അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 23

0

എഴുത്തുകാരി: റീനു

” ഈ സമയത്ത് ഇതാരാ…! സ്വയം ചോദിച്ചുകൊണ്ടാണ് ഔസേപ്പ് എഴുന്നേറ്റത്, വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഔസേപ്പ് പോയിരുന്നു… അലക്സ് ആ പേര് കേട്ടുകൊണ്ടാണ് ഉമ്മറത്തേക്ക് ആൻസി വന്നത്….. ഒരു നിമിഷം കാണാൻ ഉള്ളിലെവിടെയോ കാണാൻ മോഹിച്ച മുഖം മുൻപിൽ നിൽക്കുന്നത് കണ്ടപ്പോൾ പരിസരം പോലും മറന്നു പോയിരുന്നു… യാന്ത്രികമായി അപ്പച്ചന് അരികിലേക്ക് നടന്നു, ” ഈ സമയത്ത് വന്നത് ബുദ്ധിമുട്ടായി അറിയാം…. ഞാൻ ഒരു മീറ്റിങ്ങിന് പോയിട്ട് തിരിച്ചു വരുന്ന വഴി ആണ്…

നാളെ മറ്റന്നാൾ ഒന്നും ഞാൻ ഇവിടെ കാണില്ല, പിന്നെ വരുന്നത് ധ്യാനത്തിന്റെ തലേന്ന് …… അതുകഴിഞ്ഞ് ധ്യാനം ആണല്ലോ, അതുകഴിഞ്ഞ് പിന്നെ കാണാൻ പറ്റുന്നത് മനസസമ്മതത്തിൻറെ തലേന്ന്…… അന്ന് വീട്ടിലൊക്കെ ബന്ധുക്കാരും മറ്റുമായി തിരക്കായിരിക്കും, പിന്നെ വരാൻ പറ്റില്ല…. അത് ആണ് ഇപ്പോൾ വന്നത്, അകത്തോട്ട് കയറുന്നില്ല….! ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവന്… “എന്ത് ബുദ്ധിമുട്ട് ആണ് അലക്സ്‌, അങ്ങനെ ഒന്നും ഇല്ല, എന്താ ഈ സമയത്ത്….,? എന്തെങ്കിലും അത്യാവശ്യം ഉണ്ടോ…? ”

പ്രത്യേകിച്ച് അത്യാവശ്യം ഒന്നുമില്ല, മനസമ്മതത്തിനു മറ്റുമായി അച്ചായന്റെ കയ്യിൽ ഒന്നും കാണില്ല എന്ന് എനിക്കറിയാം, ഞാൻ പറഞ്ഞത് ആണ് ഇത്ര ആഡംബരം ഒന്നും വേണ്ട രജിസ്റ്റർ ഓഫീസിൽ വച്ച് ഒരു ഒപ്പും ഇട്ട് പള്ളിയിൽ പോയി ഒരു മിന്നും കെട്ടിയാൽ മതിയെന്ന്, പക്ഷേ കേൾക്കണ്ടായോ…! ഒറ്റ ഒരെണ്ണത്തിന് പറഞ്ഞാൽ മനസ്സിലാകില്ല…..! ഒരു കല്യാണം നടത്താൻ ഉള്ള ചെലവൊക്കെ എനിക്ക് മനസ്സിലാവും, മനസമ്മതത്തിനു തന്നെ എത്ര രൂപ ചെലവാകുമെന്ന് എനിക്ക് ഊഹിക്കാൻ പറ്റും, അതുകൊണ്ട് ഞാൻ ഈ രാത്രി തന്നെ വന്നത്….

എന്തൊക്കെയാ വാങ്ങേണ്ടത് ഒന്നും എനിക്കറിയില്ല, ഒരുത്തിയെ ഇറക്കി വിട്ടിട്ട് ഉണ്ടേലും പണം മുടക്കി എന്ന് അല്ലാതെ എന്തൊക്കെ കാര്യങ്ങളാണെന്നും ഞാൻ തിരക്കിട്ടില്ല, അമ്മച്ചി ആയിരുന്നു എല്ലാം ചെയ്തത്…. ഇതിപ്പോ കുറച്ച് പൈസ ഉണ്ട്, അത്‌ അച്ചായൻ വാങ്ങിച്ച പറ്റു….. അതിനു ഞാൻ ഇപ്പോൾ രാത്രി വന്നത്, അച്ചായന്റെ കയ്യിൽ ഒന്നും ഉണ്ടാവില്ല എനിക്കറിയാം…. കടമെടുത്തും ലോണെടുത്തു ഒന്നും അച്ചായൻ ഈ കല്യാണം നടത്താൻ പാടില്ല…. അത് എനിക്ക് നിർബന്ധമാണ്….! ഉറച്ച ശബ്‌ദത്തോടെ പറഞ്ഞു അവന്…. ”

അങ്ങനെ എന്തെങ്കിലും ഞാനറിഞ്ഞാൽ പിന്നെ ഞാനും അച്ചായനും തമ്മിലുള്ള സ്നേഹബന്ധത്തിന് അത് കോട്ടം തട്ടും…. ഒന്ന് ഊന്നി പറഞ്ഞു അലക്സ്‌… ” അത്‌ പിന്നെ അലക്സ്‌…. ഔസപ്പ് ഒന്ന് പതറി… ” ഒന്നും പറയണ്ട…..! ഞാൻ അറിഞ്ഞു കൊണ്ട് വന്നതാ, കല്യാണം നടക്കുന്നത് നിങ്ങടെ മാത്രം ആവശ്യമില്ലല്ലോ…. അതുമാത്രമല്ല ആഡംബരത്തോടെ നടക്കണം എന്ന് എൻറെ വീട്ടുകാരുടെ ആവശ്യം, അപ്പോൾ കണ്ടറിഞ്ഞ് ചെയ്യേണ്ടത് ഞാൻ അല്ലേ….

ഈ പണം അച്ചായൻ വാങ്ങണം, ഒരു നിമിഷം കവറിനുള്ളിൽ ആക്കി കൈകളിലേക്ക് നീട്ടിയ കാശു വാങ്ങണോ വേണ്ടയോ എന്നറിയാതെ ഔസേപ്പ് നിന്നു…. ” അത്‌ വേണ്ട അലക്സ്‌…. അയാൾ മടിച്ചു…. ” വേണം…. അച്ചായൻ പിടിച്ചേ , എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും… ” പ്രത്യേകിച്ച് അത്യാവശ്യം ഒന്നുമില്ല, ” മനസമ്മതത്തിനു മറ്റുമായി കയ്യിൽ ഒന്നും കാണില്ല എനിക്കറിയാം, ഞാൻ പറഞ്ഞത് ആണ് ഇത്ര ആഡംബര ഒന്നും വേണ്ട എന്ന്, പക്ഷേ കേൾക്കില്ല വീട്ടിൽ ആരും, അവരുടെ കുറ്റം അല്ല, എന്റെ കല്യാണം അവരുടെ ആഗ്രഹമാണ്, ”

ഞാനെങ്ങനെ ആണ് അലക്സ്‌ ഈ കാശ് വങ്ങുന്നത്….? ” ദേ ഈ കൈയും കൊണ്ട്….!:ഞാൻ പറഞ്ഞില്ലേ മോശമായി ഒന്നും വിചാരിക്കേണ്ട, ഒരു പെങ്കൊച്ചിനെ നമ്മുടെ വീട്ടിലേക്ക് തരുമ്പോൾ അച്ചായന് എനിക്ക് ഇങ്ങോട്ട് അല്ല ഞാൻ അങ്ങോട്ടാണ് കാശ് തരേണ്ടത്, ഇനിയുള്ള കാര്യം കാലം മുഴുവൻ എന്റെ കുടുംബത്തിൽ ജീവിക്കേണ്ടത് അച്ചായന്റെ കൊച്ചല്ലേ, അവൾക്ക് സ്വന്തമായത് എല്ലാം വിട്ട് എൻറെ വീട്ടിലേക്ക് വരുന്നത്. അവളുടെ ഇഷ്ടങ്ങളും പ്രിയപ്പെട്ടവരെയും ഒക്കെ ഉപേക്ഷിച്ചു ഒരു നല്ല ജീവിതം ആഗ്രഹിച്ച് എൻറെ വീട്ടിലേക്ക് വരുമ്പോൾ അതിന് ഞാൻ അങ്ങോട്ടാണ് പണം നൽകേണ്ടത്….

ഒരു ജന്മത്തിലെ ബന്ധങ്ങൾ ഇവിടെ വിട്ട് ആണ് വരുന്നത്, അവളെ അവൾ ആകിയവരെ ഇവിടെ ആക്കിയിട്ട് ആണ് അവൾ എനിക്കൊപ്പം വരുന്നത്…. പിന്നീടുള്ള ജീവിതത്തിൻറെ പകുതിയിലധികം നാളുകളും അവൾ ജീവിക്കേണ്ടത് അവിടെ തന്നെ, അപ്പോൾ ഞാൻ അങ്ങോട്ട് കാശ് തരേണ്ടത്, ഇതൊക്കെ എന്റെ ചിന്തകളാണ്, എല്ലാവരും ഇങ്ങനെ ചിന്തിക്കുമോന്ന് ചോദിച്ചാൽ എനിക്കറിയില്ല, പക്ഷേ എന്റെ രീതി ഇതാണ്, ഒരു കല്യാണം പോലും വേണ്ട എന്ന് വിചാരിച്ച് ഒരാളാണ് ഞാൻ…. പക്ഷേ കല്യാണം കഴിക്കുകയാണെങ്കിൽ അതിൽ എന്റെ ആയിട്ടുള്ള ചില നിലപാടുകൾ ഒക്കെ ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ഒരാൾ…

അതുകൊണ്ട് അച്ചായൻ വാങ്ങണം ഇല്ലെങ്കിൽ എനിക്കൊരു മനസ്സമാധാനം ഇല്ല, ആൻസി എന്ന് അല്ല ജീവിതത്തിൽ ഏത് ഒരു പെണ്ണ് അയാലും ഒരു പെൺകുട്ടിയും അപ്പൻറെ വിയർപ്പുകൊണ്ട് ജീവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഒരു വ്യക്തിയല്ല ഞാൻ…. എനിക്ക് അറിയാം അച്ചായൻ എവിടെയെങ്കിലും ഒക്കെ കടം എടുത്തിട്ട് ആണെങ്കിലും കൊച്ചിന് വേണ്ടതൊക്കെ മേടിക്കുമെന്ന്, അതിൻറെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല….

അതുകൊണ്ടാ, ബഹുമാനം തോന്നി അവന്റെ വാക്കുകളിൽ ആൻസിക്ക്,പെണ്ണിന് പരിഗണന കിട്ടേണ്ടത് ആണിന്റെ മനസ്സിൽ ആണ്…! പെണ്ണിനെ മനസിലാകാത്ത ഒരുവൻ ഒപ്പം ഉള്ള ജീവിതം ഒറ്റപെടലിനെക്കാൾ ദുർഘടം ആയിരിക്കും എന്ന് ആൻസി ഓർത്തു… ” അലക്സിന്റെ നല്ല മനസ്സിന് നന്ദി പറയുമ്പോഴും മകൾക്ക് വേണ്ടി നീക്കിയിരിപ്പ് ഒന്നുമില്ലാത്ത ഒരു അച്ഛൻറെ നിസ്സഹായാവസ്ഥയിലാണ് ഞാൻ നിൽക്കുന്നത്, നിറഞ്ഞ കണ്ണുകളോടെ ഔസപ്പ് പറഞ്ഞു… ” ഒരു ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും നീക്കിയിരിപ്പും ആണ് ഓരോ പെൺമക്കൾ എന്ന് പറയുന്നത്….!

അതിനുമപ്പുറം ഒരു പെൺകുട്ടിയുടെ അച്ഛന് ഒരു സമ്പാദ്യത്തിന്റെ ആവശ്യമില്ല, അച്ചായൻ ഇതിൽ ഒരു ബുദ്ധിമുട്ടും വിചാരിക്കേണ്ട കാര്യമില്ല, അത്രയും അവന് പറഞ്ഞപ്പോൾ വാങ്ങാതെ ഇരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല…. ഒരു നിമിഷം ആൻസിയുടെ കണ്ണുകളും നിറഞ്ഞിരുന്നു, കാശ് കൊടുത്തതിനു ശേഷമാണ് പിന്നിൽ നിൽക്കുന്ന ആൻസിയെ അലക്സ് കണ്ടത്…. ഒരു നിമിഷം അവളോട് എന്ത് പറയണം എന്ന് പോലും അവന് അറിയില്ലായിരുന്നു…. ഒരു പുഞ്ചിരി മാത്രം അവൾക്ക് സമ്മാനിച്ചു, മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി നോക്കി പറഞ്ഞു…

ഹൃത്തിൽ വീണ്ടും ഈ ഒരുവൻ ചിരപ്രതിഷ്ഠ നേടുന്നത് അവൾ അറിഞ്ഞു…! ചങ്കൂറ്റം ഉള്ള ആണൊരുത്തൻ….! ഒരിക്കലും മായാതെ ഈ മുഖം അരികിൽ ഉണ്ടാകണം എന്നവൾ ആഗ്രഹിച്ചു…!എന്തൊക്കെയോ മോഹങ്ങളും പ്രതീക്ഷകളും അവന് തന്നിൽ അവശേഷിപ്പിക്കുന്നു,ഗ്രീഷ്മത്തിന്റെ പുടുവപോലെ ഒരു ഇളം വെയിലായ് തന്നിൽ ഉദിച്ചവൻ,ഹൃദയം അവനായി പുതിയ ഗസലുകൾ ഒരുക്കുന്നു , ഹൃദയതാളത്തിന്റെ ഇരടികൾ പോലും ആ പേര് മന്ത്രിക്കുന്നു…! അവനില്ലായ്‌മയിൽ ഹൃദയം അസ്വസ്ഥത പ്രകടിപ്പിക്കുന്നു…

ഈ ആണൊരാത്തനിൽ ഹൃദയം ചേർന്ന് അലിയാൻ ഉള്ളം തുടി കൊട്ടുന്നു….! ” രാത്രിയിൽ യാത്രയില്ല ഞാൻ പോട്ടെ…. അലക്സ്‌ പറഞ്ഞു.. ” സണ്ണി പറഞ്ഞത് മനസമ്മതത്തിനു സാധനങ്ങളൊക്കെ വാങ്ങാൻ അലക്സ്‌ കൂടി വരും എന്ന് ആണ്… ഔസപ്പ് പറഞ്ഞു… ” ഉറപ്പ് പറയാൻ പറ്റില്ല, സമയമുണ്ടെങ്കിൽ വരാം… ഇതിനിടയിൽ ആ മൂന്നു ദിവസത്തെ ധ്യാനത്തിന് അച്ഛൻ പിടിച്ചു ഇട്ടില്ലേ, അതാ ഏറ്റവും പ്രശ്നമായത്… എല്ലാം കൂടിയാവുമ്പോൾ…. ഹാ നോക്കട്ടെ….! അതും പറഞ്ഞ് ആൻസിയെ ഒന്നു നോക്കിയാണ് അലക്സ് അവിടെ നിന്നും ഇറങ്ങിയത്…..

തിരിഞ്ഞു ആൻസിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ താൻ ചെറുതാകുന്നത് പോലെ ആ പിതാവിന് തോന്നിയിരുന്നു.. ” ചാച്ചൻ ഇത് വാങ്ങിയത് മോശമായി പോയോ മോളെ….? നിസ്സഹായത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അയാൾ അത് ചോദിച്ചപ്പോൾ അവൾ കരഞ്ഞു പോയിരുന്നു… തുടരും….!?…കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave A Reply

Your email address will not be published.