അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 30

0

എഴുത്തുകാരി: റീനു

വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഫോട്ടോഗ്രാഫർമാർ അലക്സിനെയും ആൻസിയെയും ഏറ്റെടുത്തു കഴിഞ്ഞിരുന്നു… ഇടയ്ക്ക് സണ്ണിയെ വിളിച്ച് അലക്സ്‌ പറയുന്നത് കേട്ടു, ” അളിയാ ഫോട്ടോ എന്നും പറഞ്ഞു ഒരുമാതിരി വൃത്തികെടിന് ഒന്നും എന്നെ വിളിക്കരുത്, അതൊന്നും എനിക്ക് പറ്റില്ല..! ഒന്നാമത് ഞാൻ ഈ കുന്തം എല്ലാം കൂടിയിട്ട് ചൂട് എടുത്തു നിൽകുവാ, അതിൻറെ കൂടെ എന്തെങ്കിലും അവൻമാർ എന്നോട് പറഞ്ഞാൽ സത്യമായിട്ടും ഞാൻ വല്ലതും പരിസരം മറന്ന് ചെയ്തു പോകും…!അതുകൊണ്ട് അളിയൻ നേരത്തെ അവന്മാരോട് കാര്യം പറഞ്ഞേക്കണം.. ”

ഫോട്ടോഗ്രാഫർ പിള്ളേരെ ചൂണ്ടിയാണ് അലക്സ്‌ പറഞ്ഞത്, കേട്ടപ്പോൾ അറിയാതെ ആൻസിക്ക് ചിരി വന്നു പോയിരുന്നു.. അലക്സിന്റെ സ്വഭാവം നന്നായി അറിയാവുന്നതു കൊണ്ട് തന്നെ കൂടുതൽ അലങ്കാരങ്ങൾ ഒന്നുമില്ലാതെ ഇരുവരുടെയും ചിത്രങ്ങൾ മനോഹരമായ രീതിയിൽ പകർത്തിയാൽ മാത്രം മതിയെന്ന് നിർദ്ദേശം ഫോട്ടോഗ്രാഫർക്ക് സണ്ണി നൽകിയിരുന്നു, ആഹാരം കഴിക്കാൻ വേണ്ടി ഹാളിലേക്ക് കയറിയ നിമിഷം ഒരു കരിക്ക് കൊണ്ടുവന്ന് രണ്ട് സ്ട്രോ ഇട്ടു കൊണ്ട് കുടിക്കാൻ പറഞ്ഞപ്പോൾ അല്പം ഒരു മടി തോന്നിയിരുന്നുവെങ്കിലും ദാഹം മാത്രം മുന്നിൽ കണ്ടുകൊണ്ട് അലക്സ് ആ സാഹസത്തിനു മുതിർന്നു,

ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് പോലും തീരെ ആൾതിരക്ക് കുറഞ്ഞില്ല… നിരവധി ആളുകൾ ആയിരുന്നു കല്യാണത്തിനെത്തിയത്. അലക്സ്‌ നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായയതുകൊണ്ട് ആളുകൾ അധികം ആയിരുന്നില്ല, രണ്ട് ആൾക്കും മടുത്തു തുടങ്ങിയിരുന്നു… എന്നാൽ സന്തോഷത്താൽ രണ്ടു വീട്ടുകാരുടെയും മുഖം തെളിഞ്ഞത് ഇരുവരും കണ്ടിരുന്നു, ആശയും ജീനയും എന്ത് ആവശ്യത്തിനും ആൻസിക്ക് ഒപ്പം ഉണ്ടായിരുന്നു, ആൻസിയുടെ വീട്ടുകാർ ഒറ്റപ്പെടാതിരിക്കാൻ വേണ്ടി എന്ത് കാര്യത്തിനു മുൻപിൽ ഉണ്ടാവണമെന്ന് അലക്സ്‌ നേരത്തെ സണ്ണിക്ക് നിർദേശം നൽകിയിരുന്നു, വലിയ ബന്ധുബലം ഒന്നും പറയാനില്ലാത്ത കുടുംബമാണ് ആൻസിയുടേത്,

ബന്ധുക്കളൊക്കെ ഉണ്ടെങ്കിലും കൂടുതലായും അവൾക്കുവേണ്ടി പറയാനും നിൽക്കുവാനും അവളുടെ അപ്പനും ആങ്ങളയും മാത്രമേ ഉള്ളൂ എന്ന് അവൻ ഉറപ്പായിരുന്നു, അതുകൊണ്ട് ഔസേപ്പിനോടൊപ്പം തന്നെ സണ്ണിയും ഉണ്ടായിരുന്നു.. പാരിഷ് ഹാളിൽ നിന്നും അലങ്കരിച്ച കാറിലേക്ക് കയറുന്നതിനു മുൻപ് ആൻസിയുടെ മിഴികൾ ഒന്ന് നിറഞ്ഞു തുടങ്ങിയിരുന്നു.. ഒരു നിമിഷം അമ്മയെ കെട്ടിപ്പിടിച്ച് അവൾ സർവ്വം മറന്ന് പൊട്ടിക്കരഞ്ഞു, സന്തോഷം നിറഞ്ഞ മിഴികൾ ആണെങ്കിലും ഔസെപ്പിന്റെ മിഴികളിലും നനവ് പൊടിഞ്ഞു, എബിയുടെ മിഴികൾ അവളുടെ ഹൃദയത്തിൽ ഒരു വേദന നിറച്ചിരുന്നു,

സങ്കടം ഉണ്ടെങ്കിലും ഒട്ടും പുറത്തുകാണിക്കാതെ പിടിച്ചു നിൽക്കുകയാണ്, ഒരു മുതിർന്ന പുരുഷനെപ്പോലെ… ആ ഒരു കാഴ്ചയായിരുന്നു അവളെ അമ്പരപ്പിച്ചിരുന്നു, യാത്രയാക്കാൻ എത്ര നോക്കിയിട്ടും അവനെ കണ്ടിരുന്നില്ല, കാറിൽ കയറുന്നതിനു മുൻപ് തന്നെ ഒന്ന് മുഖം കാണിച്ച് പോയതാണ്, പിന്നീട് വിയർത്ത ഷർട്ടുമായി അതിലെ കൂടി നടക്കുന്നത് കണ്ടു, കൂട്ടുകാരുടെ അരികിൽ ഒക്കെ ആയി മാറി മാറി നിൽക്കുന്നുണ്ട്… തന്നെ നോക്കാനും പറഞ്ഞു വിടാൻ ഉള്ള വേദന കൊണ്ട് ആണെന്ന് അറിയാം, പിന്നെ നിർബന്ധിക്കുന്നില്ല..

സമയം വൈകി അതുകൊണ്ടു തന്നെ അലെക്സിന്റെ ഒപ്പം കാറിലേക്ക് കയറിരുന്നു, അലക്സിന്റെ വീടിനുള്ളിലേക്ക് കാർ കയറിച്ചെല്ലുമ്പോൾ അസാധാരണമായി നിലയിൽ ഹൃദയമിടിക്കുന്നത് ആൻസി അറിഞ്ഞിരുന്നു, ഇതിനു മുൻപ് പലവട്ടം അവിടെ വന്നിട്ടുണ്ട് ജീനയെ കാണാനും അലക്സിനെ കാണാനും ആയി ഒക്കെ, പക്ഷേ ആദ്യമായാണ് ഇങ്ങനെ ക്രമാതീതമായി ഹൃദയമിടിക്കുന്നത് മനസ്സിലാകുന്നത്.. അതിനു പിന്നിലുള്ള കാരണം അവൾക്ക് വ്യക്തമായിരുന്നു, ഈ ഒരുവന് ഇപ്പോൾ തന്നിലുള്ള സ്വാധീനം തന്നെ..! അവൻറെ പെണ്ണായി ഈ കുടുംബത്തിലേക്ക് കാലുകുത്തിയ നിമിഷം എന്തുകൊണ്ട് ഒരു മിന്നൽ ശരീരത്തിൽ നിന്നും ഉയരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..

അവിടെയും ഒരുപറ്റം ബന്ധുക്കളും അയൽപക്കക്കാരും ഉണ്ടായിരുന്നു, അവർക്കിടയിൽ നിന്നും കുരിശുമാലയും ബൈബിളും നൽകി സൂസമ്മ മരുമകളെ വളരെ സന്തോഷത്തോടെ അകത്തേക്ക് നയിച്ചു…. വലം കാൽ വച്ച് പുതിയ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞിരുന്നു ആൻസി.. അപ്പോഴേക്കും ആൻസിയുടെ വീട്ടുകാരും അടുത്ത വണ്ടിയിൽ എത്തിക്കഴിഞ്ഞു, അമ്മായിയമ്മയ്ക്ക് സാരി കൊടുക്കലും മറ്റും ചടങ്ങുകൾ നീണ്ടു കൊണ്ടിരുന്നു… അവസാനം സുരക്ഷിതമായ കൈകളിൽ ആൻസിയെ ഏൽപ്പിച്ച നിറകണ്ണുകളോടെ അപ്പച്ചനും അമ്മച്ചിയും മടങ്ങി…

ആ ഒരു കാഴ്ച ആൻസിയുടെ നെഞ്ചിനെ ഉലയ്ക്കുന്നത് തന്നെയായിരുന്നു, അത്യാവശ്യം ബന്ധുക്കൾമാത്രം വീട്ടിൽ അവശേഷിച്ചു.. പുതുപെണ്ണിനെ കാണുവാൻ അവർ തിക്കും തിരക്കും കൂട്ടി, സ്വർണമളന്നും പെണ്ണിനെ അളന്നുമൊക്കെ കുറേസമയം ചില പഴയ ആളുകൾ അവിടെ നിന്നു… ആൾക്കൂട്ടത്തിന്റെ അരികിൽ ഉള്ള ആ നിൽപ്പുണ്ട് അവൾക്ക് അലോസരം ഉണ്ടാക്കുന്നത് ആണ് എന്ന് തോന്നിയ നിമിഷം ആശയാണ് അവളെ വിളിച്ചു കൊണ്ട് മുറിയിലേക്ക് ചെന്നത്, ആ നിമിഷം അവിടെ അലക്സ് ഉണ്ടായിരുന്നു. “ചേട്ടായി ഇവിടെ എന്തെടുക്കാ…? മനസ്സിലാവാതെ ആശ ചോദിച്ചു, ”

ഞാൻ ഒന്ന് കുളിച്ചു ഡ്രസ്സ് ഒന്നും മാറ്റാൻ വേണ്ടി വന്നതാ… ചൂട് എടുത്തിട്ട് വയ്യ, അപ്പോഴേക്കും അവൻ സ്യൂട്ട് ഊരി കഴിഞ്ഞിരുന്നു, “എന്താണ് നിങ്ങൾക്ക് ഇവിടെ വല്ല ആവിശ്യം ഉണ്ടോ..? മാറണോ..? അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു അവന്.. ” വേണ്ട ചേട്ടായി… ആൻസിക്ക് ഡ്രസ്സ്‌ മാറാൻ ആയിരുന്നു, തൽക്കാലം എൻറെ മുറിയിലേക്ക് പോകാം… ആൻസിയെയും കൂട്ടി ആശ സ്വന്തം മുറിയിലേക്ക് ചെന്നു ,അവിടെ നിന്നും ഒരു ഇളം പച്ച നിറത്തിലുള്ള കോട്ടൺ ചുരിദാർ എടുത്ത് അവൾക്ക് നൽകി…. ” കുളിക്കണ്ടേ…?” ” വേണം..! തല ഭയങ്കര ആയിട്ട് വേദനിക്കുന്നു, പിന്ന് എല്ലാം കൂടി കുത്തിയിട്ട്…” ആൻസി പറഞ്ഞു ” ഞാനും കൂടി ഹെൽപ് ചെയ്യാം.. ”

രണ്ടുപേരും ഒരുമിച്ചാണ് മേക്കപ്പുകൾ എല്ലാം ഊരിയത്, ശേഷം പുതിയ ഒരു തോർത്തും എടുത്തു അവളുടെ കൈകളിലേക്ക് കൊടുത്തിരുന്നു ആശ… ” കുളിച്ചിട്ട് വാ.. ” ആൻസി കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുറിയിൽ ആരെയും കാണുന്നുണ്ടായിരുന്നില്ല.. നനഞ്ഞ മുടി ഒന്നുകൂടി തോർത്തുകൊണ്ട് നന്നായി ഒന്ന് തോർത്തിയതിനുശേഷം അവൾ മുടിയൊന്ന് കുളി പിന്നൽ ഇട്ടപ്പോൾ ആശ കയറി വന്നു…! ” ക്ഷീണമുണ്ടെങ്കിൽ കുറച്ചു നേരം കിടന്നോ..! ചേട്ടായി ഇവിടെ നല്ല ഉറക്കമാ…” ” ഉറങ്ങിയോ..? ” പിന്നില്ലാതെ..! ചേട്ടായി ഉണ്ടല്ലോ ഉറക്കത്തിന്റെ കാര്യത്തിൽ ഒട്ടും കോംപ്രമൈസ് ചെയ്യുന്ന ആളല്ല, രാവിലെ 6 മണി ആകുമ്പോൾ എന്താണെങ്കിലും ചേട്ടായി ഉണരും അത് ഉറപ്പാ… പക്ഷേ കറക്റ്റ് 11 മണിക്ക് എങ്കിലും ചേട്ടായിക്ക് കിടക്കണം,

11 മണിക്ക് കിടന്നില്ല എന്നുണ്ടെങ്കിൽ ആ ബാലൻസ് ഉറക്കം ചേട്ടായി എപ്പോഴെങ്കിലും ഉറങ്ങി തീർക്കും, കറക്റ്റ് എത്രത്തോളം ഉറങ്ങുന്നു അത്രയും ഉറങ്ങി തീർക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ… ചിരിയോടെ ആശ പറഞ്ഞപ്പോൾ ആൻസി ആ ചിരിയിൽ പങ്കുകൊണ്ടു… ” ഇന്നലെ രാത്രിയിൽ ഉറങ്ങിയിട്ടില്ല., അതുകൊണ്ടാ… വാതിൽചാരിയിട്ട് ഉള്ളു ആൻസി മുറിയിലേക്ക് പൊയ്ക്കോ, ” വേണ്ട ചേച്ചി.. ഉറങ്ങി കിടക്കുന്ന ആളെ ശല്യപ്പെടുത്തേണ്ട ” എങ്കിൽ പിന്നെ കുറച്ചു നേരം ആൻസി കൂടി കിടന്നോ ക്ഷീണം ഉണ്ടാവില്ലേ….? ” വേണ്ട എനിക്ക് അങ്ങനെ ഉറക്കം ഒന്നും ഇല്ല, ” ആളൊക്കെ ഇപ്പോൾ പോകും, ഇപ്പോൾ അമ്മാച്ചനും സണ്ണിച്ചായന്റെ അമ്മയും നാത്തൂനും ഒക്കെ ഉള്ളു… അവർ വൈകുന്നേരം പോകും, പിന്നെ നമ്മൾ മാത്രം കാണും, ഞാൻ ഏതായാലും രണ്ട് ദിവസം കൂടി ഉണ്ട്… പുറത്തേക്ക് വാ,അവരൊക്കെ പരിചയപ്പെടാം… ”

ജീന എവിടെ…? ” അവളും കുളിക്കാൻ പോയി, ” എങ്കിൽ പിന്നെ ചേച്ചിയും കുളിച്ചോ..? ഞാൻ പുറത്തു പോയി അവരോട് സംസാരികാം… ” എനിക്ക് ഏതായാലും പിള്ളേരെ കുളിപ്പിച്ച് കഴിഞ്ഞിട്ട് കുളിക്കാൻ പറ്റു, അവർ നല്ല ഉറക്കാ… അത് കഴിയുമ്പോഴേക്കും കുളിച്ചാൽ മതി, കൊച്ച് വാ.. ഞാൻ എല്ലാരെയും പരിചയപ്പെടുത്തിത്തരാം, ആശ പിന്നാലെ നടന്നു അവൾ.. ആശയുടെ ബന്ധുക്കാരും എല്ലാം പരിചയപ്പെട്ടു കഴിഞ്ഞിരുന്നു ആൻസി, ഒരുപാട് സംസാരിക്കില്ല എങ്കിലും അവളുടെ പക്വത നിറഞ്ഞ പ്രകൃതം എല്ലാവർക്കും ഇഷ്ടമായിരുന്നു… എല്ലാർക്കും മികച്ച അഭിപ്രായം തന്നെ ആയിരുന്നു അവളെക്കുറിച്ച്, സന്ധ്യയോട് അടുത്തിട്ടും അലക്സ് ഉണർന്നില്ല..

ഓരോ തിരക്കുകളിൽ നിന്നും ഇടയ്ക്ക് സണ്ണി വരികയും കുളിക്കുകയും പോവുകയും ചെയ്യുന്നത് കാണുന്നുണ്ടായിരുന്നു, വീട്ടിലേക്ക് ഒന്ന് വിളിക്കണം എന്ന് തോന്നിയെങ്കിലും വൈകിട്ട് ആവട്ടെ എന്ന് വിചാരിച്ചു, സന്ധ്യ സമയമായപ്പോഴേക്കും എല്ലാ തിരക്കുകളും ഒഴിഞ്ഞു ആളുകൾ എല്ലാം പോയി തുടങ്ങി… ഇതിനിടെ വീട്ടിലേക്ക് വിളിച്ചു അവിടെയും കുറച്ച് ബന്ധുക്കളൊക്കെ ഉള്ളതുകൊണ്ട് ഒരുപാട് നേരം അപ്പച്ചനോട് സംസാരിക്കാൻ പറ്റിയില്ല… എങ്കിലും എബിയോടും സംസാരിച്ചാണ് നിർത്തിയത്… കാത്തിരിക്കൂ..❤️

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Leave A Reply

Your email address will not be published.