിചാരിക്കുന്നത്, ” നീ ആരാടാ പോലീസോ ചോദ്യം ചെയ്യാൻ… ചോദിച്ചവന്റെ ഷർട്ടിന്റെ കോളറിലേക്ക് അലക്സ് കയറിപ്പിടിച്ചു…. ”

തെമ്മാടിത്തരം കാണിച്ചതും പോരാ അത് ചോദ്യം ചെയ്യാൻ വരുന്നവരെ വിരട്ടലും, കൊള്ളാമല്ലോ ഏതായാലും പോലീസുകാർ വന്നിട്ട് രണ്ടുപേരും പോയാൽ മതി…. ഇവിടെ നടന്നത് എന്താണെന്ന് ഞങ്ങൾക്ക് അറിയണമല്ലോ, എടാ രാജീവേ ഇതിനകത്തേക്ക് നോക്ക് എന്തെങ്കിലും പായ്ക്കറ്റോ കവറോ കിടപ്പുണ്ടോന്ന്, സുരക്ഷയ്ക്ക് വേണ്ടി എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടായിരിക്കും….. ” ഛേ…. അത്‌ കെട്ട് ആൻസി മുഖം ചുളിച്ചു… അത് കേട്ടതോടെ അലക്സിനു നിയന്ത്രണം പാടെ വിട്ടിരുന്നു….

ആ പറഞ്ഞവൻറെ ചെവിയിൽ നിന്ന് പൊന്നീച്ച പാറുന്ന കണക്കെ ഒരെണ്ണം കൊടുത്താണ് അലക്സ്‌ അതിനു മറുപടി പറഞ്ഞത് … അപ്പോഴേക്കും ഒരു സൈറൻ മുഴക്കി പോലീസ് വാഹനം കൂടി അവിടേക്ക് വന്നു…. അതോടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഭയന്നു പോയിരുന്നു ആൻസി… കാത്തിരിക്കൂ…? വായിക്കുന്നവർ അഭിപ്രായം കൂടി പറയാൻ മറക്കല്ലേ…. തുടരും…❤️

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave A Reply

Your email address will not be published.