IARI Recruitment 2022 : 462 Vacancies- കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ 30 ഒഴിവ്

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു കീഴിൽ ഡൽഹിയിലുള്ള ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എ.ആർ.ഐ.) അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ്ക്വാർട്ടേഴ്‌സിലും രാജ്യത്തെ വിവിധ മേഖലാകന്ദ്രങ്ങളിലുമായി 462 ഒഴിവുണ്ട്. ഇതിൽ 30 ഒഴിവ് കേരളത്തിലാണ്.

….

Online Loans From Bank: Apply For Loan

ഒഴിവുകൾ:
ഹെഡ് ക്വാർട്ടേഴ്‌സ് 71
(ജനറൽ-44, ഒ.ബി.സി.-16, EWS -3, എസ്.സി.-7, എസ്. ടി.-1, ഭിന്നശേഷിക്കാർ-3).

മേഖലാ കേന്ദ്രങ്ങൾ: 391
(ജനറൽ 235, ഒ.ബി.സി.-79, EWS- 23, SC-41, ST-13, ഭിന്നശേഷിക്കാർ : 3

കേരളത്തിലെ ഒഴിവുകൾ –
സി.പി.സി.ആർ.ഐ. കാസർകോട് – 5
തിരുവനന്തപുരം-3
കൊച്ചി – 22

യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം

പ്രായം: 2022 ജൂൺ ഒന്നിന് 20-30 വയസ്സ്. സംവരണതസ്തിക കളിലെ ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുലഭിക്കും.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും.

ഫീസ്: രജിസ്‌ട്രേഷൻ ഫീസ് -500 രൂപ , പരീക്ഷ ഫീസ് 700 രൂപ (ആകെ 1200 രൂപ). വനിതകൾ, SC/ST ഭിന്നശേഷിയുള്ളവർ രജിസ്‌ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതി. അപേക്ഷ: വിശദവിവരങ്ങളട ങ്ങിയ വിജ്ഞാപനം www.iari.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിജ്ഞാപനത്തിലെ നിർദേശങ്ങളുനസരിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: 2022 ജൂൺ ഒന്ന്.

Apply LULU Hypermarket JOB UAE

Comments are closed.