കപ്പയിലെ വിഷാംശം ഇല്ലാതാക്കാൻ ചെയ്യേണ്ടത്
കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാൽ, കപ്പ സ്ഥിരമായി കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. കപ്പക്കിഴങ്ങിൽ സയനൈഡ് എന്നൊരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും ഈ സയനൈഡ് വിഷം തന്നെ.
എന്നാൽ, പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂർണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാൽ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയർ നിറഞ്ഞത് കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക.
സ്ഥിരമായി ഈ വിഷം ഉള്ളിൽ ചെന്നാൽ പ്രമേഹത്തിനും തൈറോയ്ഡ് രോഗങ്ങൾക്കും കാരണമാകും. മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡിനെ പൂർണ്ണമായും നിർവീര്യമാക്കും.
അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.
Comments are closed.