രാജ്യത്തെ കൃഷിയിടങ്ങള്‍ സ്മാര്‍ട്ടാക്കാൻ ഇഫ്കോ
കൊച്ചി: രാജ്യത്തെ കര്‍ഷക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ, ഇഫ്കോ 2500 അഗ്രി ഡ്രോണുകളും 2500 ഇലക്ട്രിക് ത്രീ വീലര്‍ ലോഡര്‍ വാഹനങ്ങളും വാങ്ങി രാജ്യത്തെ കൃഷിയെയും കൃഷിയിടങ്ങളെയും ഡിജിറ്റല്‍വത്കരിച്ച് സ്മാര്ട്ടാക്കാനൊരുങ്ങുന്നു.
ഇഫ്കോയുടെ നവീന കണ്ടുപിടിത്തങ്ങളായ നാനോ യൂറിയ, നാനോ ഡിഎപി തുടങ്ങിയ ലിക്വിഡ് വളങ്ങള്‍ കൃഷിയിടങ്ങളില്‍ തളിക്കുന്നതിനാണ് അഗ്രി ഡ്രോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. ഒരു ഡ്രോണ്‍ ഉപയോഗിച്ച് പ്രതിദിനം 20 ഏക്കറില്‍ സ്പ്രെ ചെയ്യാനാകും. ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും വളവും പാടശേഖരങ്ങളില്‍ എത്തിക്കാനാണ് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ത്രീ വീലര്‍ ലോഡര്‍ വാഹനങ്ങള്‍. ഇവ പ്രവര്‍ത്തിപ്പിക്കാനായി 5000 ഗ്രാമീണ സംരംഭകരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.
ഡ്രോണ്‍ നിർമാണത്തിനുള്ള സാങ്കേതികശേഷി, രീതികള്‍, കഴിവ്, ഗുണനിലവാരം, പരിശീലന പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചു ലഭ്യമാക്കുന്നതിനായി ന്യൂഡല്‍ഹിയിലെ പ്രശസ്ത ഡ്രോണ്‍ ഫെഡറേഷന് ഒഫ് ഇന്ത്യയെ കണ്‍സള്‍ട്ടന്റായും നിയമിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യന്‍ കൃഷിയുടെ പതാക വാഹകരാവുക, കര്‍ഷകരെയും കൃഷിയിടങ്ങളെയും ഡിജിറ്റലി പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളും ഇതിലൂടെ ഇഫ്കോ കൈവരിക്കും. കൂടാതെ മറ്റ് വ്യവസായ മേഖലകളെപോലെ ഇന്ത്യന്‍ കൃഷിയും സ്മാര്‍ട്ടാകുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ സഹകര്‍ സമൃദ്ധി പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അഗ്രി ഡ്രോണ്‍ പദ്ധതിക്ക് രൂപം നല്‍കിയതെന്നും ഇതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഉന്നമനത്തിനായുള്ള വലിയൊരു ചുവടുവെപ്പാണ് ആരംഭിച്ചിരിക്കുന്നതെന്നും കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു.
Comments are closed.