ഒഡീശ ട്രെയിൻ ദുരന്തം: 3 റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബാലസോർ : ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്‌ഥരെ പിടികൂടി സി.ഐ. അപകടം നടന്ന ബഹനാഗ ബസാർ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എൻജിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എൻജിനീയർ മുഹമ്മദ് അമീർ ഖാൻ, സാങ്കേതിക വിഭാഗം ജീവനക്കാരനായ പപ്പു കുമാർ എന്നിവരെയാണ് നരഹത്യ, തെളിവുകൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. സിഗ്നലിങ്, ഓപ്പറേഷൻസ് വിഭാഗങ്ങളുടെ വീഴ്ചയാണ് ദുരന്തത്തിനു കാരണമായതെന്ന് കണ്ടെത്തിയതിനു പുറകേയാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം 2നുണ്ടായ ദുരന്തത്തിൽ 293 പേർ മരിച്ചു.ആയിരത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. ഷാലിമാർ-ചെന്നൈ കൊറമണ്ടൽ എക്സ്പ്രസ്, ബംഗളുരു -ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചരക്കുതീവണ്ടി അപകടത്തിൽ ഉൾപ്പെട്ടിരുന്നത്. രാജ്യത്തെ നടുക്കിയ അപകടത്തിൽപ്പെട്ട അന്വേഷണത്തിൽ ഇതാദ്യമായാണ് അറസ്റ്റിലായിരിക്കുന്നത്. അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നതിൽ സിബിഐ അന്വേഷണം തുടരുകയാണ്.

ജീവനക്കാർക്ക് പറ്റിയ തെറ്റാണ് വലിയ ദുരന്തത്തിൽ കലാശിച്ചത് കഴിഞ്ഞ ആഴ്ചയിൽ സുരക്ഷാ സുരക്ഷാ കമ്മിഷണർ വ്യക്തമാക്കിയിരുന്നു.

Comments are closed.