അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 20

0

എഴുത്തുകാരി: റീനു

” എനിക്ക് സമ്മതമാണ്…! പൂർണ്ണ സമ്മതം…! ??????????? ” കല്യാണത്തിന്റെ കാര്യം അങ്ങനെ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ആൻസി, പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം ആലോചിച്ചു തീരുമാനിച്ചാൽ മതി….! അലക്സ്‌ പറഞ്ഞു…അവളുടെ മുഖം ഒന്ന് വാടി…! ” എനിക്ക് സമ്മതമാണ്, ചേട്ടായിക്ക് ബുദ്ധിമുട്ട് ആണേൽ സാരമില്ല… സഹതാപത്തിന് പുറത്തെ അല്ലാതെ ഒരു സമ്മതം അല്ലെന്ന് എനിക്കറിയാം, എന്നോട് അച്ഛനോടും അമ്മയോടും ഒക്കെ തോന്നിയ ഒരു വിഷമത്തിന് പേരിലാണ് ചേട്ടായി ഇതിനൊക്കെ സമ്മതിച്ചിരിക്കുന്നത്…

ചേട്ടായിക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റില്ലെങ്കിൽ, അവൾ ഒന്ന് നിർത്തി….! ” ഒട്ടും ഉൾക്കൊള്ളാൻ പറ്റില്ലെങ്കിൽ ഞാൻ അതിനു സമ്മതിക്കില്ല ആൻസി, ആത്മാർത്ഥമായി തന്നെയാണ് സമ്മതിച്ചത്… പക്ഷേ എനിക്ക് സംസാരിക്കാനുണ്ട് ആൻസിയോഡ് കുറെ കാര്യങ്ങൾ, ആൻസിക്ക് എന്നെ പറ്റി എന്തറിയാം എന്ന് എനിക്ക് അറിയില്ല, ചിലപ്പോൾ ജീന പറഞ്ഞിട്ടുണ്ടാവും, വരൂ നമുക്ക് കുറച്ചു മാറി നിൽക്കാം…! നിന്ന ഭാഗത്തു നിന്നും അല്പം നീങ്ങി ഒരു മരത്തിൻറെ തണലായി നിന്ന് കൊണ്ട് മറ്റെന്തൊക്കെയോ ആലോചിക്കുന്നത് കണ്ടു….

ഒരു നിമിഷമെന്താമാണ് പറയാനുള്ളത് ശ്രദ്ധയോടെ അവളും കാത്തിരുന്നു, അവിടെ നിൽക്കുന്നവരൊക്കെ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… ഇടയ്ക്കിടെ പോകുന്ന ഓരോ നോട്ടങ്ങളും ഞങ്ങളെപ്പറ്റി എന്തൊക്കെയോ സംസാരിക്കുന്നതും അടക്കം പറയുന്നതും കണ്ടപ്പോൾ തന്നെ എന്തോ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു, അത് മനസ്സിലാക്കിയാവണം ചേട്ടായി അല്പം മാറി നിൽക്കാം എന്ന് പറഞ്ഞത്…. കപ്പേളയുടെ അരികിലായി അധികമാരുടെയും ശ്രദ്ധയില്ലാത്ത ഒരു മരത്തിൻറെ തണലിലേക്ക് ആയിരുന്നു മാറി നിന്നിരുന്നത്, ”

ആൻസിക്ക് എന്നെപ്പറ്റി ഒന്നും അറിയില്ല, അറിയാലോ കുട്ടിക്കാലം മുതലേ വീട്ടുകാർക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയ ജീവിതമാണ് എന്റെ, ഇതിനിടയിൽ സ്വന്തമായി ജീവിക്കാൻ മറന്നു പോയി മറന്നു പോയത് അല്ല വേണ്ടത് വെച്ചതാ, എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാൾ ഉണ്ടായിരുന്നു….ഉണ്ടായിരുന്നു എന്നു പറയുമ്പോൾ അത് ഭൂതകാലമാണ്, ആൻസിയോട് ഞാൻ ഒന്നും മറച്ചു വയ്ക്കാൻ പാടില്ല, കാരണം ഞാനും ആയി ഒരു ജീവിതത്തിന് പൂർണ സമ്മതമാണെന്ന് കുറച്ചു മുൻപ് എന്നോട് പറഞ്ഞ പെൺകുട്ടിയാണ്, മനസ്സുകൊണ്ട് ആണെങ്കിലും എന്നെ പാതിയായി സ്വീകരിക്കാൻ സമ്മതമാണെന്ന് അറിയിച്ചവൾ….

അങ്ങനെയുള്ള തന്നോട് ഞാൻ ഒന്നും മറച്ചു വയ്ക്കാൻ പാടില്ലല്ലോ, ” സംഗീത ചേച്ചിയെ പറ്റി ആണോ പറയാൻ പോകുന്നത്….! ഒരു നിമിഷം ആ മുഖത്ത് പ്രകടമായ ഒരു ഞെട്ടൽ ആൻസി കണ്ടിരുന്നു…. ” ആൻസിക്ക് അറിയാമോ..? “ജീന പറഞ്ഞിട്ടുണ്ടായിരുന്നു, പിന്നെ ചേച്ചി ഞങ്ങളുടെ അയൽവക്കമല്ലേ, ” പറഞ്ഞിട്ടുണ്ടോ എന്നെപ്പറ്റി, ” ഇല്ല…! ഞങ്ങൾ തമ്മിൽ അങ്ങനെ വലിയ സൗഹൃദം ഒന്നും ഉണ്ടായിട്ടില്ല, അങ്ങനെ ആരോടും സംസാരിക്കാറില്ല, ആൻസി പറഞ്ഞു..! ” ഇഷ്ടമായിരുന്നു…! ഒരുപാട്…. ഞാൻ പറയാൻ വന്നത് ആ ഇഷ്ടത്തിന് പറ്റിയോ അതിന്റെ വ്യപ്തിയെപ്പറ്റി ഒന്നുമല്ല…..

ഒരു ഇഷ്ടം ഉണ്ടാകുന്നത് സ്വാഭാവികമാണ്, ഞാൻ പറയാൻ വന്നത് അതല്ല, ചില പ്രായത്തെ പറ്റിയാണ്, സംഗീത എന്നെ ഇഷ്ടമാണെന്ന് പറയുമ്പോൾ അവൾക്ക് പ്രായം 15 വയസ്സാണ്…. ഇപ്പൊ ആൻസിയുടെ പ്രായം 22 വയസ്സാണ്, അത് തമ്മിൽ ഒരുപാട് അന്തരമുണ്ട് പക്ഷേ അന്ന് സംഗീത എന്നോട് ഇഷ്ടമാണെന്ന് പറയുമ്പോൾ എനിക്ക് 25 വയസ്സാണ് പ്രായം…. 10 വയസ്സ് വ്യത്യാസം, ഇന്ന് എൻറെ പ്രായം 34 ആണ് 14 വയസ്സിനു വ്യത്യാസം… നിങ്ങൾ തമ്മിൽ ഒരിക്കലും ഒരു പോലെ ആണെന്ന് ഞാൻ പറയില്ല, എല്ലാവരെയും മനസ്സിലാക്കാനും പക്വമായ പെരുമാറാനും കഴിയുന്ന ആളാണ് ആൻസി എന്ന് ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു…..

പ്രായത്തിൽ കൂടുതൽ ഉള്ള ഒരു പക്വത എനിക്കുണ്ട്, അത് ചിലപ്പോൾ ജീവിതം സംഭവങ്ങളിലൂടെയും അവസ്ഥകളിലൂടെ മൊക്കെ നേടിയെടുത്തത് ആവാം… പക്ഷേ പെൺകുട്ടികളുടെ മനസ്സ് അതെനിക്ക് എന്നല്ല ഈ ലോകത്തിലുള്ള ഒരു മനുഷ്യനും കണ്ടുപിടിക്കാൻ പറ്റാത്ത നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ്…. ഒരു പത്ത് വർഷം കൂടി കഴിയുമ്പോൾ എനിക്ക് പ്രായം കൂടും, തനിക്കും, പ്രായം കൂടുമ്പോൾ ചിന്തകൾ ഇഷ്ടങ്ങൾ ഒക്കെ മാറും…. അങ്ങനെ ചിന്തിക്കുമ്പോൾ തോന്നും ചിലപ്പോൾ തീരുമാനം തെറ്റായിരുന്നു എന്ന്…

നമ്മൾ തമ്മിലുള്ള പ്രായവ്യത്യാസം ഒരു പ്രശ്നമാണ് എന്നല്ല ഞാൻ പറഞ്ഞത്…. പ്രായത്തിൽ മുതിർന്നവരെ വിവാഹം കഴിച്ചാൽ കുറെ ആളുകൾ ഉണ്ട്, പക്ഷേ ഒരു മിനിറ്റ് നേരത്തെ തീരുമാനത്തിന്റെ പേരിൽ എടുക്കുന്ന തീരുമാനം ആവരുത്, സംഗീതയ്ക്ക് സംഭവിച്ചത് അതായിരുന്നു…. താൻ 25 വയസ്സുള്ള കുട്ടി ആയിരുന്നെങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞു തരുമായിരുന്നില്ല, എത്രയൊക്കെ പക്വത ഉണ്ടെന്ന് പറഞ്ഞാലും പ്രായത്തിതായ് ഒരു പക്വത ഉണ്ട്, വിവാഹം, ഇഷ്ടം അങ്ങനെയുള്ള കാര്യങ്ങൾക്ക് ഒരു തരം ലോല മനസ്സാണ് എല്ലാവർക്കും, ഞാനടക്കമുള്ള എല്ലാവർക്കും….!

ഇനിയും വൈകിയിട്ടില്ല എന്നെക്കാളും നല്ല വിവാഹബന്ധം ഒക്കെ കിട്ടും, ഈ പ്രശ്നങ്ങളൊക്കെ ഒന്ന് കെട്ടടങ്ങേണ്ട താമസമേയുള്ളൂ, ആൻസി വിവാഹം കഴിക്കുന്നതിൽ ഭാര്യയാക്കുന്നതിലൊന്നും എനിക്ക് ഒരു എതിർപ്പുമില്ല, എൻറെ പ്രശ്നം ആൻസി മാറ്റി ചിന്തിക്കുമോ എന്നുള്ളതാണ്…. ഇനി ഒരു വേർപാടിന് എന്നെ പാടെ തകർത്ത് കളയാൻ ഉള്ള ശക്തി ഉണ്ടാകും…. അത്‌ പറഞ്ഞപ്പോൾ അവൻ ഇടറി പോയി…! ” ചേട്ടായി പറഞ്ഞത് എനിക്ക് മനസ്സിലായി…! അങ്ങനെ സംഗീത ചേച്ചിയെ പോലെ ചേട്ടായിയോട് പ്രണയം തോന്നിയോ വാശിയുടെ പേരിൽ ഒന്നും നേടിയെടുക്കുന്ന ആളല്ല ഞാൻ….

സാഹചര്യം തന്നെയാണ് എന്നെയും ഇതിനു പ്രേരിപ്പിച്ചത്, ഇതിലും നല്ല വിവാഹാലോചന അങ്ങനെ ഒന്നും എനിക്കറിയില്ല…. വരുമെന്ന് വരില്ലെന്നോ, അതിനെപ്പറ്റി ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല…. എൻറെ അപ്പച്ചനും അമ്മച്ചിയും അനിയനും ആണ് എൻറെ ലോകം, അവർക്ക് പ്രാധാന്യം കൊടുക്കുന്ന ഒരാളായിരിക്കണം എന്നെ കല്യാണം കഴിക്കുന്നത്, അങ്ങനെ ഇന്നോളം കൊതിച്ചിട്ടുള്ളു…. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ വീട്ടിൽ വന്നപ്പോൾ ഒക്കെ എൻറെ അച്ഛൻറെ അമ്മയുടെയും കണ്ണുനിറഞ്ഞപ്പോൾ അതിലും വേദനിക്കുന്ന ഒരു മനസ്സ് ഹൃദയത്തിൽ ഞാൻ കണ്ടു….!

അത് മാത്രമാണ് ചേട്ടായിയെ വിവാഹം കഴിക്കാൻ എനിക്കുള്ള കാരണം…! ചേട്ടായിയുടെ പ്രായമൊന്നും എനിക്കൊരു പ്രശ്നമല്ല…! പ്രായം അല്ലല്ലോ നമ്മളെങ്ങനെ സ്നേഹിക്കുന്നുവെന്നും എങ്ങനെ ജീവിക്കുന്നു എന്നുള്ളത് അല്ലേ പ്രാധാനം….! ഒരു നിമിഷം ആ വാക്കിൽ അവൻ ഒന്ന് ഉലഞ്ഞു…! ” എൻറെ അപ്പച്ചനും അമ്മച്ചിയും സ്നേഹിക്കുന്ന ഒരാൾ ആയിരിക്കണമെന്നെ വിവാഹം കഴിക്കുന്നത് എന്നെ ഞാനിന്നും ആഗ്രഹിച്ചിട്ടുള്ളൂ, അവരുടെ വിഷമം കണ്ടിട്ട് ആണെങ്കിലും എന്നെ വിവാഹം കഴിക്കാമെന്ന ചേട്ടായി പറഞ്ഞില്ലേ, ഞങ്ങളൊന്നും ചേട്ടൻറെ ആരുമല്ല, വെറും മാനുഷിക മുല്യങ്ങളുടെ പുറത്ത് ചേട്ടായി അങ്ങനെ പറഞ്ഞത്…

അങ്ങനെ മനസ്സുള്ള ഒരാളെ കല്യാണം കഴിക്കുന്നത് ഭാഗ്യം ആണ്.. അത് മാത്രമാണ് ഞാൻ നോക്കിയിട്ട് ഉള്ളത്, ആത്മവിശ്വാസത്തോടെ പറഞ്ഞു അവൾ… “ആൻസിയുടെ തീരുമാനങ്ങൾ ഇങ്ങനെ ആണ് എങ്കിൽ എനിക്കൊന്നും പറയാനില്ല…. എൻറെ അഭിപ്രായം നേരത്തെ പറഞ്ഞല്ലോ, പിന്നെ എല്ലാം നേരത്തെ പറയുന്നത് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ… എന്റെ ചില തീരുമാനങ്ങൾ തനിക്ക് അംഗീകരിക്കാൻ പറ്റുമെങ്കിൽ ഉടനെ ഞാൻ അമ്മച്ചിയെ വീട്ടിലോട്ട് വിടാം…. തുറന്നു പറയാല്ലോ ഒരിക്കൽ സ്നേഹത്താൽ ഒരുപാട് മുറിവേറ്റ ഒരാളാണ് ഞാൻ….

ദീർഘകാലം എടുത്തു ആ മുറിവ് ഒന്ന് മങ്ങി വരാൻ എങ്കിലും, ഇപ്പോഴും അത്‌ കരിഞ്ഞിട്ടില്ല അതുകൊണ്ട് പെട്ടെന്ന് എന്നിൽ നിന്നും നല്ലൊരു ഭർത്താവിനെ താൻ പ്രതീക്ഷിക്കരുത്, ഒന്നാമത്തെ കാര്യം വളരെ അപ്രതീക്ഷിതമായിട്ടാണ് നമ്മുടെ രണ്ടുപേരും ജീവിതത്തിൽ ഒന്നു ചേർന്നത്, ഒരു വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നു പോലും ഉണ്ടായിരുന്നില്ല, അതിനർത്ഥം ഒരിക്കലും ഞാൻ ആൻസിയേ എൻറെ ഹൃദയത്തിലേക്കൊ ജീവിതത്തിലേക്കൊ ഭാഗമാക്കില്ലെന്നല്ല, എനിക്ക് കുറച്ച് സമയം വേണം…! ആദ്യമേ തുറന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ പറഞ്ഞില്ലല്ലോ എന്ന് വിചാരിക്കരുത്….

നല്ല സുഹൃത്തുക്കളായി കുറച്ചുകാലം നമുക്ക് മുന്നോട്ട് പോകാല്ലോ, ഒരുപാട് ബുദ്ധിമുട്ടുകൾ എൻറെ മനസ്സിൽ ഉണ്ട് ,അത് ആൻസിയോട് ഉള്ള അനിഷ്ടം അല്ല, തന്നെ എനിക്കിഷ്ടമാണ്, നല്ല കുട്ടിയാണ് നല്ല സ്വഭാവമുള്ള കുട്ടിയാണ്, പക്ഷേ ജീനയുടെ പ്രായം മാത്രമേ ഉള്ളു, ജീന പോലെ ഞാൻ കണ്ട ഒരാൾ പെട്ടെന്ന് എൻറെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ, അങ്ങനെ ബുദ്ധിമുട്ടുകൾ ഏറെയാണ്.. പക്ഷേ കല്യാണം നമുക്ക് നീട്ടിവെക്കാൻ പറ്റില്ലല്ലോ…. എത്രയും പെട്ടെന്ന് തനിക്കുണ്ടായ ചീത്തപ്പേര് മാറ്റുക എന്നതാണ് ഏറ്റവും വലിയ അത്യാവശ്യം…

താൻ പറഞ്ഞതു പോലെ തനിക്ക് വേണ്ടി വേദനിക്കുന്ന അച്ഛൻറെയും അമ്മയുടെയും മുഖത്ത് ഒരു ചിരി വിടർത്തുക, എല്ലാത്തിലുമുപരി എനിക്ക് സമാധാനമായി ഒന്നുറങ്ങണം… അതിന് എത്രയും പെട്ടെന്ന് നമ്മുടെ വിവാഹം നടക്കണം, ഒരു ജീവിതകാലം മുഴുവൻ നമുക്ക് മുൻപിൽ ഉണ്ട്…. അതിനിടയിലുള്ള കുറച്ചുകാലം, ആ കാലമത്രയും നമുക്ക് സുഹൃത്തുക്കളായി മുൻപോട്ട് പോണം…

സിനിമയിലും കഥകളിലൊക്കെ കാണുന്നതുപോലെ ഒറ്റ ദിവസം കൊണ്ട് നമുക്ക് ഒരാളോട് പ്രണയമോ ഇഷ്ടമോ ഒന്നും തോന്നില്ലല്ലോ, അതിന് എനിക്ക് കുറച്ച് സമയം വേണം, ആ സമയം തരില്ലേ…? അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ ചോദിക്കുമ്പോഴും അവളുടെ മറുപടി എന്താകും എന്നുള്ള സംശയം അവനിലും ഉണ്ടായിരുന്നു… കാത്തിരിക്കോ…?…കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave A Reply

Your email address will not be published.