അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 29

0

എഴുത്തുകാരി: റീനു

“ഇച്ചായൻ എന്താണ് ഇവിടെ…? ചെറുചിരിയോടെ അരികിൽ വന്ന് ഉള്ളിലെ കള്ളം മറച്ചുവെച്ച് അവൻ ചോദിച്ചു.. ” ഞാനോ..? ഇവിടെ ഞാൻ രണ്ട് ഷർട്ടിന് തുണി എടുക്കാൻ വന്നതാ, തമാശപോലെ അവൻ പറഞ്ഞപ്പോൾ സിദ്ധാർഥ് ചിരിച്ചു എന്ന് വരുത്തി. ” ഇപ്പോൾ ഞാൻ അങ്ങനെ കാണാറില്ലല്ലോ… ” നിന്നെ അല്ലേ കാണാൻ കിട്ടാത്തത്..? നീ വലിയ സ്ഥാനാർത്ഥിയായി കഴിഞ്ഞപ്പോൾ എനിക്ക് കാണാൻ പോലും കിട്ടുന്നില്ലല്ലോ, ” അത് പിന്നെ ഇലക്ഷൻ തിരക്കാ…

ഇച്ചായന് എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ, ” എന്തിന്.? മനസ്സിലാവാത്തത് പോലെ അലക്സ് ചോദിച്ചു, ” ഇച്ചായൻ ആഗ്രഹിച്ച സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുന്നതിൽ… ” ഞാൻ ആഗ്രഹിച്ചതോ..? ഒരിക്കലും ഒരു സ്ഥാനവും ഞാൻ ആഗ്രഹിച്ചിട്ടില്ല സിദ്ദാർദേ, പാർട്ടി എൻറെ മുകളിൽ അടിച്ചേൽപ്പിച്ചത് ആണ്,അതൊക്കെ കഴിഞ്ഞ കാര്യം, നീ മത്സരിക്കുന്നു എങ്കിൽ നീ ജയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ, ഇലക്ഷൻ സമയമാകുമ്പോൾ കാണാം, അപ്പോഴാണ് അലെക്സിന്റെ ഒപ്പമുണ്ടായിരുന്ന ആൻസിയെ സിദ്ധാർഥ് ശ്രദ്ധിച്ചത്, ” ഇത് ആരാ ഇച്ചായ..?

അറിയാത്ത പോലെ ചോദിച്ചു… ” ഇതാണ് എന്റെ വാമഭാഗം ആകാൻ പോകുന്ന ആൾ… അങ്ങനെ പറഞ്ഞ് അവൻ പരിചയപ്പെടുത്തിയപ്പോൾ ഒരു നിമിഷം ആൻസിക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു.. ” ഞാനറിഞ്ഞിരുന്നു കല്യാണം..നിശ്ചയത്തിന് വരാൻ പറ്റിയില്ല സണ്ണിച്ചായൻ വിളിച്ചിരുന്നു, ” ഞാൻ വിളിച്ചിരുന്നല്ലോ, നീ ഫോണെടുത്തില്ല.. “തിരക്ക് അല്ലേ ഇച്ചായ…” മുഖത്ത് നോക്കാതെ പറഞ്ഞു അവൻ.. ” കല്യാണത്തിന് എന്താണെങ്കിലും തലേന്നുതന്നെ ഞാൻ വരും, ” ഉണ്ടാവണം… തലേന്ന് തന്നെ നീ ഒരു എത്തണം, അവനോട് യാത്ര പറഞ്ഞു രണ്ടുപേരും കാറിൽ കയറി..

” ഇത് മറ്റ് പെൺകൊച്ച് അല്ലേടാ അലക്സ് ആൻസിയും കാറിൽ കയറി കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന അനുയായികളിലൊരാളോടായി സിദ്ധാർഥ് ചോദിച്ചു.. ” അതെ ആ കേസിലെ പെൺകൊച്ച് തന്നെ, ചുരുക്കത്തിൽ നമ്മൾ അങ്ങനെ ഒരു കാര്യം ചെയ്തു കൊണ്ട്, അലക്സിന് ഒരു ജീവിതം ആയി അല്ലേ, ” അങ്ങനെയും പറയാം..! ” അവന് ലോട്ടറി അടിച്ചു എന്ന് പറഞ്ഞാൽ മതി,വയസ്സാംകാലത്ത് നല്ലൊരു കിളുന്ത് പെൺകൊച്ചിനെ കിട്ടിയില്ലേ, ” പ്രായം 35 ഉണ്ടെങ്കിലും ഇച്ചായന് അത്‌ പറയില്ലല്ലോ.. ”

കൂടെയുണ്ടായിരുന്ന ആൾ അത് പറഞ്ഞപ്പോൾ ഒന്നു രൂക്ഷമായി നോക്കിരുന്നു സിദ്ധാർഥ്.. ” അവന് സംശയം ഒന്നും ഇല്ലല്ലോ…” “ഇല്ലന്ന് തോന്നുന്നു സംസാരത്തിൽ, ഉണ്ടായിരുന്നെങ്കിൽ പുള്ളി ഇങ്ങനെയൊന്നുമല്ല ഇടപെടുന്നത്..” കൂടെയുണ്ടായിരുന്ന ഒരാൾ പറഞ്ഞപ്പോൾ സിദ്ധാർത്ഥിന്റെ ഉള്ളിലും ഒരു ഭയം തോന്നാതിരുന്നില്ല.. ===*=== ” ടെൻഷൻ ഒക്കെ മാറിയോ.? തിരികെയുള്ള യാത്രയിൽ ശ്രദ്ധ ഡ്രൈവിംഗിൽ കേന്ദ്രീകരിച്ചു അലക്സ് ചോദിച്ചപ്പോൾ ആ മുഖത്ത് നോക്കാൻ ഒരു മടി തോന്നിയിരുന്നു അവൾക്ക്… എങ്കിലും ചെറുചിരിയോടെ അവൻറെ മുഖത്തേക്ക് ഒന്ന് നോക്കി സമ്മതത്തിൽ തലയാട്ടി കാണിച്ചു… ”

കെട്ടിന് മുൻപ് ഒന്ന് കാണണം എന്നുണ്ടായിരുന്നു, പക്ഷേ അതിനുവേണ്ടി ഞാൻ മനപ്പൂർവം കയറിവന്നത് ഒന്നും അല്ലാട്ടോ,” തുറന്നുള്ള അവൻറെ വെളിപ്പെടുത്തലിൽ ഒരു അത്ഭുതം അവളിലും നിറഞ്ഞു നിന്നിരുന്നു.. ‘ ഞാനും കാണണം എന്ന് കരുതിയിരുന്നു, അറിയാൻ ഉണ്ടായിരുന്നു ഒരുപാട് കാര്യങ്ങൾ…. പക്ഷേ ഒന്നും ചോദിക്കാൻ പറ്റിയില്ല, വിദൂരതയിൽ നോക്കി പറഞ്ഞവൾ.. ” ഒരാളെ അറിയാൻ ഒരു ദിവസം കൊണ്ട് ഒന്നും പറ്റില്ലല്ലോ, ഒരു കാഴ്ച കൊണ്ട് ഒരാളെ അളക്കാനും പറ്റില്ല… എങ്കിലും താൻ പറഞ്ഞതുപോലെ ഒരു ടെൻഷൻ ഉണ്ടാവില്ലേ, അതൊക്കെ ഒന്ന് മാറാൻ വേണ്ടി വിവാഹത്തിനു മുൻപ് ഒന്ന് കാണുന്നത് നല്ലതാണ്….

അതിനുവേണ്ടി ഒന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്നു, ” ചേട്ടായിക്ക് ശരിക്കും എന്നെ ഇഷ്ടം അല്ലേ..? ഒരു നിമിഷം തുറന്നുള്ള അവളുടെ ചോദ്യത്തിൽ അറിയാതെ അവന് വണ്ടി ഒന്ന് നിർത്തി പോയിരുന്നു, ശേഷം അലക്സ് അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി… ഒരു നിമിഷം ആ നോട്ടത്തെ അഭിമുഖീകരിക്കുവാൻ അവൾക്കും സാധിച്ചിരുന്നില്ല, ” അല്ലെങ്കിൽ ഇതിനൊന്നും ഞാൻ നിന്ന് തരില്ലല്ലോ…! അവളുടെ മുഖത്തേക്ക് നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ ആ മുഖത്തെ ആശങ്കകൾ ഒഴിക്കുന്നതും അവിടെ പ്രകാശം വരുന്നതും ഒരു കൗതുകത്തോടെ തന്നെ അവൻ നോക്കി ..

” ഈ ചോദ്യം തന്നെ ഞാൻ അങ്ങോട്ടു ചോദിച്ചാൽ എന്താവും മറുപടി…! ” ചേട്ടായി പറഞ്ഞ മറുപടി തന്നെ എനിക്കും പറയാനുള്ളൂ, അല്ലെങ്കിൽ ഞാനിങ്ങനെ കൂടെവരൂമോ..? ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു അവനോടുള്ള കരുതൽ, സ്നേഹം, വിശ്വാസം അങ്ങനെ എല്ലാ കാര്യങ്ങളും ഒരു മറുപടിയിൽ ഉണ്ടായിരുന്നു.. അവളെ ഒന്നു നോക്കി ചെറുചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, സ്റ്റീരിയോയിൽ നിന്നും ഒഴുകിവരുന്ന ഗാനം ഇരുവർക്കും വേണ്ടി ആയിരുന്നു എന്ന് രണ്ടുപേർക്കും തോന്നി…

?അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറ നീലരാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീ അറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌.. നിന്നെ തഴുകുന്നതായ്‌.. ഒരു ചെമ്പനീര്‍…? പിറ്റേന്ന് മുതൽ അവളെ ഹോസ്പിറ്റലിലേക്ക് വിടാൻ ഔസേപ്പ് അനുവദിച്ചിരുന്നില്ല, ഇടയ്ക്കും തലക്കുമായി ചില ബന്ധുക്കളൊക്കെ വീട്ടിലേക്ക് വന്നു പോയി, അയല്പക്കത്തുള്ള പലരും കാണാൻ വന്നു, ചിലർ മുനവെച്ച സംസാരിക്കുന്നുണ്ടായിരുന്നു..

അതെല്ലാം മറക്കാൻ അവസാനം കണ്ടപ്പോൾ അലക്സ് തന്ന പുഞ്ചിരിയും വാക്കുകളും തന്നെ അവൾക്ക് ധാരാളമായിരുന്നു.. മനസ്സിൽ ഒരു പ്രണയത്തെ അവൾ താലോലിച്ചു തുടങ്ങിയിരുന്നു, ഹൃദയ ആകാശത്തു പൂത്തു നിൽക്കുന്ന താരങ്ങൾക്ക് വെളിച്ചം പകരുവാൻ അവൻ എത്തും എന്ന് അവൾ ഉറപ്പുണ്ടായിരുന്നു, ദിവസങ്ങൾ ഒരു നിമിഷം പോലെ മെല്ലെ ഓടിമറഞ്ഞു, പിറ്റേദിവസം പുലരി വിരിഞ്ഞത് കല്യാണ മേളവുമായി ആയി ആയിരുന്നു..

വീട്ടിൽ പരിപാടി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു എട്ടുമണിയോടെ വീട്ടിലേക്ക് പലരും എത്തി തുടങ്ങിയിരുന്നു, നെറ്റും മുടിയും ഒക്കെ അണിഞ്ഞ ഗോൾഡൻ നിറത്തിലുള്ള സാരിയിൽ ഒരു മണവാട്ടിയായി ഒരുങ്ങി നിൽക്കുമ്പോൾ മനസ്സിൽ നിറയെ പുതിയ ജീവിതത്തിൻറെ സ്വപ്നങ്ങളായിരുന്നു.. വീട്ടിൽനിന്ന് ചാച്ചൻറെ ചേട്ടനാണ് പ്രാർത്ഥന ചൊല്ലി അനുഗ്രഹം തുടങ്ങിയത്.. എല്ലാവർക്കും ദക്ഷിണ കൊടുത്ത് ആ വീടിൻറെ പടിയിറങ്ങുന്ന വേദനയോടൊപ്പം പുതിയ ജീവിതം തന്നെ കാത്തിരിക്കുന്നത് ആകുലതകളാണോ എന്ന ചിന്ത അലട്ടിയിരുന്നില്ല, അതിനുള്ള മറുപടി കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അവൾക്ക് ലഭിച്ചിരുന്നു..

പള്ളിയിലേക്ക് ചെന്നപ്പോഴേക്കും ചെറുക്കനും കൂട്ടരും എല്ലാം, അവിടെ എത്തിയിട്ടുണ്ട് എന്ന് മനസ്സിലായിരുന്നു.. തങ്ങളുടെ വാഹനം കണ്ടപ്പോൾ തന്നെ ജീനയും ആശ ചേച്ചിയും ഒക്കെ ഓടി വന്നിരുന്നു, വെള്ളം വേണോ എന്ന് ജീന ചോദിച്ചു.. കാറിൽ തന്നെ ഇരിക്കാൻ എന്നുള്ള ഫോട്ടോഗ്രാഫറുടെ നിർദ്ദേശമനുസരിച്ച് കാറിൽ തന്നെയിരുന്നു, അതിനുശേഷം കാറിൽ നിന്ന് ഇറങ്ങുന്നതും ഡോർ അടയുന്നതും വരെ ഫോട്ടോയിൽ പകർത്തിയതിന് ശേഷം ആണ് അയാൾ വിട്ടത്. പള്ളിക്കുള്ളിലേക്ക് കയറിയപ്പോൾ അലക്സിനെ കണ്ട് ഒരു നിമിഷം ഒരു അമ്പരപ്പ് തോന്നിയിരുന്നു, കാരണം സ്യൂട്ടും കോട്ടും ഒക്കെയാണ് അവന്റെ വേഷം, ആദ്യമായി കാണുകയാണ് അങ്ങനെ.

ഇതിനുമുൻപ് സ്ഥായിയായ വേഷം മുണ്ടും ഷർട്ടും ഒക്കെ ആയിരുന്നു, അതൊക്കെ ഇട്ട് നിൽക്കുന്ന ഒരു ചമ്മൽ അവൻറെ മുഖത്തും ഉണ്ടെന്നു തോന്നിയിരുന്നു, അച്ഛൻറെ ആശിർവാദ് പ്രാർത്ഥനയ്ക്കുശേഷം ഏഴുനൂലിൽ കോർത്ത മിന്ന് അവന്റെ വിരലിന്റെ ചൂടേറ്റ് തന്റെ മാറിലെ തണുപ്പിലേക്ക് ചേക്കേറി.. മൂന്നുവട്ടം ഉഴിഞ്ഞ മിന്നുമാല അലക്സ് കഴുത്തിലണിഞ്ഞ് നൽകിയിരുന്നു, ക്രൂശിത രൂപത്തിന് മുന്നിൽ അവനോട് ചേർന്ന് നിൽക്കുമ്പോൾ വല്ലാത്തൊരു സന്തോഷത്തിൽ തന്നെയായിരുന്നു ആൻസി, ബൈബിളിൽ കൈവെച്ചു കൊണ്ട് നല്ല ജീവിതം തരണമെന്ന് പ്രാർത്ഥിക്കുമ്പോൾ അവളുടെ മനസ്സിൽ ആകുലതകളുടെ ആവരണങ്ങൾ ഉണ്ടായിരുന്നില്ല, പുതിയൊരു ജീവിതത്തിനായി അവളും ആഗ്രഹിച്ചിരുന്നു…

?മംഗല്യ സൗഭാഗ്യമേകൻ മണ്ണിനെ വിണ്ണോടോ ചേർക്കാൻ കല്യാണ രൂപനാകും യേശു നാഥൻ കരുണ വർഷം ചൊരിയുന്നു മംഗല്യ സൗഭാഗ്യമേകൻ മണ്ണിനെ വിണ്ണോടോ ചേർക്കാൻ കല്യാണ രൂപനാകും യേശു നാഥൻ കരുണ വർഷം ചൊരിയുന്നു ? തുടരും……കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave A Reply

Your email address will not be published.