അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 16
എഴുത്തുകാരി: റീനു
ശക്തമായ ഞെട്ടൽ അവളിൽ ഉണ്ടായത് അവൻ അറിഞ്ഞു… ” അങ്ങനെ സംഭവിചാൽ ഈ നാട്ടുകാർ പറഞ്ഞത് സത്യമാവില്ലേ ചേട്ടായി…? നമ്മൾ തമ്മിൽ മോശമായ ബന്ധമുണ്ട് എന്ന് അല്ലേ എല്ലാവരും കരുതുന്നത്. ഇത്രയും കാലം നമ്മൾ എന്ത് ആണോ തെറ്റാണെന്ന് തെളിയിക്കാൻ ഉദ്ദേശിച്ചത് അത് സത്യം ആയിരുന്നു എന്ന് പറയുന്നതു പോലെ ആയിരിക്കില്ലേ..?
“സത്യമാണ് ആൻസി,എല്ലാവരും അങ്ങനെ കരുതും…. പക്ഷെ ഇതിൻറെ സത്യം ഞാൻ തെളിയിക്കുക തന്നെ ചെയ്യും, പക്ഷേ ഇത് സത്യമല്ലെന്ന് നമ്മൾ പറഞ്ഞാലും ആളുകൾ അതേ സത്യം എന്ന് പറയും….. അല്ലെങ്കിൽ ഞാൻ ആൻസിക്ക് ഒരു വിവാഹാലോചന കൊണ്ടുവരട്ടെ ….താൻ സമ്മതിക്കുമെങ്കിൽ, എല്ലാം അറിയുന്ന ഒരാൾ തന്നെ വിവാഹം കഴിക്കും, പ്രതീക്ഷയോടെ ചോദിച്ചു അവൻ… ” വേണ്ട ചേട്ടായി സത്യം പറഞ്ഞാൽ എനിക്ക് പേടിയാ….
ഇപ്പോൾ മാന്യതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്നവർക്ക് സ്വന്തം സ്വഭാവം കാണിക്കാൻ അവസരമാണ് ആവശ്യം, നല്ലവരെന്നു ഞാൻ വിശ്വസിച്ചവരിൽ പലരും മോശപ്പെട്ട ആളുകളായിരുന്നു എന്ന് പിന്നെ കുറച്ചു ദിവസങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി…. വിവാഹ ജീവിതം എന്ന് പറയുന്നത് തന്നെ എനിക്ക് ഭയമാണ്, ഒരു നിമിഷം അവളോട് എന്ത് മറുപടി പറയണം എന്നറിയാതെ ഇരുന്നു പോയിരുന്നു അവൻ… “എനിക്ക് മനസ്സിലാകും…! നമുക്ക് ഈ കാര്യത്തെ കുറിച്ച് പിന്നെ സംസാരിക്കാം, ആദ്യം തന്റെ ആരോഗ്യസ്ഥിതി ഒന്ന് ശരിയാവട്ടെ, ”
ചേട്ടായി ജീനയെ വഴക്ക് പറയുക ഒന്നും ചെയ്യരുത്, അവൾ അറിഞ്ഞോണ്ട് അല്ല… കുറച്ചു നേരം അലക്സ് മൗനം ഭജിച്ചു….ശേഷം പറഞ്ഞു… “എന്തിന് അവനവന് സ്വന്തമായിട്ട് തെറ്റും ശരിയും കണ്ടു പിടിക്കാനുള്ള ഒരു കഴിവുണ്ടാകണം….രണ്ടോ മൂന്നോ കൊല്ലം അവൾ അവനുമായി ഇഷ്ടത്തിലായിരുന്നു എന്ന് പറയുന്നു…. ഇത്രയും കാലമായിട്ടും അവനെ മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഞാനെന്തു പറയാനാണ്… മനസ്സുകൾ തമ്മിൽ അടുപ്പം ഉണ്ടെങ്കിൽ ഒരു സെക്കൻഡ് കൊണ്ട് മറുഭാഗത്ത് ഇരിക്കുന്ന ആളെ മനസ്സിലാക്കാൻ സാധിക്കും….
അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എനിക്കും ഒരിക്കൽ ഈ അബദ്ധം സംഭവിച്ചിരുന്നു. ആൻസി റെസ്റ്റ് എടുത്തോളൂ, ഞാൻ എന്താണെങ്കിലും ഇന്ന് അവനെ ഒന്ന് അന്വേഷിക്കുന്നുണ്ട്… പെട്ടന്ന് അലെക്സിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു… ” ചേട്ടായി പ്രശ്നം ഉണ്ടാക്കരുത്, സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു… ഇനിയിപ്പോ ചേട്ടായി പറഞ്ഞതുപോലെ, എന്തെങ്കിലുമൊക്കെ നമ്മൾ പറഞ്ഞാലും ആരും വിശ്വസിക്കുമോന്ന് അറിയില്ല, പുതിയൊരു കഥ…. ചേട്ടായിയുടെ രാഷ്ട്രീയഭാവി മോശം ആവാതിരിക്കാൻ ചെയ്താ ഉണ്ടാക്കി എന്ന് മാത്രം എല്ലാരും പറയും, പ്രതീക്ഷ അറ്റപോലെ അവൾ പറഞ്ഞു…. ”
എന്നുവെച്ച് നമുക്ക് നമ്മുടെ നിരപരാധിത്വം തെളിയിക്കേണ്ടത് അത്യവശ്യം അല്ലേ…? ജീവിതകാലം മുഴുവൻ ഈ ഒരു പേരിൽ ജീവിക്കാൻ പറ്റുമോ…? തന്റെ അപ്പച്ചൻ അമ്മച്ചി ഒക്കെ തന്നെ കാണാൻ നോക്കിയിരിക്കുക ആണ്….ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചിന്തിക്കുക പോലും ചെയ്യരുത്, മറ്റുള്ളവർ എന്ത് പറഞ്ഞാലും നമുക്ക് നമ്മളെ പറ്റി ഒരു വിശ്വാസമുണ്ടെങ്കിൽ ദൈവം തന്ന ഏറ്റവും വിലപിടിച്ച ഈ ജീവൻ കളയില്ല… നഷ്ടമായാൽ തിരിച്ചു കിട്ടാത്ത ഒന്നേയുള്ളൂ ലോകത്ത് അത് ജീവനാണ്… അത് നിസ്സാരമായി കരുതരുത്…. പോകുന്നവർക്ക് പോയാൽ മതി, പിന്നെ അവരുടെ അഭാവം ഉണ്ടാക്കി വയ്ക്കുന്ന നഷ്ടം ജീവിച്ചിരിക്കുന്നവരാണ് അനുഭവിക്കുന്നത്…
അത് ഭീകരമാണ് ആൻസി…! ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം നമുക്ക് ദുഃഖം മാറിയേക്കാം, മനുഷ്യനല്ല സ്വാഭാവികമാണ്…. പക്ഷേ ആ അകലം ഉണ്ടാക്കുന്ന വേർപാട്, അത് വളരെ വലുതാണ്…. അവൻ ഒന്ന് നിർത്തി…. ” ഒരു ദിവസം കടങ്ങളെല്ലാം കൂടിയപ്പോൾ അപ്പച്ചൻ ഒരു മുഴം കയറിൽ ആത്മഹത്യ ചെയ്യാൻ തന്നെ വിചാരിച്ചു… എനിക്കോ അമ്മയ്ക്കോ പിള്ളേർക്കൊ എന്ത് സംഭവിക്കുന്നു എന്ന് അപ്പച്ചൻ വിചാരിച്ചില്ല, അല്ലെങ്കിൽ പിന്നെ ഞങ്ങളും കൂടി ഒന്നിച്ചു കൊണ്ടു പോകാരുന്നില്ല, ഒരു മുഴം കയറിൽ തൻറെ പ്രശ്നങ്ങൾ എല്ലാം ഒതുക്കി അപ്പച്ചൻ പോയി…. അപ്പച്ചൻ ജയിച്ചില്ലേ…?പക്ഷേ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു 20 കാരൻ ഉണ്ടായിരുന്നു….
അവന് അറിയില്ലായിരുന്നു പിന്നെ എന്ത് ചെയ്യണം എന്ന്… പെറ്റ തള്ളയും പെങ്ങന്മാരെ എങ്ങനെ നോക്കണം എന്ന് …. തലയ്ക്കുമുകളിൽ ഉദിച്ചു നിൽക്കുന്ന കടങ്ങൾ എങ്ങനെ മാറ്റണമെന്ന്, അന്ന് തുടങ്ങിയ കഷ്ടപ്പാട് ഈ നിമിഷം വരെ എനിക്ക് തീർന്നിട്ടില്ല, അപ്പച്ചൻ ഉണ്ടാക്കിയ കടങ്ങളെല്ലാം പത്തു വർഷംകൊണ്ട് ഞാൻ തീർത്തു…. പക്ഷേ എന്റെ ആശ കൊച്ചിന്റെ കൈപിടിച്ചു കൊടുക്കാൻ അപ്പച്ചൻ ഉണ്ടായില്ല….. ചിലപ്പോൾ ഞാൻ ഓർക്കും കുറച്ച് ഉത്തരവാദിത്വം കുറച്ചു മുൻപേ ഞാൻ കാണിച്ചിരുന്നെങ്കിൽ എൻറെ അപ്പച്ചൻ പോകില്ലായിരുന്നു…
ഒരാളായി എൻറെ വീട്ടിൽ ഉണ്ടായേനെ, വീട്ടിലുള്ള ഒരാൾ പോയിക്കഴിയുമ്പോൾ നമുക്ക് അതിൻറെ ബുദ്ധിമുട്ട് മനസ്സിലാവും…… നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ തന്റെ അച്ഛനും അമ്മയും തന്നെ ഓർത്ത് വിഷമിച്ച് ഇരുന്നേനെ…. ഇനിയെങ്കിലും ഇങ്ങനെ ചിന്തിക്കല്ലേ…. പരിഹാരങ്ങൾ ഇല്ലാത്ത പ്രശ്നങ്ങളൊന്നുമില്ല, ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തിയവൻ…. ” എനിക്കറിയാം അവർ ഒരുപാട് വേദനിച്ചിട്ട് ഉണ്ടാവും… ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും, ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒരു ആണിനേക്കാൾ ഒരു പെണ്ണിനെ ആയിരിക്കും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്….
തനിക്ക് വേണ്ട ഒരു സംരക്ഷണ ആണ് അത് തരാൻ ഞാനുണ്ടാകും, ഒരു സഹോദരൻ ആയി ആണേലും, അതല്ല തനിക്ക് സമ്മതമാണെങ്കിൽ മാത്രം ഒരു കൂട്ടായും….. പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ട, ആലോചിക്കണം…. നന്നായി ആലോചിക്കണം, എല്ലാ കാര്യങ്ങളും ആലോചിക്കണം… പ്രേത്യകിച്ച് എൻറെ പ്രായം…. പിന്നെ തൻറെ മനസ്സിൽ ആരും ഇല്ലെങ്കിൽ മാത്രമാണ് ഞാൻ ഇത് പറഞ്ഞത്…. ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഞാൻ സംസാരിക്കാം… എത്രയും പെട്ടെന്ന് തൻറെ കല്യാണം കഴിഞ്ഞാൽ തന്റെ അപ്പച്ചന് ആശ്വാസമാകും, വീട്ടിലെ കടങ്ങളെ പറ്റി ഒന്നും താൻ ചിന്തിക്കേണ്ട, അതിനു ഞാൻ പരിഹാരമുണ്ടാക്കാം….
കാശ് ഞാൻ തരുന്നില്ല, അത് തന്നാലും താനോ അപ്പച്ചനോ വാങ്ങില്ല എന്ന് എനിക്കറിയാം….. അത് അടയ്ക്കാനുള്ള ഒരു മാർഗ്ഗം അന്ന് പറഞ്ഞത് പോലെ നല്ലൊരു ജോലി അത് ഞാൻ ഉറപ്പു തരാം, ” എനിക്ക് അങ്ങനെ ആരോടും ഇഷ്ടം ഒന്നുമില്ല ചേട്ടായി, എൻറെ മനസ്സിൽ അങ്ങനെ ആരും ഉണ്ടായിരുന്നില്ല…. അവൾ പറഞ്ഞു… ” അത് എനിക്കറിയാം, പിന്നെ ഇപ്പോഴത്തെ കുട്ടികളല്ലേ, ജീനയുടെ കാര്യം തന്നെ കണ്ടില്ലേ…. എനിക്കറിയില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ, ബാക്കി ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ താൻ ആലോചിക്കണം, ആരോഗ്യം ശരിയാകട്ടെ, നമ്മുക്ക് സംസാരിക്കാം….
തലയാട്ടി അവൾ സമ്മതം അറിയിച്ചപ്പോൾ ഒരു പുഞ്ചിരി നൽകി യാത്ര പറഞ്ഞവൻ….. പുറത്തിറങ്ങിയ അലക്സിനെ കാത്തുനിൽക്കുകയായിരുന്നു സണ്ണിയും ഔസേപ്പും…. അവൻ അവളോട് സംസാരിച്ചു എന്നും അവൾക്ക് ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്ന് അറിയിച്ചപ്പോൾ തന്നെ ഔസേപ്പിൻറെ മുഖം തെളിഞ്ഞിരുന്നു…. കുറച്ചു സമയങ്ങൾക്കു ശേഷം അവളെ കാണാനായി കയറിയപ്പോൾ, ആശുപത്രിയിൽ ഉണ്ടാകണം എന്ന് സണ്ണിയോട് പറഞ്ഞു കാറിൻറെ കീയും വാങ്ങി നേരെ അലക്സ് പോയത് അനന്തുവിൻറെ അമ്മാവൻറെ വീട്ടിലേക്കാണ്…
വണ്ടി അവിടെ ചെന്ന് നിൽക്കുമ്പോൾ തന്നെ ഇറങ്ങി ഓടുകയായിരുന്നു അലക്സ്… കോളിംഗ് ബെല്ലടിച്ചിട്ടും കഥക് തുറക്കാതെ വന്നപ്പോൾ തുരുതുരാ ബെല്ലടിച്ചു…. അത്രമേൽ ക്ഷമ അയാൾക്ക് നശിച്ചിരുന്നു…. വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്ന സ്ത്രീയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, ” അനന്തു ഇല്ലേ…? ” ഇല്ല അവൻ ടൂറിനു പോയിരിക്കുകയാ, കൂട്ടുകാരുടെ കൂടെ…. എന്താണ് അലക്സ്… ” ഒന്നുല്ല…. വിളിക്കുന്ന നമ്പർ എന്തെങ്കിലുമുണ്ടോ….? ” കുറെ ദിവസമായിട്ട് ഫോൺ സ്വിച്ച് ഓഫ് ആണ്…. റേഞ്ചില്ലാത്ത സ്ഥലം ആണെന്ന് പറഞ്ഞത്, ” എന്ന് വരും ” കൃത്യമായി അറിയില്ല, അലക്സ് കയറി വരു ” കയറുന്നില്ല വിളിക്കാണെങ്കിൽ ഞാൻ തിരക്കി എന്ന് പറഞ്ഞേക്ക്… ”
എന്താ….? എന്തെങ്കിലും പ്രശ്നമുണ്ടോ..? അവന്റെ മുഖ ഭാവത്തിലെ രൗദ്രം കണ്ടു കൊണ്ടാണ് ശോഭന തിരക്കിയത്, ” എവിടെപ്പോയി ഒളിച്ചാലും, എനിക്ക് പണിതിട്ട് ഈ നാട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് അവനെ വിളിച്ചു പറഞ്ഞേക്ക്…. ബാക്കിയൊക്കെ അവന് മനസ്സിലായിക്കൊള്ളും…. അവൻ എവിടെ പോയി ഒളിച്ചാലും ഞാൻ കണ്ടുപിടിക്കും, എത്രയും പെട്ടെന്ന് തിരിച്ചു വരുന്നത് നല്ലത് എന്ന് വിളിച്ചു പറഞ്ഞേക്ക് അവനോട്, അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അലക്സ് അവിടെ നിന്നും ഇറങ്ങിയപ്പോൾ, കാര്യം മനസ്സിലാവാതെ നിൽക്കുകയായിരുന്നു ശോഭ…. പെട്ടെന്ന് തന്നെ അകത്തേക്ക് ചെന്ന് അവർ ഭർത്താവിന്റെ നമ്പറിൽ വിളിച്ച് കാര്യം പറഞ്ഞു….കാത്തിരിക്കൂ..?
Comments are closed.