അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 18

0

എഴുത്തുകാരി: റീനു

“എന്താടി എന്താ പറയാനുള്ളത്..? “സത്യമാണോ ചേട്ടായി പറഞ്ഞത്, “ചേട്ടായി എന്തു പറഞ്ഞു ” ചേട്ടായിക്ക് നിന്നെ വിവാഹം കഴിക്കാൻ താൽപര്യം ആണെന്ന്, നിനക്ക് അങ്ങനെ ഒരു ഇഷ്ടം എൻറെ ചേട്ടയിയോട് ഉണ്ടോ…? മടിച്ചു മടിച്ചു ആണേലും ആകാംക്ഷ നിറഞ്ഞ മുഖത്തോടെ ആണ് അവൾ ചോദിക്കുന്നത്…. ” നിൻറെ ചേട്ടായിയൊടെ എന്നല്ല ആരോടും അങ്ങനെ ഒരു ഇഷ്ടം എനിക്ക് ഇല്ല…ഭയമാണ് എനിക്ക്…. ചാച്ചൻ അല്ലാതെ മറ്റാരും എനിക്ക് വിശ്വാസമില്ല….

കുറച്ചു കാലങ്ങൾ കൊണ്ട് അനുഭവിച്ചു അത് പറഞ്ഞപ്പോഴേക്കും… ആൻസി കരഞ്ഞു പോയിരുന്നു, ” എനിക്ക് മനസ്സിലാക്കുമെടി… തോളിൽ തട്ടി ആൻസി അവളെ ആശ്വസിപ്പിച്ചു…. ” പക്ഷേ എല്ലാവരും ഒരേ പോലെ ആകണം എന്നില്ലല്ലോ, പ്രത്യേകിച്ച് എന്റെ ചേട്ടായി…. അങ്ങനെ തോന്നിയിട്ടുണ്ടോ നിനക്ക്….? ഒരു മോശം സ്വഭാവമുള്ള ആളാണെന്ന്, ” നീ എന്താ ഈ പറയുന്നത് ചേട്ടായിയെ പറ്റി ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല, എനിക്കറിയാം എൻറെ അവസ്ഥയിൽ എന്നെക്കാൾ കൂടുതൽ ചേട്ടായി വിഷമിക്കുന്നുണ്ട്…..

അറിഞ്ഞോ അറിയാതെയോ എനിക്ക് വന്ന ഒരു മോശം പേര് ചേട്ടായി കാരണമാണ് എന്ന് ഓർത്തു ഒരുപാട് വിഷമിക്കുന്നുണ്ടാകും, അതിൻറെ പേരിൽ ആണ് ഇങ്ങനെയൊരു തീരുമാനം തന്നെ എടുത്തത്… ആ നല്ല മനസ്സ് ഞാൻ കാണേണ്ട…? എൻറെ അവസ്ഥ കണ്ടിട്ട് എന്നെ സഹായിക്കാൻ വരുമ്പോൾ ആ മനസ്സിനെ മുതലെടുക്കാൻ പാടുണ്ടോ….? ” ഇതിൽ ഒരു മുതലെടുപ്പും ഇല്ല, ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത് ഈ വിവാഹം തന്നെ ആണ്… എനിക്കും അമ്മയ്ക്കും, നിന്റെ വീട്ടിലും എല്ലാ സന്തോഷവുംആകും, പക്ഷേ ഞാൻ നിർബന്ധിക്കില്ല,

കാരണം എനിക്കറിയാം നിന്നെ കല്യാണം കഴിക്കാനുള്ള യോഗ്യതകൾ ഒക്കെ കുറവാണ് എന്റെ ചേട്ടായിക്ക്… ” ജീന….!! എന്താ നീ പറയുന്നത്, അത്രമാത്രം എന്ത് യോഗ്യതകൾ ഉള്ള പെണ്ണ് ആണ് ഞാൻ… മാനഹാനി സംഭവിച്ച നാട്ടുകാർ മുഴുവൻ മോശപ്പെട്ടവളെന്നു കരുതുന്ന പെണ്ണാ ഞാൻ, ആ എന്നെ ആണോ നീ ചേട്ടായിമായിട്ട് ഉപമിക്കുന്നത്….? ” അത് നാട്ടുകാർ പറയുന്ന കഥയല്ലേ….? യഥാർത്ധ്യം അല്ലല്ലോ, ചേട്ടായ്ക്ക് നിന്നെക്കാൾ ഒരുപാട് പ്രായം ഉണ്ട്, അതുകൊണ്ട് എനിക്ക് നിന്നെ നിർബന്ധിക്കാൻ കഴിയില്ല…. നീ സമ്മതിച്ചിരുന്നേൽ സന്തോഷമായേനെ ഞങ്ങൾക്ക്….

ചേട്ടായിക്ക് നിന്നെക്കാൾ നല്ലൊരു പെണ്ണിനെ എവിടുന്ന് കിട്ടും…? ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ച മനുഷ്യന് അത് പോലെ സ്നേഹത്തോടെ കൊണ്ടുനടക്കാൻ മറ്റാർക്ക് കഴിയും….? നിൻറെ അവസ്ഥ അറിയാവുന്നത് കൊണ്ട് എനിക്ക് നിർബന്ധിക്കുക വയ്യ, ” മോളെ നീ വിചാരിക്കുന്നത് പോലെ അല്ല…. പ്രയം ഒന്നും അല്ല… ഒരിക്കലും ഞാൻ ചേട്ടായിയെ കുറിച്ച് ഇങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല…. നീ പറഞ്ഞതു പോലെ ചേട്ടായി പോലെ ഒരാളെ വിവാഹം കഴിക്കാൻ സാധിച്ചാൽ എന്റെ ഭാഗ്യമാണ്,

അത്രയ്ക്ക് നല്ല മനുഷ്യൻ ആണ് ചേട്ടായി, ചെറിയ സമയം കൊണ്ടു തന്നെ എനിക്ക് മനസ്സിലായിട്ടുള്ളത്, പക്ഷേ നീ കരുതുന്ന പോലെ എന്നോട് ഇഷ്ട്ടം കൊണ്ട് അല്ല ചേട്ടായി കല്യാണത്തിനു സമ്മതിച്ചത്, ചേട്ടായി കാരണം എൻറെ ജീവിതത്തിൽ ഉണ്ടായ നഷ്ടം, ആ കാരണം മാത്രമാണ്, എന്നോടുള്ള സഹതാപം കൊണ്ടും… അപ്പച്ചനോട്‌ ഉള്ള ഇഷ്ടം കൊണ്ട് ഗത്യന്തരമില്ലാതെ ആ പാവ എടുത്തു പോയി തീരുമാനമാണിത്… ” ആയിക്കോട്ടെ അത് ചേട്ടാ ഉത്തരവാദിത്തമല്ലേ, ആലോചിച്ചുനോക്കൂ, ഇനി ഏതൊരു ബന്ധം വന്നാലും നിങ്ങൾക്ക് രണ്ടുപേർക്കും ഇതൊരു മാനക്കേട് ഉണ്ടാകും….

ചേട്ടായിയുടെ കാര്യം പോട്ടെ, ചേട്ടായി ഇനി കല്യാണം കഴിക്കില്ലയിരിക്കും, നിന്റെ കാര്യം അങ്ങനെയല്ലല്ലോ, ഇതിപ്പോ ആരും സമ്മതിച്ചാലും ചേട്ടായി സമ്മതിക്കുമെന്ന് ഞാൻ കരുതിയത്….. ചേട്ടായിയുടെ ഒരു സമ്മതം കിട്ടിയ സ്ഥിതിക്ക് നീ ഒന്നു മനസ്സുവെച്ചാൽ നടക്കും,ചേട്ടായി ഇഷ്ടമാണെങ്കിൽ മാത്രം പ്രതീക്ഷയോടെ അവൾ പറഞ്ഞു… ” ഇഷ്ടകുറവ് അല്ലടാ, ഞാൻ അങ്ങനെയൊന്നും കരുതിയിട്ട് കൂടി ഇല്ല, ചേട്ടായിയെ കുറിച്ച് പെട്ടെന്നൊരു ദിവസം, നിനക്കറിയാലോ ചേട്ടായി നിനക്ക് എങ്ങനെയോ അങ്ങനെ ഞാൻ ഇതുവരെ കരുതിട്ടുള്ളു….

അങ്ങനെ ഒരാളെ എങ്ങനെയാ പെട്ടെന്ന് ഒരു ദിവസം ഞാൻ, ” നിർബന്ധിക്കുന്നില്ല ഞാൻ…. അമ്മച്ചിയും പറഞ്ഞു നിന്നോട് വന്ന് ചോദിക്കണം എന്ന്…. നിന്നെ കാണാനും, എൻറെ തെറ്റുകൾ ഒക്കെ നിൻറെ മുൻപിൽ ഏറ്റുപറയാൻ മാത്രം ഞാൻ വിചാരിച്ച് വന്നത്…. ” നീ പിന്നെ തിരിച്ചു പോയില്ലേ….? ” ഇല്ല, ജോലി റിസൈൻ ചെയ്തു, നീ പറഞ്ഞ പോലെ ഇവിടെ എവിടേലും കയറാം എന്നാണ് വിചാരിക്കുന്നത്,നീ വിഷമിക്കാതെ ഞാൻ ഒന്ന് ആലോചിക്കട്ടെ, ഈ കാര്യത്തിൽ അപ്പച്ചനും അമ്മച്ചിയും ഒരുപാട് വിഷമിക്കുന്നുണ്ട് എന്ന് എനിക്കറിയാം, നീ വരുന്നതിന് കുറച്ചു മുമ്പുവരെ ചാച്ചനെനോട് ഈ കാര്യം ഒന്ന് ചോദിച്ച് പോയതാ, ” പാവം ആടി ചേട്ടായി, നിനക്കറിയാലോ ഒരു പെണ്ണിനെ സ്നേഹിച്ചിട്ടു ള്ളൂ….

ആത്മാർത്ഥമായിരുന്നു, അതുകൊണ്ട് ഇപ്പോഴും മറ്റൊരു വിവാഹം കഴിക്കാതെ…അപ്പുറത്ത് ഉണ്ടല്ലോ ആ പിശാച്, അവിടെ നിൽക്കുന്നത് കണ്ടു… പെട്ടെന്ന് ജീനയുടെ മുഖം മാറി, ” സംഗീത ചേച്ചി ആണോ….? ” ഒരു കുംഗീത ചേച്ചി ആ പണ്ടാരക്കാലി ഒറ്റ ഒരുത്തിയ, പുറകെ നടന്ന് ചേട്ടായിയെ കുടുക്കിയിട്ട് ആ പിശാച് തന്നെ തേച്ചു…. വേറെ ഒരുത്തനെ കണ്ടപ്പോൾ കല്യാണം കഴിച്ചു പോയത്, ഒത്തിരി ഇഷ്ടമായിരുന്നു ചേട്ടായിക്ക്…. അവരെ കുറിച്ച് പറയുമ്പോൾ എന്ത് സന്തോഷമായിരുന്നു എന്നറിയോ…? കിതാപോടെ അവൾ പറഞ്ഞു… ” ചേച്ചിയുടെ കാര്യവും അല്പം പരുങ്ങൽ ആണ്….

അയാൾ എന്നും ചേച്ചി അടിക്കും, കുട്ടികളെ ഓർത്തു സഹിച്ചു പോകുന്നതേയുള്ളൂ, കാശ് കൊടുക്കില്ല, മിക്ക ദിവസവും ചേച്ചി സ്വന്തം വീട്ടില്, ഇവിടെ നിന്ന കാശ് കൊടുത്തു വിടുന്നത്…. ഉള്ളത് കുടിക്കാനും പിന്നെ വേറെ ചില സ്ത്രീകളുടെ അടുത്ത് പോകാൻ ഒക്കെ ഉള്ളു എന്നാ കേൾക്കണത്, ” കണക്കായിപ്പോയി…! ജീനയ്ക്ക് ദേഷ്യം വർധിച്ചു… ” ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും, ” എന്തിൻറെ പേരിലാണ് എങ്കിലും നമ്മൾ മറ്റൊരാളുടെ നിസ്സഹായവസ്ഥയിൽ സന്തോഷിക്കാൻ പാടില്ല…! ” പ്രതികാരം ദൈവത്തിൻറെ വഴിയാണ്, ”

സമ്മതിച്ചു നിന്നെ കണ്ടപ്പോൾ നിനക്കെന്നോട് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ സമാധാനമായി….. ഇനി ബാക്കി കാര്യം നീ ഒന്ന് ആലോചിക്കണം, നന്നായി ആലോചിക്കണം ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം ഞാൻ അല്ലായിരുന്നോ. ? അതുകൊണ്ട് ഇങ്ങനെ ഒരു കാര്യം നടക്കുമ്പോൾ അല്ലെങ്കിൽ ഇങ്ങനെ ഒരു അവസരം അല്ലെങ്കിൽ നിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് ആണെങ്കിലും ചേട്ടായിയെ കല്യാണം കഴിക്കാൻ സമ്മതിപ്പിച്ചേ ഞാൻ ഇവിടുന്ന് പോകുള്ളൂ, അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട് ഞാൻ….. ”

ഇങ്ങനെ ഒരു പ്രശ്നം നടന്നിരുന്നെങ്കിൽ ഒരിക്കലും ചേട്ടായി ഇങ്ങനെ ഒരു കാര്യം പറയാനും പോകുന്നില്ല…. ആൻസി പറഞ്ഞു… ” അത് സത്യാ, ചിലപ്പോൾ ഇങ്ങനെ ഒരു കാര്യം നടക്കാൻ വേണ്ടിയാണ് ഇത് സംഭവിച്ചത് എങ്കിലോ…? എല്ലാ കാര്യത്തിലും ഒരു നിമിത്തിൽ… അങ്ങനെ ആയിക്കൂടെ, ജീന അങ്ങനെ ചോദിച്ചപ്പോൾ ഒരു നിമിഷം ആൻസിയും ഒന്ന് നിശബ്ദയായി പോയിരുന്നു….. എല്ലാവരോടും യാത്ര പറഞ്ഞു നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു ബോധ്യപ്പെടുത്തിതിനു ശേഷമായിരുന്നു ജീന പോയിരുന്നത്…..

കുറച്ച് സമയം എല്ലാവരും പല തിരക്കുകളിൽ കടന്നു…. അപ്പോൾ ആൻസി മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നു…അത്‌ ഔസേപ്പിന് വലിയ ആശ്വാസമായിരുന്നു നൽകിയത്, പൊതുവേ ആശുപത്രിയിൽ നിന്ന് വന്നതിനു ശേഷം മുറി തന്നെയായിരുന്നു അവളുടെ ലോകം…. അമ്മച്ചിയുടെ അരികിൽ പോയി നിന്ന് എന്തൊക്കെയോ സഹായിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്പുറത്തിരിക്കുന്ന സംഗീത നിൽക്കുന്നത് കണ്ടത്…. ഒരു നിമിഷം ചേട്ടായിയുടെ മുഖമാണ് മനസിലേക്ക് ഓടി വന്നത്, ഒന്നും ആലോചിച്ചില്ല നേരെ മുറ്റത്തേക്കിറങ്ങി….

സംഗീതയുടെ അരികിലേക്ക് ചെന്നു, ” ആഹ്, ആൻസി… എങ്ങനെ ഉണ്ട്…. കണ്ടപാടെ ചേച്ചി ചോദിച്ചു. ” കുഴപ്പം ഇല്ല ചേച്ചി…. കുട്ടികൾ എവിടെ ചേച്ചി…. ” കളിക്കുന്നു പുറത്ത്…. വളരെ സൗമ്യമായ മറുപടി, പണ്ടും ചേച്ചി അങ്ങനെ തന്നെയായിരുന്നു… ” എന്നാലും നീ എന്തിനാ ഇങ്ങനെ ഒരു ബുദ്ധിമോശം കാണിച്ചത്…? എല്ലാ പ്രശ്നങ്ങൾക്കും ആത്മഹത്യ ഒരു പരിഹാരം ആയിരുന്നെങ്കിൽ ഞാനൊക്കെ എത്ര ആത്മഹത്യ ചെയ്യേണ്ടി ഇരിക്കുന്നു…? വെറുതെ ഒന്ന് ചിരിച്ചു… ” ചേച്ചി, ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ” അതെന്താ അങ്ങനെ ഒരു മുഖവര നീ ചോദിക്ക്…..

ഞാൻ പറയാം, ” ചേച്ചിക്ക് അലക്സ് ചേട്ടായിയെ ഭയങ്കര ഇഷ്ടം ആയിരുന്നു അല്ലേ…? ഒരു നിമിഷം ആ മുഖം മാറുന്നതും അവിടെ നിരാശ വിരിയുന്നതും പലവിധത്തിലുള്ള ഭാവങ്ങൾ നിറയുന്നതും ഒരു കൗതുകത്തോടെയാണ് ആൻസി കണ്ട നിന്നത്…. ” ഇഷ്ടമായിരുന്നു….! ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ ആ ഇഷ്ടം സൂക്ഷിക്കാനുള്ള മിടുക്ക് ഉണ്ടായില്ല, വാശിയോടെ നേടിയെടുത്തത് ഒരു ചിപ്പിൽ ഇട്ട് സൂക്ഷിക്കണമായിരുന്നു അത് തോന്നിയില്ല…. അതിന്റെ ശാപം ഇപ്പോൾ ഞാൻ അനുഭവിക്കുന്നുണ്ട്, എന്തേ നീ ഇപ്പോ ഇങ്ങനെ ചോദിക്കാൻ…? ”

ഒന്നുമില്ല ചേച്ചി, വെറുതെ… ദൂരെ ചക്രവാളത്തിൽ ഒളിക്കാൻ വെമ്പൽ കോളുന്ന പകലൊനെ നോക്കി നിന്നു…ആ ചുവന്ന സന്ധ്യയെ കുളിരണിയിച്ചൊരു ഇളം തെന്നൽ എത്തി…. ” വെറുതെയല്ല ഞാൻ അറിയുന്നുണ്ട്, നിനക്കിഷ്ടമാണോ ആളെ…? ചേച്ചിയുടെ ചോദ്യത്തിൽ താൻ ആയിരുന്നു ഞെട്ടിയത്… ” അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത്, ” നിൻറെ അപ്പച്ചൻ അച്ഛനോട് പറയുന്നത് കേട്ടു, ആൾ പറഞ്ഞു നിന്നെ കല്യാണം കഴിക്കാമെന്ന്, നീ സമ്മതിച്ചാൽ മതിയെന്ന്, അതുകൊണ്ടാ ചോദിച്ചത്…! ”

ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല ചേച്ചി, ” ഒരുപാടൊന്നും ആലോചിക്കേണ്ട കാര്യമില്ല, ഒരു കാര്യം ഉറപ്പ് പറയാം, സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരും ആ മനുഷ്യൻ….! പൊന്നു പോലെ നോക്കും നിന്നെ, ഒന്ന് നുള്ളി നോവിക്ക പോലുമില്ല, അത്രയ്ക്ക് പാവം മനുഷ്യൻ ആണ്…. അതു പറഞ്ഞപ്പോഴേക്കും സംഗീതയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ വീണ് തുടങ്ങിയിരുന്നു …….കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave A Reply

Your email address will not be published.