അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 17

0

എഴുത്തുകാരി: റീനു

അവിടെനിന്നും നേരെ ആശുപത്രിയിലേക്ക് ആയിരുന്നു എത്തിയത്…. അപ്പോഴേക്കും സണ്ണി പുറത്തേക്കിറങ്ങി വന്നിരുന്നു, സണ്ണി വണ്ടിയിലേക്ക് കയറിയപ്പോൾ അലക്സ് പറഞ്ഞു… ” അവൻ അവിടെ ഇല്ല, ” മുങ്ങി അല്ലേ…! സണ്ണി ചോദിച്ചു… ” ലക്ഷണം കണ്ടിട്ട് അങ്ങനെ തന്നെയാ തോന്നുന്നത്….. തിരിച്ചു വരാതിരിക്കില്ല, കോളേജിൽ പോയി അവനെ ഡീറ്റെയിൽസ് ഒന്ന് തിരക്കണം അവൻറെ കൂട്ടുകാരൊക്കെ ആരൊക്കെയാണ് എന്ന്….

സണ്ണിച്ചൻ വേണം അത്‌ ചെയ്യാൻ, അങ്ങനെയൊക്കെ ചെയ്യാൻ നേരിട്ട് എനിക്ക് അല്പം ബുദ്ധിമുട്ട് ആണ് ഇപ്പോൾ, ഡ്രൈവിങ്ങിൽ ശ്രേദ്ധ കേന്ദ്രീക്കരിച്ചു അവൻ പറഞ്ഞു… ” അതൊക്കെ ഏറ്റു, പക്ഷെ ഇലക്ഷൻ കഴിയുന്നതുവരെ അലക്സ്‌ ഒന്നും ചെയ്യേണ്ട, അത് നിനക്ക് ക്ഷീണമാകും, എൻറെ ബലമായ സംശയം നിന്നെ അടുത്ത ആരോ തന്നെയാണ് ഈ പണി തന്നത് എന്നാണ്.. സണ്ണിച്ചൻ പറഞ്ഞത്, ” ആ സംശയം എനിക്കുണ്ട്, അതാ പറഞ്ഞത് നേരിട്ട് ഇറങ്ങുന്നില്ല എന്ന്.. ” ഒരാഴ്ചയും കൂടെ ഇലക്ഷൻ ഉണ്ട്… അത് കഴിയട്ടെ, കഴിയുമ്പോ അവനും തിരിച്ചു വരും… ”

പക്ഷേ അതിനു മുൻപ് കണ്ടുപിടിക്കേണ്ട അളിയാ, ” , എന്തിന് കണ്ടുപിടിച്ച് നിനക്ക് വീണ്ടും പഴയ സ്ഥാനം ലഭിക്കുമോ..? ” അതിനു വേണ്ടി അല്ല, ആശുപത്രിയിൽ കിടക്കുന്ന പെങ്കൊച്ചിന്റെ അഭിമാനത്തിനു വേണ്ടി എങ്കിലും, ” ചതിയിലൂടെ നേടുന്ന വിജയം അത് സുരക്ഷിതമായിരിക്കില്ല, എൻറെ ബലമായ സംശയം ഇതിനു പിന്നിൽ…. വേണ്ട ഞാൻ പറയുന്നില്ല, ഞാൻ കാരണം നിൻറെ മനസ്സിൽ ഒരു കരട് വേണ്ട, ഒരാഴ്ച കൊണ്ട് ഇലക്ഷൻ കഴിയുമല്ലോ,അപ്പോഴത്തേക്ക് ആ കൊച്ചിന്റെ ആരോഗ്യം ശരിയാവട്ടെ…..

അലക്സ് ഒന്ന് നിശ്വസിച്ചു, ” അതുപോട്ടെ അലക്സ് അവിടെ പറഞ്ഞകാര്യം ആത്മാർത്ഥമായിട്ടാണോ.. ആ കൊച്ചിനെ കല്യാണം കഴിക്കാം എന്ന് പറഞ്ഞത്, സണ്ണി ചോദിച്ചപ്പോൾ അലക്സ്‌ കുറച്ച് നേരം മൗനത്തിൽ ആണ്ടു…. ” ആത്മാർത്ഥമായി തന്നെയാ പറഞ്ഞത്, പക്ഷേ…. ” പിന്നെ എന്താ ഒരു പക്ഷെ…. പക്ഷേ നിൻറെ വിവാഹത്തിനു വേണ്ടി എല്ലാവരും കാത്തിരിക്കുന്നുണ്ട്… ” സണ്ണിച്ചൻ അറിയാലോ, അളിയനോട് ഞാൻ എല്ലാം പറഞ്ഞിട്ടില്ലേ….. ”

ഒരു പ്രേമം ഉണ്ടാവുക അത് നഷ്ടപ്പെട്ടു പോവുക, ഒരു ശരാശരി മനുഷ്യ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് അളിയാ, അതിൻറെ പേരിൽ ആരെങ്കിലും ഇങ്ങനെ ജീവിതം വേണ്ട എന്ന് വെക്കുമോ…? സണ്ണി ചോദിച്ചു….. ” ആയിരിക്കും…. ഞാൻ ചിലപ്പോൾ കുറച്ചുകൂടി ഇമോഷണൽ ആയതു കൊണ്ടായിരിക്കും, അലക്സ്‌ പറഞ്ഞു…. ” സംഗീത….! ഇപ്പോഴും ഇഷ്ടമാണോ തനിക്ക് അവളെ… അവന്റെ മുഖത്തേക്ക് നോക്കി സണ്ണി ചോദിച്ചു…. ” ഇഷ്ടമല്ല അളിയാ, എന്താ ഇപ്പൊ പറയാ, ആദ്യമായി ഇഷ്ടപ്പെട്ട ആളിനോട് തോന്നുന്ന ഒരു വികാരം അല്ലേ നമുക്ക്, എത്ര നമ്മളോട് തെറ്റ് ചെയ്താലും വെറുക്കാൻ പറ്റുമോ..?

ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു അവശേഷിപ്പ് പോലെ ഉണ്ടാവും, കല്യാണം കഴിക്കുന്ന പെൺ കൊച്ചിനോട് 100% നീതി പുലർത്തണം, ശരീരം കൊണ്ട് മാത്രമല്ല മനസ്സുകൊണ്ടും…. അത്‌ ആണ് ആദ്യം വേണ്ടത്…. എൻറെ മനസ്സിൻറെ ഒരുകോണിൽ ഒട്ടും മായാത്ത ഓർമ്മയായി വേറെ ഒരാൾ വരുമ്പോൾ ഞാൻ എങ്ങനെയാ മറ്റൊരാളെ എൻറെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്, പക്ഷേ ഇപ്പോൾ ഔസേപ്പച്ചായന്റെ അവസ്ഥ കണ്ടപ്പോൾ അങ്ങനെ ഞാൻ പറഞ്ഞില്ലെങ്കിൽ തകർന്നു പോകുമെന്ന് തോന്നി, അലക്സ്‌ ചിട്ടയോടെ പറഞ്ഞു…. ”

വെറുതെ അവരെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണോ അലക്സ്…? പരിഭ്രാന്തിയോടെ ചോദിച്ചു സണ്ണി…. ” അല്ല ആത്മാർത്ഥമായി തന്നെ പറഞ്ഞതാണ്, പക്ഷേ അവളെ സ്നേഹിക്കാൻ പറ്റുമോന്ന് എനിക്കറിയില്ല….. അത്‌ മാത്രമല്ല കൊച്ചുകുട്ടിയല്ലേ സണ്ണിച്ചാ, ഞങ്ങൾ തമ്മിൽ എത്ര വ്യത്യാസമുണ്ട്, ജീനയുടെ പ്രായം…. ” അതൊന്നും ഇന്നത്തെ കാലത്ത് ഒരു പ്രശ്നമല്ല, നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ അതിനെപ്പറ്റി ആലോചിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല…. ”

ആ കൊച്ചിനോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്, അവൾ തീരുമാനിക്കട്ടെ, ഞാൻ കാരണം ആ കുടുംബം ആത്മഹത്യ ചെയ്യരുത്, ഞാൻ കാരണം ഒരു പെങ്കൊച്ചിന് മാനക്കേട് ഉണ്ടാവാൻ പാടില്ല, ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി സണ്ണിയുടെ ചുണ്ടിൽ വിടർന്നു…. ” അലക്സ് എന്ന വീട്ടിൽ വിട്ടേക്ക്, ” ശരി… എനിക്ക് ട്യൂഷൻ സെന്ററിലേക്ക് പോകണം…. കുറെ നാളായി പോയിട്ട്, നാണക്കേട് കാരണം പോകാഞ്ഞത്…. ഇങ്ങനെ ഒരാൾ ആണ് അക്ഷരം പറഞ്ഞു കൊടുക്കുന്നത് എന്ന് പറയുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടല്ലേ, കുറച്ചുദിവസം അടച്ചിട്ടിരിക്കുകയാണ്…

ഒന്ന് ചെന്ന് വൃത്തിയാക്കിയിട്ട് വരാം, സണ്ണിയെ വീടിന് മുൻപിൽ ഇറക്കി അലക്സ് തിരികെ പോയപ്പോൾ വീട്ടിലേക്ക് കയറി എല്ലാവരോടും അലക്സ് പറഞ്ഞ കാര്യങ്ങൾ സണ്ണി അവതരിപ്പിച്ചു, വലിയ സന്തോഷമായിരുന്നു എല്ലാർക്കും, പ്രത്യേകിച്ച് സൂസന്നയ്ക്ക്…. സന്തോഷിക്കണോ വേദനിക്കണോന്ന് മനസ്സിലാവാതെ ജീന നിന്നു, ആൻസി അങ്ങനെയൊരു തീരുമാനം എടുക്കുമോ എന്ന സംശയമായിരുന്നു അവളുടെ മനസ്സിൽ നിറയെ…. സന്തോഷമുണ്ടാക്കുന്ന കാര്യം ആണെങ്കിലും താൻ ആൻസിയെ ഇതിലേക്ക് വലിച്ചെടുക്കുകയാണോന്ന വേദന അവൾക്കുണ്ടായിരുന്നു….

ചേട്ടായിയുടെ പ്രായം അത് ആൻസിക്ക് പ്രശ്നമാകുമോ എന്ന ഉൾഭയം ആയിരുന്നു അവൾക്ക്…. പല പകലുകൾക്ക് കൊഴിഞ്ഞു വീണ്ടും മറ്റൊരു പകൽ വന്നെത്തി ഇതിനിടയിൽ ആശുപത്രിയിൽ നിന്നും ആൻസി ഡിസ്ചാർജ് ആയിരുന്നു…. അതിനും പല കഥകളായിരുന്നു നാട്ടിൽ വന്നത്… ആൻസി ഗർഭിണിയാണെന്നും, അതിൻറെ പേരിൽ ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നും അങ്ങനെ പല കഥകൾ വീണ്ടും വന്നു കൊണ്ടിരുന്നു….

ഓരോന്നും കേൾക്കുമ്പോൾ വേദനയുണ്ടാകും എങ്കിലും ഇപ്പോൾ പരിചിതമായതുകൊണ്ട് ആൻസിയും അതൊന്നും ശ്രദ്ധിക്കാതെയായി, ഒരു ഉച്ചമയക്കത്തിൽ മുൻപ് മുറിയിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഔസേപ്പ് മുറിയിലേക്ക് കടന്നു വന്നത്, അയാളുടെ മുഖം കണ്ടപ്പോൾ തന്നെ ആൻസിക്ക് തോന്നിയിരുന്നു തന്നോട് എന്തോ അയാൾക്ക് പറയാനുണ്ടെന്ന്… ” എന്താ ചാച്ചാ, ” ചാച്ചൻ മോളോട് ഒരു കാര്യം പറയാൻ വന്നതാ ” ചാച്ചൻ എന്തിനാ എന്നോട് മുഖവര… പറഞ്ഞോളൂ, അന്ന് ആശുപത്രി വെച്ച് അലക്സ് ചാച്ചനോട്‌ ഒരു കാര്യം പറഞ്ഞിരുന്നു… ”

എന്ത് കാര്യം..? ” മോളെ കല്യാണം കഴിക്കാൻ അലക്സിന് സമ്മതമാണെന്ന് മോൾക്ക് സമ്മതമാണെങ്കിൽ അതിനെപ്പറ്റി ആലോചിക്കാം എന്ന്…. ഇന്നലെ ചാച്ചൻ കവലയിൽ വെച്ച് സണ്ണിച്ചൻ കണ്ടിരുന്നു, സണ്ണിച്ചൻ ആണ് പറഞ്ഞത് മോളോട് ചോദിക്കാൻ…. അവിടത്തെ അമ്മച്ചി പറഞ്ഞുത്രേ, ” ഞാനെന്താ ചാച്ചാ പറയാ…. നാട്ടുകാരെ എന്താ കരുതുക, നടന്നതൊക്കെ സത്യമാണ് എന്ന് അല്ലേ , ഈ വിവാഹത്തിൽ സമ്മതിച്ച് എല്ലാവരും പറഞ്ഞു കൊണ്ട് നടന്നത് സത്യാമാവില്ലേ ചാച്ചാ, ” എന്നുവച്ച് നിൻറെ ഭാവി, അതിനെപ്പറ്റി ഞാൻ ചിന്തിക്കേണ്ട മോളെ….

ഒന്നും സത്യമല്ലെന്ന് നമുക്കും കർത്താവിനും അറിയാല്ലോ, വന്നത് വലിയ മാനക്കേട് ആണ്…. ഇനി നല്ലൊരു ആലോചന വന്ന ആദ്യം നാട്ടുകാർ പറയുന്നത് ഈ പ്രശ്നം തന്നെയായിരിക്കും, അലക്സിന്റെ നല്ലൊരു ആലോചന തന്നെ ആണ്…. പിന്നെ പ്രായം അത് ഇത്തിരി കൂടുതലാണ്, എൻറെ മോളെ ചാച്ചൻ നിർബന്ധിക്കില്ല…. മോൾക്ക് സമ്മതമാണെങ്കിൽ മാത്രം ആലോചിച്ചു തീരുമാനിച്ചാൽ മതി, ” പ്രായമൊന്നും എനിക്ക് പ്രശ്നമല്ല ചാച്ചാ….

ചേട്ടായി നല്ല ആളാ, പക്ഷേ ഒരിക്കലും ചേട്ടായി എന്നെ വിവാഹം കഴിക്കണം ആഗ്രഹിച്ചിട്ട് ഉണ്ടാവില്ല, നമ്മുടെ അവസ്ഥ കൊണ്ട് കല്യാണം കഴിക്കാൻ സമ്മതിക്കുന്നതാണ്, നമ്മുടെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടാവണം….. ആ മനസ്സിനെ നമ്മൾ മുതലെടുക്കുന്നത് ശരിയല്ല, എല്ലാത്തിലുമുപരി വിവാഹം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാ…. എങ്കിലും ഞാൻ ഒന്ന് ആലോചിക്കട്ടെ, നന്നായി ആലോചിച്ച് പറയാം ഞാൻ…. ” മതി മോളെ, ആലോചിച്ച് പറഞ്ഞാൽ മതി, അപ്പോഴാണ് എബി വാതിൽക്കൽ എത്തിയത്, ” എന്താ മോനെ ചാച്ചൻ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…. ”

അലക്സ് ചേട്ടായിയുടെ അനിയത്തി വന്നിട്ടുണ്ട്…. ചേച്ചിയെ കാണാൻ, ജീന ചേച്ചി…! ” എവിടെ ഒരു നിമിഷം ആൻസിയുടെ മുഖത്തും ഉത്സാഹം നിറഞ്ഞു, ” പുറത്തു നിൽക്കാ…. ” ഞാൻ അങ്ങോട്ട് വരാം… ” വേണ്ട മോളെ, നീ എഴുന്നേൽക്കണ്ടാ, ഞാൻ ആ കൊച്ചിനെ ഇങ്ങോട്ട് പറഞ്ഞു വിടാം… അതും പറഞ്ഞു ചാച്ചൻ എഴുന്നേറ്റിരുന്നു…. മുഖം കുനിച്ച് മുറിയിലേക്ക് കയറി വരുന്നവളെ നോക്കി തന്നെയാണ് ആൻസി ഇരുന്നത്…. ” നീയെന്താ ഇതുവരെ വരാഞ്ഞത്… അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി പൊട്ടിക്കരഞ്ഞ് അവളുടെ കാലിലേക്ക് പിടിച്ചു കഴിഞ്ഞിരുന്നു ജീന… ”

എന്താ…. നീ എന്താ കാണിക്കുന്നേ, മാറ്റുവാൻ ശ്രമിച്ചുവെങ്കിലും മുറുകെപിടിച്ച് കാലിൽ പിടിച്ച് കരയുകയാണ് ജീന….. ” എന്താടി ഇതൊക്കെ, ” ക്ഷമിക്കണം നീ…. ഞാൻ കാരണം നീ ഇപ്പൊൾ അനുഭവിക്കുന്നത്, സമാധാനത്തോടെ ജീവിച്ച നിന്നെ ഈ അവസ്ഥയിൽ ആക്കിയത് ഞാൻ ആണ്…. എന്നോട് നീ ക്ഷമിക്കു… ” എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല, ഒന്നും നീ അറിഞ്ഞുകൊണ്ട് അല്ലല്ലോ, സംഭവിച്ചു പോയതല്ലേ…. ” എങ്കിലും ഞാൻ കാരണം, നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ജീവിതത്തിൽ എനിക്ക് സമാധാനം കിട്ടുമായിരുന്ണോ…?

നിൻറെ മുഖത്തേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇത്രയും നാൾ ഞാൻ നിന്നെ കാണാൻ പോലും വരാതിരുന്നത്, ” നീ വിഷമിക്കാതെ എനിക്കറിയാം അവൻ നിന്നെ ചതിച്ചതാണ്… നീ ഏതായാലും ചേട്ടായിയുടെ എല്ലാം പറഞ്ഞത് കാര്യമായി, നീ പറയട്ടെന്ന് കരുതിയ ഞാൻ പോലീസ് സ്റ്റേഷനിൽ പോലും ഞാൻ നിൻറെ പേര് പറയാതിരുന്നത്, ” എനിക്കറിയായിരുന്നു, എന്നോട് ക്ഷമിക്കില്ലേ ” നീ എന്തിനാ വിഷമിക്കുന്നത് എന്ത് തെറ്റ് ചെയ്തിട്ടാണ്, കണ്ണുനീർ തുടക്കഡി…. ആൻസി തന്നെയാണ് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തത്, ” ഞാനിപ്പോ വന്നത് മറ്റൊരു കാര്യം പറയാനാ, ജീന അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, എന്താണെന്നറിയാൻ ആകാംക്ഷയോടെ ആൻസിയും……കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave A Reply

Your email address will not be published.