സൂക്ഷിക്കുക; അകിര എല്ലാം അറിയുന്നുണ്ട്
റാൻസം വൈറസായ ‘അകിര’യെ സൂക്ഷിക്കണമെന്ന് ഇന്റർനെറ്റ് ഉപഭോക്താക് മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസികൾ. വിൻഡോസിലും ലിനക്സിലും പ്രവർത്തിക്കാൻ ഈ വൈറസിന് കഴിയും. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് ഇതു വച്ച് വിലപേശുന്നതാണ് അകിരയുടെ പ്രവർത്തന രീതി. അകിര റാൻസംവെയറിന്റെ ആക്രമണത്തിൽ മുൻ സ്ഥിരീകരിച്ചിട്ടുണ്ട്, അക്സൈഡ് ഉപയോക്താക്കൾ ആവശ്യമായ കരുതലുകൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ കംപ്യൂട്ടർ റസ്‌പോൺസ് ടീം (CERT-In) മുന്നറിയപ്പ് നൽകി.
അകിര എന്ന പേരിൽ സൈബർ സ്‌പെയ്‌സിൽ സജീവമായ റാൻസംവെയർ ഓപ്പറേഷൻസ് വ്യക്തികളുടെ ഉപകരണത്തിലേക്ക് കടന്നു കയറി സ്വകാര്യവിവരങ്ങൾ ചോർത്തിയെടുത്ത് അത് വെച്ച് പണം ആവശ്യപ്പെടും. പണം കൊടുക്കാൻ വിസമ്മതിച്ചാൽ തട്ടിയെടുത്ത സ്വകാര്യവിവരങ്ങൾ ഡാർക്ക് വെബ് ബ്ലോഗിൽ പ്രസിദ്ധീകരിക്കും. ഇരകളുടെ കമ്പ്യൂട്ടറിൽ നിന്നുള്ള വിവരങ്ങൾ ചോർത്താൻ പലവിധ ടൂളുകൾ ഹാക്കേഴ്‌സ്. ഇത് പലപ്പോഴും കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ അറിയണമെന്നില്ല.
ഇത്തരം ആക്രമണങ്ങൾക്ക് ഇരയാവാതിരിക്കാൻ ഉപയോക്താക്കൾ ഓൺലൈൻ സുരക്ഷാ മാർഗനിർദേശങ്ങളും പ്രോട്ടോക്കോളും നൽകണമെന്ന് സിആർടി-ഇൻ നിർദ്ദേശിക്കുന്നു. വിലപ്പെട്ട രേഖകളുടെ ഓഫ്‌ലൈൻ ബാക്കപ്പ് സൂക്ഷിക്കുവാൻ ശ്രദ്ധിക്കണം. ഫാക്ടർ ഒതന്റിക്കേഷൻ സുരക്ഷ ഉറപ്പുവരുത്തുക, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും കൃത്യസമയങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുക, ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സിആർടി-ഇൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments are closed.