അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 22

0

എഴുത്തുകാരി: റീനു

” കല്യാണം നടത്തുന്നതിനും ഒരു കുഴപ്പവുമില്ല പക്ഷേ അലക്സ് എത്ര നാളായി ഇവിടെ പള്ളിയിൽ വന്നിട്ടു എന്ന് തനിക്കറിയൊ..? മുഴുവൻ കുർബാനയും കൂടി എന്നെ ഒന്ന് കയ്യും പൊക്കി കാണിച്ചു അലക്സ്‌ പോട്ടേ, അതുകഴിഞ്ഞ് നമുക്ക് പള്ളിയിൽ വച്ച് കെട്ടുകല്യാണം നടത്താം….. അച്ഛൻറെ മറുപടികേട്ട് സണ്ണി ആകെ ആശയ കുഴപ്പത്തിലായി എന്ന് പറഞ്ഞാൽ മതി…. ”

ഈ പാർട്ടി എന്നൊക്കെ പറഞ്ഞു നടക്കുന്ന ആള് പള്ളിയിലും വരാറില്ല പള്ളിയിലെ ഒരു കാര്യങ്ങളിലും ഇടപെടാറില്ല, അല്ലെങ്കിലും ദൈവമില്ലെന്ന് പറയുന്ന ആളാണല്ലോ, പിന്നെന്തിനാ കല്യാണം പള്ളിയിൽ വെച്ച് നടത്താൻ വേണ്ടി വന്നത്…..! അച്ഛൻ താടിയിലെ വെള്ളിനൂലിഴകളെ തഴുകി പറഞ്ഞു… ” അമ്മച്ചിയുടെ വലിയ നിർബന്ധമാണ്, സണ്ണി പറഞ്ഞു ,” ഓഹോ അപ്പോൾ അമ്മയുടെ നിർബന്ധമാണ്, അയാൾക്ക് താൽപര്യം ഉണ്ടായിട്ടല്ല…..! ഒരു കാര്യം ചെയ്യാം കല്യാണം കൂടി പാർട്ടി ഓഫീസിൽ വെച്ച് നടത്താൻ പറയുക, അച്ഛൻ പറഞ്ഞു….! ” അയ്യോ അച്ചോ…!

എനിക്ക് ആകെപ്പാടെ ഉള്ള ഒരു പെൺകുട്ടി, അവളുടെ കല്യാണം ഈശോയുടെ തിരു രൂപത്തിന് മുന്നിൽ വച്ച് അച്ഛൻറെ കാർമികത്വത്തിൽ നടക്കണം എന്ന ആഗ്രഹമാണ്, ഔസപ്പ് പറഞ്ഞപ്പോൾ കഷണ്ടി കയറിയ തലയിൽ ഒന്ന് തഴുകി അച്ഛൻ പറഞ്ഞു… ” തൻറെ ആഗ്രഹം ന്യായമായതുകൊണ്ടാ ഞാൻ ഇത്രയും സമയം കളഞ്ഞത്….. പിന്നെ ആൻസി എല്ലാ ദിവസവും പള്ളിയിൽ വരുന്ന കൊച്ച,, എന്താണെങ്കിലും കല്യാണം നടക്കണമെങ്കിൽ അതിനു മുൻപ് അവനൊന്നു കുമ്പസാരിക്കണം….! പിന്നെ കല്യാണത്തിന് മുമ്പുള്ള മൂന്നു ദിവസത്തെ ധ്യാനം കൂട്ടുകയും വേണം, അങ്ങനെയാണല്ലോ സഭയുടെ കല്യാണമൊക്കെ…. ” അതെല്ലാം അലക്സ്‌ ചെയ്യും അച്ചോ…!

സണ്ണി ആണ് അങ്ങനെ ഒരു ഉറപ്പ് നൽകിയത്, ” ശരി എന്നാൽ അങ്ങനെ ആകട്ടെ, കുട്ടികൾ തമ്മിൽ അടുപ്പത്തിൽ ആയിരുന്നോ ഔസേപ്പേ…. ഒരു നിമിഷം അച്ഛൻറെ ആ ചോദ്യത്തിൽ ഔസേപ്പ് തകർന്നു പോയിരുന്നു….. ആൻസി പറഞ്ഞതു പോലെ ഈ വിവാഹത്തെ പറ്റി പറയുമ്പോൾ ഒരു പക്ഷേ എല്ലാവരും ഇങ്ങനെ ആയിരിക്കുമോ ചിന്തിക്കുന്നത് എന്നായിരുന്നു അയാൾ ഓർത്തിരുന്നത്…. ”

അയ്യോ അച്ചോ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല, ഇതിപ്പോ അവരു മനസ്സ് പോലും അറിയാത്ത കാര്യങ്ങളാണ്, ഏതായാലും രണ്ടുപേരുടെയും പേരിൽ മോശ പേരായി, എങ്കിൽ പിന്നെ അവരെ തമ്മിൽ ഒരുമിപ്പിക്കാം എന്ന് രണ്ട് വീട്ടുകാരും കരുതി,അല്ലാതെ….. ഔസപ്പ് പറഞ്ഞു…! ” ഞാൻ ചോദിച്ചെന്നേയുള്ളു, ഇപ്പഴത്തെ കുട്ടികളല്ലേ…. ഒരുമിക്കാൻ വേണ്ടി കാട്ടിക്കൂട്ടുന്നത് ആണോ എന്നൊക്കെ നമുക്കറിയില്ലല്ലോ അർത്ഥം വെച്ച് പറഞ്ഞു അച്ഛൻ കയറി പോയപ്പോൾ ഔസേപ്പ് തളർന്നുപോയി എന്ന് സണ്ണിക്ക് തോന്നിയിരുന്നു… ”

ഇച്ചായൻ വിഷമിക്കേണ്ട,നെല്ലും പതിരും അധികം വൈകാതെ തന്നെ തിരിച്ചറിയും, അതിൻറെ പിന്നാലേ ആണ് അലക്സ്‌…. അതിനിടയിൽ ഇത്തരം കുത്തുവാക്കുകൾ ഒക്കെ ഉണ്ടാകും,അതൊക്കെ നമ്മൾ സഹിച്ചല്ലേ പറ്റൂ പക്ഷേ കർത്താവ് നമ്മുടെ നമ്മുടെ മനസ്സ് അറിയുന്ന ഒരു ദിവസം വരും…!അച്ചായൻ കേറിക്കോ ഞാൻ വീട്ടിൽ വിടാം….! അതും പറഞ്ഞ് രണ്ടുപേരും കാറിലേക്ക് കയറിയിരുന്നു, സായാഹ്നസൂര്യൻ അസ്തമന ചുവപ്പും സമ്മാനിച്ചു തിങ്കൾ തോഴന് അണയാൻ വേണ്ടി ആഴിയുടെ ആഴങ്ങളിൽ ഒളിച്ചു….!

ചന്ദ്രന്റെ വെള്ളിവെളിച്ചം ഇരുട്ടിന്റെ ഭീകരതയെ വകഞ്ഞു മാറ്റി മണ്ണിലേക്ക് ഇറങ്ങി വന്ന രാത്രി…..! വൈകിട്ട് അത്താഴത്തിന് ഇരുന്നപ്പോഴാണ് സൂസന്നയും ആശയും തമ്മിലുള്ള കഥകളി അലക്സ് ശ്രദ്ധിച്ചത്, കുറച്ച് സമയം ആയി മുഖം കൊണ്ട് രണ്ടുപേരും ഗോഷ്ടി കാണിക്കുന്നതു കണ്ടപ്പോഴാണ് അലക്സ് കാര്യം തിരക്കിയത്…. ” എന്നതാ കുറച്ച് നേരമായല്ലോ തുടങ്ങിയിട്ട്, അലക്സ്‌ ചോദിച്ചപോൾ രണ്ടുപേരും ഒന്ന് പരുങ്ങി….! അവസാനം സുസന്ന തന്നെ പറഞ്ഞു…. ”

എടാ സണ്ണി അച്ഛനെ കാണാൻ പോയിരുന്നു, അപ്പോൾ പറഞ്ഞെന്ന് അച്ഛൻ പള്ളിയിൽ വെച്ച് നടത്താം എന്ന്, പക്ഷേ നീ ഒന്ന് കുമ്പസാരിക്കുകയും പിന്നെ 3 ദിവസത്തെ ധ്യാനവും കൂടുകയും ഒക്കെ വേണം എന്ന് പറഞ്ഞിരിക്കുന്നത്, അലക്സ്‌ ഒന്ന് ഞെട്ടി പോയിരുന്നു…..! ” കുമ്പസാരിക്കുന്നതിന് കുഴപ്പമില്ല….! മൂന്നുദിവസം ധ്യാനം കൂടാൻ ഒന്നും എന്നെ കിട്ടില്ല, അലക്സിന്റെ മറുപടിയിൽ സൂസന്ന കുഴഞ്ഞു…. ” എടാ കല്യാണം കഴിക്കണമെങ്കിൽ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്…..! പെണ്ണും ചെറുക്കനും കൂടി ധ്യാനം കൂടുന്നത് കല്യാണത്തിന്റെ ഭാഗമായിട്ടാണ്, ”

എന്തിൻറെ ഭാഗമായിട്ട് ആണെങ്കിലും അതിന് എന്നെ കിട്ടില്ല, ” ചേട്ടായി ചുമ്മാ ഇത്രയും പ്രശ്നം ആയിരിക്കുമ്പോൾ ഇത് പള്ളിയിൽ വെച്ച് നടത്താൻ അച്ഛൻ സമ്മതിച്ച് തന്നെ വലിയ കാര്യം, ആ അതിനിടയ്ക്ക് ഇച്ചായൻ ആയിട്ട് പ്രശ്നം ഉണ്ടാക്കി വയ്ക്കല്ലേ….. ആശ പറഞ്ഞു… ” എത്രയും സംഭവിച്ച സ്ഥിതിക്ക്….? ഒന്നും സംഭവിച്ചിട്ടില്ല, ഞാനേ മാമ്മോദീസ സ്വീകരിച്ച ഒരാളാണ്, അത്‌ പള്ളിയിൽ വച്ച് നടത്തുന്നത് അത്ര വലിയ ഔദാര്യമല്ല, അലക്സ് പറഞ്ഞു….

“അപ്പോൾ കല്യാണം നടത്തുന്ന എല്ലാ കാര്യങ്ങളും അതുപോലെ തന്നെ പിന്തുടരുക എന്നുള്ളതും ഉണ്ട്, ക്രിസ്ത്യാനി കല്യാണങ്ങളിൽ മുൻപിൽ നിൽക്കുന്ന കാര്യം തന്നെയാണ് ധ്യാനം കൂടുക സൂസന്ന പറഞ്ഞു.. ! ” മൂന്നു ദിവസത്തെ കാര്യമല്ലേ ഉള്ളൂ ചേട്ടായി, അതിൻറെ പേരിൽ ഇനി ആ പെൺകൊച്ചിന്റെ വീട്ടുകാരെയും വിഷമിപ്പിക്കണോ….? അവരാണെങ്കിൽ സാധു മനുഷ്യരും ആശയാണ് പറഞ്ഞത്….. ” ഇനി ഞാൻ കാരണം ആരും വിഷമിക്കണ്ട, ധ്യാനം എങ്കിൽ ധ്യാനം, എന്തിനു വേണമെങ്കിലും ഞാൻ നിൽക്കാം….

വേഷം കെട്ടി കഴിഞ്ഞാൽ പിന്നെ ആടുക തന്നെ….! അല്ലാതെന്താ, അതും പറഞ്ഞു അവൻ അകത്തേക്ക് പോയിരുന്നു….. ” ചേട്ടായിക്ക് ആ പെൺ കൊച്ചിനോട് എന്നേലും ഇഷ്ട്ട കുറവുണ്ടോ അമ്മച്ചി….! അവസാനം നമ്മൾ നിർബന്ധിച്ച് കല്യാണം കഴിച്ചിട്ട് ആ കൊച്ചിന്റെ കണ്ണുനീർ കൂടി നമ്മൾ കാണേണ്ടിവരുമോ…? ആശ ചോദിച്ചു…! ” എൻറെ കൊച്ചൻ അങ്ങനെ ഒരു പെമ്പിള്ളേരെ വിഷമിപ്പിക്കില്ല, ആ നായര് പെൺകൊച്ച് അത്രയ്ക്ക് അവൻറെ മനസ്സിൽ അങ്ങ് കേറി പിടിച്ചത് ആയിരുന്നു, അതു കൊണ്ടാ പിന്നെ നമ്മൾ നിർബന്ധിച്ചു ഒന്നുമല്ലല്ലോ, ആ പെങ്കൊച്ചിന്റെ വീട്ടുകാരുടെ അവസ്ഥ മനസ്സിലായതു കൊണ്ട് കല്യാണം കഴിക്കാം എന്ന് സമ്മതിച്ചല്ലേ, ഒരു പക്ഷേ അവൻ ഒരു ജീവിതം ഉണ്ടാകാൻ വേണ്ടി ആയിരിക്കും ഇത്രയും സംഭവങ്ങൾ ഒക്കെ നടന്നത്…. സൂസന്ന പറഞ്ഞു…. ”

ഏതായാലും മനസ്സമ്മതവും കല്യാണവുമെല്ലാം ഒരാഴ്ച വ്യത്യാസത്തിൽ തന്നെ മതി….! ഇതിനിടയിൽ ഇനി മനസ്സ് മാറാൻ ഒന്നും നിൽക്കണ്ട, ആശ പറഞ്ഞു…! ” ബാക്കി കാര്യങ്ങൾ സണ്ണിയോട് പറഞ്ഞു നീ ചെയ്യിപ്പിക്കണം. തൊട്ടടുത്ത ദിവസം തന്നെ മനസമ്മതം നടത്തണം….. പിറ്റേന്ന് മുതൽ ആൻസി ജോലിക്ക് പോയി തുടങ്ങിയിരുന്നു, വൈകുന്നേരം കയറി വന്ന അവൾ കണ്ടത് വീടിനുള്ളിൽ ഇരിക്കുന്ന സൂസന്നയെയും ജീനെയും ആശയെയും സണ്ണിയും ഒക്കെയാണ്…. പ്രതീക്ഷിച്ച മുഖം മാത്രം കണ്ടിരുന്നില്ല, എങ്കിലും അവരെ കണ്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു പോയിരുന്നു… ”

കേറി വാ ,ഞങ്ങൾ മോളെ കാണാൻ വേണ്ടി ഇരുന്നതാ…. സൂസനയാണ് മറുപടി പറഞ്ഞത് ” കാര്യങ്ങളൊക്കെ മോൾ അറിഞ്ഞു കാണുമല്ലോ, ” ചാച്ചൻ പറഞ്ഞു ” അടുത്ത ആഴ്ചത്തേക്ക് മനസമ്മതം നടത്താൻ ആ ഇപ്പോൾ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്, അതിന് അടുത്ത ആഴ്ച കല്യാണം… ഒരു നിമിഷം അവളുടെ ശ്വാസം വിലങ്ങി പോയിരുന്നു…! എല്ലാം ഇത്ര പെട്ടെന്ന് സംഭവിക്കും എന്ന് മനസ്സിൽ പോലും വിചാരിച്ചിരുന്നത് അല്ല… ” അടുത്താഴ്ചയൊ…? ” വെച്ച് താമസിപ്പിക്കണ്ട എന്നാണ് മോൾടെ ചാച്ചന്റെ അഭിപ്രായം, ഇപ്പോൾ തന്നെ നാട്ടുകാർ ഓരോന്ന് പറയുന്നില്ലേ,

അത് കൂടാതെ എത്രയും പെട്ടെന്ന് നടത്തുന്നതാണ് നല്ലത്….! ” ചാച്ചൻ എന്ത് തീരുമാനിച്ചാലും എനിക്ക് സമ്മതം ആണ്…. അവളുടെ ആ മറുപടിയിൽ എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു…! അന്ന് രാത്രി മുഴുവൻ ഔസപ്പ് ചർച്ച ചെയ്തത് മനസമതത്തെപ്പറ്റി ആയിരുന്നു….. ” മനസമതത്തിനുള്ള ഡ്രസ്സും പിന്നെ മറ്റ് കാര്യങ്ങൾക്കും ഒക്കെ ആയി ഞാൻ മുതലാളിയുടെ കുറച്ച് കാശ് ചോദിച്ചു വച്ചിട്ടുണ്ട്, അരപ്പവൻ എങ്കിലും മോതിരം എടുക്കണം, ഇപ്പോഴത്തെ വിലയനുസരിച്ച് എല്ലാംകൂടി ഒരു 25000 രൂപ വരും മോതിരത്തിൽ മാത്രം….

അത് മാത്രം പോരല്ലോ കാതിലും കഴുത്തിലും ഇടാനും എടുക്കണ്ടേ, എല്ലാംകൂടെ ഞാൻ കൂടി എടുത്തു നിൽക്കുമെന്ന് തോന്നുന്നില്ല, ഔസേപ്പിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ആൻസിക്ക് വല്ലാത്ത വേദന തോന്നിയിരുന്നു… പെട്ടെന്നാണ് വാതിലിൽ ഒരു മുട്ടു കേട്ടത്, ” ഈ സമയത്ത് ഇതാരാ…! സ്വയം ചോദിച്ചുകൊണ്ടാണ് ഔസേപ്പ് എഴുന്നേറ്റത്, വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഔസേപ്പ് പോയിരുന്നു… അലക്സ് തുടരും..!.?…കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave A Reply

Your email address will not be published.