എഐ അസിസ്റ്റന്റുമായി ട്രൂകോളർ രംഗത്ത്; ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യ ട്രയൽ ഉപയോഗിക്കാൻ അവസരം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആധിപത്യം ഉറപ്പിച്ച് ട്രൂകോളറും. ഇത്തവണ എഐ അസിസ്റ്റന്റുമായാണ് ട്രൂകോളർ രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കോളുകൾക്ക് ഉത്തരം നൽകുകയും, അനാവശ്യ കോളുകളെ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ഡിജിറ്റൽ റിസപ്ഷനിസ്റ്റായ ട്രൂകോളർ അസിസ്റ്റന്റാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ട്രൂകോളർ ആപ്പ് ഡൗൺലോഡ് ചെയ്തശേഷം ഈ ഫീച്ചർ ഉപയോഗപ്പെടുത്താവുന്നതാണ്. സ്പാം കോളുകളെ പ്രത്യേകം തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കാൻ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ട്രൂകോളർ അസിസ്റ്റന്റ് 14 ദിവസത്തെ സൗജന്യ ട്രയലിൽ ലഭ്യമാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മാത്രമാണ് തുടക്കത്തിൽ ട്രൂകോളർ അസിസ്റ്റന്റിന്റെ സേവനം ലഭ്യമാകുകയുള്ളൂ

Comments are closed.