അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 13
എഴുത്തുകാരി: റീനു
ഒരു നിമിഷം അവളുടെ കണ്ണുകൾ ഒന്നു കഴിഞ്ഞുപോയിരുന്നു താൻ കേട്ടത് സത്യമോ മിഥ്യയോ എന്ന ഭാവമായിരുന്നു….. ആ നിമിഷം അവളുടെ മുഖത്തെക്ക് കൊരുത്ത കണ്ണുകൾ, ഇടുപ്പിൽ അമർന്നിരിക്കുന്ന അലക്സിന്റെ കൈകൾ… അത് സത്യം തന്നെയാണ് എന്ന് അവളോട് പറയുന്നതുപോലെ….. ആ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ അവളെ നോക്കി നിന്നു…. ” സത്യമാണോ പറഞ്ഞത്…. പതിഞ്ഞത് ആയിരുന്നു ശബ്ദം എങ്കിലും അതിൽ പ്രതീക്ഷയുടെ ഒരു കണിക നിറഞ്ഞുനിൽക്കുന്നത് അലക്സിന് മനസ്സിലാവുന്നുണ്ടായിരുന്നു….. ”
എന്താ വേണ്ടേ…? ഒരു കുസൃതിയോടെ ആയിരുന്നു അലക്സ് അത് ചോദിച്ചത്, ” വേണം….. വിറയാർന്ന അധരങ്ങൾ കൊണ്ട് മറുപടി പറഞ്ഞവൻ അവളുടെ മുഖത്തേക്ക് നോക്കി…. ” മൂക്ക് കുത്തി വീണത് അല്ല, നിൻറെ കണ്ണുകൾ കണ്ടിട്ട്, എന്നോടുള്ള ഇഷ്ടം അത്ര തീവ്രമാണെന്ന് തോന്നിയതു കൊണ്ട് ആണ്…. പിന്നെ ഇതറിഞ്ഞപ്പോൾ തൊട്ട് എപ്പോഴൊക്കെയോ ഞാനും നിന്നെ സ്നേഹിച്ചു തുടങ്ങി എന്ന് തോന്നുന്നു…. രണ്ടുമൂന്നു ദിവസമായിട്ട് എന്റെ ഉറക്കം നീ കളയുന്നുണ്ട് ” ഞാനിത് വിശ്വസിച്ചോട്ടെ…. അല്പം ഭയം കലർന്നൊരു ചോദ്യം … ”
നിനക്കെന്നെ വിശ്വാസമില്ലേ…? പരിഭവം കലർന്നൊരു ഉത്തരം… ” എന്നെ പറ്റിക്കാൻ പറയണോന്ന് ഒരു സംശയം…. ” പറ്റിക്കുന്നത് അല്ല…. പിന്നെ അവസാനം എന്നെ പറ്റിച്ചിട്ട് പോവുമോ…? ” അങ്ങനെ പറയല്ലേ, ” ഞാൻ വെറുതെ പറഞ്ഞതാ….. എന്താണെങ്കിലും ഇനി താൻ ഒരുപാട് ബുദ്ധിമുട്ടുണ്ട, ഇനിയെങ്കിലും മര്യാദക്ക് പഠിക്കാൻ നോക്ക്…. ” അപ്പോൾ എനിക്ക് വേണ്ടി കാത്തിരിക്കുമോ…? ” മനസിലായില്ല…. ” അന്ന് പറഞ്ഞില്ലേ 27 മത്തെ വയസ്സിൽ കല്യാണം കഴിക്കണം എന്ന്…. അപ്പോൾ എനിക്ക് 17 വയസ്സെ ആവുന്ന്…. ഒരു മൂന്നാല് വർഷം കൂടെ എനിക്കുവേണ്ടി കാത്തിരിക്കാൻ പറ്റില്ലേ…? നിഷ്കളങ്കമായ ചോദ്യം കേട്ട് ചിരിച്ചിരുന്നു…. ”
അത് ഞാൻ നീ പിന്മാറുന്നു എങ്കിൽ പിന്മാറിക്കോട്ടെ എന്ന് വിചാരിച്ചു പറഞ്ഞതല്ലേ…? ഞാനെങ്ങനെ കല്യാണം കഴിക്കാൻ മുട്ടിനിൽക്കുന്ന ആളൊന്നുമല്ലടി പെണ്ണെ…. ഞാൻ 27 പോയിട്ട് 37 തന്നെ കെട്ടുന്ന കാര്യം സംശയം ആണ്…. നീ കാത്തിരിക്കേണ്ടി വരും….. എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, രണ്ട് പെങ്ങന്മാർ ആണ് ഉള്ളത്…. അവരെ കെട്ടിച്ചു വിടണം….. പിന്നെ ബാക്കി പ്രാരബ്ധങ്ങൾ ഏറെയുണ്ട്, ഈ കാണുന്ന പോലെ ഒന്നുമല്ല….. ” ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരുന്നോളം… ” അതൊക്കെ ഇപ്പൊ പറയും കുറച്ചുകഴിയുമ്പോൾ ഇതൊക്കെ പറയണം…
” എൻറെ തീരുമാനത്തിന് ഒരു മാറ്റവുമില്ല, ” ശരി … ചെല്ല്…. ” ഇപ്പോഴോ കുറച്ചു കഴിയട്ടെ….. പ്ലീസ്… അവൾ കൊഞ്ചി… ” പോരാ മോള് ചെല്ല്…. ഇതൊരു മാതൃകാ സ്ഥാപനമാണ്, അതിന് ചീത്തപ്പേര് ഉണ്ടാക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല…. ” കാണാനും സംസാരിക്കാനും ഇഷ്ടംപോലെ സമയമുണ്ട്, സ്ഥലവുമുണ്ട്…. ഇവിടം വളരെ പവിത്രമായ ഒരു സ്ഥലം ആണ്….. ഇവിടെ നമ്മുടെ പ്രണയത്തിന് യാതൊരുവിധത്തിലുള്ള അവസരമില്ല….. ഇവിടെ ഞാൻ നിന്റെ അധ്യാപകൻ അല്ലേ…?
നീ എൻറെ വിദ്യാർത്ഥി, അതിനപ്പുറം ഒന്നുമില്ല…! പക്ഷേ എനിക്ക് കാണണം എന്ന് തോന്നുമ്പോൾ ഞാൻ വന്നു കാണും…. ഇടയ്ക്ക് വന്നു കാണാൻ ഞാൻ എന്താ പ്രതിഷ്ഠയോ..?പിന്നെ ക്ലാസ്സിൽ ഇരുന്ന് എന്നെ വായ് നോക്കരുത്…. ചിലപ്പോൾ അടി തന്നിട്ട് വിവരമറിയും, ഒരു അധ്യപകന്റെ ശാസനം നിറഞ്ഞ വാക്കുകൾ… ” അത് ഞാൻ അറിയാതെ നോക്കി പോകുന്നത് അല്ലേ…? ” അങ്ങനെ അറിയാതെ നോക്കരുതെന്ന് ആണ് പറഞ്ഞത്….നിൻറെ കോപ്രായം ഒക്കെ മറ്റുചിലർക്ക് പെട്ടെന്ന് മനസ്സിലാകും…. ” സർ മുന്നിൽ വന്നു നിൽക്കുമ്പോൾ ഞാൻ അറിയാതെ നോക്കി പോകും…. ”
സാറോ..? ഇച്ചായൻ, ഇനി അങ്ങനെ വിളിച്ചാൽ മതി, നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ ചൊടിയിൽ ബാക്കിയായിരുന്നു…. പിന്നെ അങ്ങോട്ട് പ്രണയമായിരുന്നു, ട്യൂഷൻ ക്ലാസ്സുകൾക്കിടയിൽ കണ്ണുകൾ കൊണ്ട് മാത്രം മൗനമായി പ്രണയം കൈമാറി….. തനിക്ക് വേണ്ടി മാത്രം പുസ്തകങ്ങളിൽ അവൾ വാക്കുകൾ ഒളിപ്പിച്ചു കൈകളിൽ നൽകി….. ഒരു പതിനെട്ടുകാരനായ പോലെ തോന്നിയിരുന്നു…. പ്രണയം തന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോവുകയായിരുന്നു….
ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് തന്നെ കാണണമെന്ന് പറഞ്ഞു അവൾ ട്യൂഷൻ സെന്ററിലേക്ക് വരുന്നത്…. തിരക്കേറിയ ക്ലാസിനിടയിൽ ആണെങ്കിലും അവളെ കണ്ടപ്പോൾ തന്നെ താൻ ഓഫീസിലേക്ക് വന്നിരുന്നു… ” എന്താടി ” ഇച്ചായാ ഒരു പ്രശ്നമുണ്ട്…. എനിക്ക് ഒരു വിവാഹാലോചന വന്നു…. ” എന്നിട്ട് ” ഏകദേശം ഉറപ്പിച്ച പോലെ… അവര് വന്നു കാണും എന്നൊക്കെ പറയുന്നത്, ഞാൻ പഠിക്കണമെന്നും പറഞ്ഞിട്ട് അമ്മയച്ഛനും കേൾക്കുന്നില്ല…. എൻറെ ജാതകത്തിന് 23 വയസ്സിനു മുമ്പ് വിവാഹം നടക്കാൻ എന്നാണെന്ന്…… “അയാള് ഒരു പൊലീസുകാരന് ആണ്….ജോലിയൊക്കെ നോക്കിയാണ് അച്ഛനും അമ്മയുടെ തീരുമാനിച്ചിരിക്കുന്നത്….. എതിർക്കാൻ എനിക്ക് പറ്റുന്നില്ല, ” ഞാൻ എന്താ ചെയ്യാ…. ”
എന്ത് ചെയ്യാൻ…. നമ്മൾ ഇതൊക്കെ നേരത്തെ വിചാരിച്ച കാര്യങ്ങൾ അല്ലേ…? ” ഞാൻ വരാം, നീ ബാഗ് റെഡി ആക്കിക്കോ…. അമ്മച്ചിയോട് വിവരം പറയണം, പെട്ടെന്നൊരു ദിവസം നിന്നെക്കൊണ്ട് വീട്ടിലേക്ക് കയറി ചെന്നാൽ അവർക്ക് ഒരു ഷോക്ക് ആവും.. അമ്മച്ചി ഒന്നും പറയില്ല…. എങ്കിലും കാര്യം ഒന്നു പറയണം…. അതൊരു മര്യാദയല്ല, ഞാൻ ഇന്ന് വൈകിട്ട് അമ്മച്ചിയുടെ ഒന്ന് സംസാരിക്കട്ടെ….. നീ വിഷമിക്കേണ്ട നാളെത്തന്നെ നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം…… കാര്യങ്ങൾ എല്ലാം വ്യക്തതയോടെ പറഞ്ഞവൻ…. ” അയ്യോ ഇച്ചായാ, അതുവേണ്ട…. ഞാനങ്ങനെ ഇറങ്ങിവന്ന അച്ഛനും അമ്മയും എന്തെങ്കിലും കാണിച്ചാലോ…? അല്പം പരുങ്ങലോടെ പറഞ്ഞവൻ…. ” എന്ത് കാണിക്കാൻ, ആത്മഹത്യയോ…?
അതൊക്കെ ചുമ്മാ വെറുതെ അച്ഛനമ്മമാരുടെ ഡയലോഗ്…. അത് ഒന്നും സംഭവിക്കാൻ പോകുന്നില്ല, കുറച്ചു കാലം കഴിഞ്ഞാൽ നമുക്ക് ഒരു കൊച്ചു ഒക്കെ ആകുമ്പോഴേക്കും ഈ പ്രശ്നത്തിന് മാറിക്കോളും…..പിന്നെ നമ്മുടെ കാര്യം അവർക്ക് അറിയില്ലല്ലോ…. ഞാനും ഒന്ന് സംസാരിക്കാം…. ” അതുകൊണ്ടല്ല, അവർക്ക് പ്രായം ആകുവല്ലേ….. അവരെ ഞാൻ വിഷമിപ്പിക്കാൻ പാടുണ്ടോ….? മാത്രമല്ല അമൃതാ, അവളുടെ ഭാവി ഞാൻ നോക്കണ്ടേ….? ” ഇച്ചായൻ ജോലി ഒന്നും ആയില്ലല്ലോ…. ഞാൻ പറഞ്ഞായിരുന്നു….. പക്ഷേ ഇയാൾക്ക് ഒരു സർക്കാർജോലി ഉണ്ട്… പറയാൻ ഒരു ജോലി പോലും ഇല്ലാതെ കാര്യം ഞാൻ എങ്ങനെ വീട്ടിൽ പറയാ…. ” ഓഹോ….അപ്പോൾ ഇപ്പൊൾ എന്റെ ജോലിയും പ്രശ്നങ്ങളുമൊക്കെ നിനക്കൊരു ബുദ്ധിമുട്ടായി തുടങ്ങിയല്ലേ….?
സർക്കാർ ജോലിക്കാരൻ എന്ന് കേട്ടപ്പോൾ ബാക്കി എല്ലാം മറന്നു പോയോ, ” അങ്ങനെയല്ല…. ” അമൃതയുടെ പഠിത്തം കൂടി ഞാൻ വേണ്ട നോക്കാൻ…. ഇച്ചായനെ കൊണ്ട് വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ എൻറെ വീടിനെ കൂടി നോക്കാൻ പറ്റുമോ.. ? ” സംഗീത…..!! നീ എന്താ ഉദ്ദേശിക്കുന്നത്…? ” ഇച്ചായനെന്നെ മറക്കണം ഞാൻ ഈ വിവാഹത്തിനു സമ്മതിക്കാൻ പോവാ… അത് പറയാനാ ഞാൻ വന്നത്, “നീ….. നീ എന്തൊക്കെയാ ഈ പറയുന്നത്….. അറിയാതെ അവന്റെ വാക്കുകൾ ഇടറി തുടങ്ങിയിരുന്നു….. ” എൻറെ മുൻപിൽ മറ്റു മാർഗമൊന്നുമില്ല, ” ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചാൽ എൻറെ കുടുംബം രക്ഷപ്പെടും, ഇച്ചായൻ എല്ലാം മറക്കണം….. ”
:എല്ലാം മറക്കാൻ നിനക്ക് എളുപ്പമായിരിക്കും, ഇതിലൊന്നും പിടിച്ചു നിൽക്കാനുള്ള ധൈര്യം ഇല്ലായിരുന്നെങ്കിൽ പിന്നെ നീ എന്തിനാ വാശിപിടിച്ച് എൻറെ മനസ്സിലേക്ക് കയറിയത്….? അത് ചോദിച്ചപ്പോൾ വേഗം അവൻറെ കണ്ണുകളിൽ ചുവപ്പു രേഖ പടർന്നിരുന്നു…. ” എല്ലാത്തിനും ഞാൻ മാപ്പ് ചോദിക്കുന്നു…. ഇനി ഇച്ചായൻ എന്നെ ഓർക്കരുത്….! എന്റെ ജീവിതത്തിലേക്ക് വരരുത്….. എൻറെ നല്ല ജീവിതത്തിന് ഇച്ചായൻ ആയിട്ട് യാതൊരു കുഴപ്പവും ഉണ്ടാകരുത്….. പറയാൻ വന്നത് ഈ മാസം അവർ എന്നെ കാണാൻ വരും….. എന്നെ മറന്നു എന്നെക്കാൾ നല്ലൊരു പെണ്ണിനെ കെട്ടണം….. അത്രയും പറഞ്ഞ് മറുപടിക്ക് പോലും കാക്കാതെ അവൾ നടന്നു നീങ്ങിയപ്പോൾ, തൻറെ നെഞ്ചിലെ സ്വപ്നങ്ങൾ കൂടയായിരുന്നു നിറംമങ്ങി പോയത്…..
പിന്നീട് ഒരിക്കൽ പോലും പ്രണയത്തെപ്പറ്റിയൊ വിവാഹത്തെപ്പറ്റിയൊ താൻ ചിന്തിച്ചിരുന്നില്ല…… തൻറെ മനസ്സിലേക്ക് വാശിയോടെ കയറി വന്നവൾ, പ്രണയം കൊണ്ട് തന്നെ മോഹിപ്പിച്ച് ദൂരെ എവിടെയോ പറന്നുപോയൊരു നക്ഷത്രം…. പിന്നെ പലവട്ടം കണ്ടിരുന്നു, വിവാഹിതയായതിനുശേഷം കവലയിൽ വച്ച് മറ്റും….. ഒരിക്കൽപോലും ആ മുഖത്തേക്ക് നോക്കാൻ സാധിച്ചിരുന്നില്ല…. ഇടയിലെപ്പോഴോ വിഷാദം തളം കെട്ടിയ മിഴികൾ തന്നെ തേടിവന്നത് കണ്ടപ്പോൾ പോലും മനപ്പൂർവം ശ്രദ്ധിച്ചിരുന്നില്ല….. ദേഷ്യം ആയിരുന്നില്ല ദുഃഖം മാത്രം ആയിരുന്നു സമ്മാനിച്ചത്, ഒരിക്കൽ സൂരജിന്റെ വീട്ടിൽ പോയി തിരികെ വരുന്ന സമയത്താണ് വീട്ടുമുറ്റത്ത് ഇട്ട് ഭർത്താവ് അവളെ തല്ലുന്നത് കണ്ടത്….. ഒരു നിമിഷം ചങ്ക് കലങ്ങി പോയ ഒരു കാഴ്ച…..
ഹൃദയത്തിൽ കൊണ്ടു നടന്ന, സ്വന്തമെന്ന് കരുതി സ്നേഹിച്ച ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ആഗ്രഹിച്ച ഒരുവൾ…. അവൾ മറ്റൊരവനാൽ വേദനിക്കുന്നത് കണ്ടു നോക്കി നിൽക്കാൻ തനിക്ക് സാധിച്ചിരുന്നില്ല….. ആ കാഴ്ച സമ്മാനിച്ചത് സഹതാപം മാത്രം ആയിരുന്നു. അതും തനിക്ക് പറഞ്ഞു തന്നത് ഉള്ളിലെവിടെയോ അവൾ ഇന്നും തന്നിൽ അവശേഷിക്കുന്നു എന്ന തന്നെയായിരുന്നില്ലേ…? പ്രായത്തിന്റെ പക്വത കുറവിൽ തന്നോട് തോന്നിയ ഇഷ്ടം ആയേക്കാം, ഒരു മരീചിക പോലെ അത് മാഞ്ഞു പോയേക്കാം….. പക്ഷേ തൻറെ മനസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇനി എന്നും അതങ്ങനെ തന്നെയായിരിക്കും….
ഒരിക്കലും തനിക്ക് അവളെ മറക്കാനും വെറുക്കാനും സാധിക്കില്ല….അതുകൊണ്ടു തന്നെയാണ് മറ്റൊരു വിവാഹം വേണ്ട എന്ന് തീരുമാനിച്ചത്….. അലക്സ് മനസിലോർത്തു… പുറത്തു നിന്നും സണ്ണിയുടെ വിളിയാണ് ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്….. ഒന്ന് എഴുന്നേറ്റ് മുഖം നന്നായി കഴുകി തുടച്ചു….. താൻ പോലുമറിയാതെ കണ്ണിൽ നിന്നും പൊടിഞ്ഞ മിഴിനീർ…. അലക്സ് പിന്നെ മെല്ലെ മുറി ലക്ഷ്യമാക്കി നടന്നു…. കാത്തിരിക്കൂ..❤️
Comments are closed.