പോക്കോ എം6 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും; പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ
സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ പോക്കോ പുതിയ 5ജി ഹാൻഡ്സെറ്റുമായി വിപണിയിൽ എത്തുന്നു. പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോണാണ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും, പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.79 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേ പോകോ എം6 പ്രോ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. 90 ഹെർട്സ് റിഫ്രാഷ് റേറ്റ് അതിനായി. ക്വാൽകം സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറായിരിക്കും ഈ ഫോണിന്റെ കരുത്ത്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജും പ്രതീക്ഷിക്കാവുന്നതാണ്. അധികം സ്റ്റോറേജ് ആവശ്യമുള്ളവർക്ക് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകുന്നു.
ഡ്യുവൽ പിൻ ക്യാമറകളാണ് ഈ ഹാൻഡ്സെറ്റുകളിൽ പ്രതീക്ഷിക്കാവുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 2 മെഗാപിക്സൽ സെൻസറും ഉണ്ടാകുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം. 18 W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫും ഉണ്ടാകും. ഹാൻഡ്സെറ്റുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
Comments are closed.