എന്റെ സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കും; അച്ഛൻ ബിജെപി രാഷ്ട്രീയം തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ തീരുമാനം: മുരളി ഗോപി
താന്‍ വലുതുപക്ഷവിരുദ്ധനാണെന്നും മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നത് തുടരുമെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അച്ഛന്‍ ഭരത് ഗോപി ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും മുരളി ഗോപി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു. എന്നാല്‍ ബിജെപി രാഷ്ട്രീയം പിന്തുടരാന്‍ താൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആര്‍എസ്എസ് ശാഖ ഞാന്‍ വളര്‍ന്ന സ്ഥലങ്ങളില്‍ ഉള്ളതാണ്. എന്നാല്‍ ഞാന്‍ ഒറ്റ മലയാള സിനിമയിലും ആര്‍എസ്എസ് ശാഖ കണ്ടിട്ടില്ല. എന്തുകൊണ്ടാണ്?. അര്‍എസ്എസ് ഈ സൊസൈറ്റിയുടെ ഭാഗമല്ല എന്നതുകൊണ്ടായിരുന്നോ?. ഞാന്‍ എന്റെ സിനിമയില്‍ അത് കാണിക്കും. ഈ അടുത്ത കാലത്ത് എന്ന സിനിമയില്‍ മാത്രമാണ് ആദ്യമായി ആര്‍എസ്എസ് ശാഖ കാണിച്ചത്.’ മുരളി ഗോപി പറഞ്ഞു.
തന്റെ സിനിമകള്‍ ഫാസിസ്റ്റ് ശക്തികളെയാണ് വിമര്‍ശിക്കുന്നത്. ടിയാന്‍ വലതുപക്ഷ വിരുദ്ധ സിനിമയാണ്. ഫാസിസമെന്നത് വലതുപക്ഷത്തിന്റെ മാത്രം കുത്തകയല്ല. മുഖ്യധാര ഇടതുപക്ഷത്തും ഫാസിസത്തിന്റെ അംശങ്ങള്‍ ഉണ്ട്. ലെഫ്റ്റ് ആന്‍ഡ് റൈറ്റ് സിനിമയില്‍ താന്‍ ഒരു രാഷ്ട്രീയനേതാവിനെയും എടുത്ത് പറഞ്ഞിട്ടില്ല
Comments are closed.