ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ വാട്സ്ആപ്പ്: പുതിയ ഫീച്ചർ ഉടൻ എത്തും
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. അറിയാത്ത നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് ജാഗ്രത നൽകുന്ന സംവിധാനമാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. അറിയാത്ത നമ്പറിൽ നിന്ന് സന്ദേശം വന്നിട്ടുണ്ടെങ്കിൽ, പുതിയ സ്ക്രീൻ തെളിഞ്ഞു വരുന്ന രീതിയിലാണ് ക്രമീകരണം. ഇത്തരത്തിൽ മെസേജ് ലഭിക്കുകയാണെങ്കിൽ എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന തരത്തിലാണ് സ്ക്രീൻ ഉണ്ടാവുക.
പരിചയമില്ലാത്ത നമ്പർ ആയതിനാൽ, ഉപഭോക്താക്കൾക്ക് ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും വളരെ പെട്ടെന്ന് സാധിക്കും. ഇതോടൊപ്പം എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്ന ടിപ്പുകളും ഉപഭോക്താവിന് നൽകും. ഇത്തരത്തിലുള്ള നമ്പറുകളുടെ പ്രൊഫൈൽ ഫോട്ടോ, പേര്, ഓർമ്മിപ്പിക്കുന്ന കോൺട്രി കോഡ് എന്നിവ പരിശോധിക്കാൻ ഉപഭോക്താവിനെ തരത്തിലാണ് ടിപ്പുകൾ. നിലവിൽ, ആൻഡ്രോയിഡ് ബീറ്റ ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ നൽകിയിട്ടുണ്ട്.
Comments are closed.