മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ; റിവ്യൂ
ഇന്ത്യൻ വിപണിയിൽ അതിവേഗം ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. മോട്ടോ എന്ന ചുരുക്കപ്പേരിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കീഴടക്കിയ ഈ കമ്പനി വ്യത്യസ്തമായ നിരവധി ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള മോട്ടോറോള ഹാൻഡ്സെറ്റുകൾ ലഭ്യമാണ്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷത എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾ നൽകിയിരിക്കുന്നത്. 1080×2400 പിക്സൽ റെസല്യൂഷനും, 90 ഹെർട്സ് റിഫ്രാഷ് റേറ്റും ലഭ്യമാണ്. ഒക്ടോർ മീഡിയടെക് ഡെമൻസിറ്റി 800 യു 5ജി SoC പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 108 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ ആൾട്രാവൈഡ് ലെൻസും, 2 മെഗാപിക്സൽ ഡെപ്റ്റ് സെൻസറും അടങ്ങിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 24,999 രൂപ മുതലാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.
Comments are closed.