ആൻഡ്രോയിഡ് ഉപഭോക്താക്കളാണോ; ഫോണിലെ വിവരങ്ങൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയൂ

ഇന്ന് ഭൂരിഭാഗം ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സ്മാർട്ട്ഫോണുകൾ. വെറുമൊരു ഇലക്ട്രോണിക് ഉപകരണം എന്നതിലുപരി, നമ്മുടെ എല്ലാ വ്യക്തിഗത വിവരങ്ങളും സ്മാർട്ട്ഫോണുകളിലാണ് സൂക്ഷിക്കാറുള്ളത്. ഇവയിൽ ആധാർ ഉൾപ്പെടെയുള്ള രേഖകളും ഉൾപ്പെടാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള പ്രധാന വിവരങ്ങൾ കവരാൻ നമുക്കുചുറ്റും ഹാക്കർമാരും ഒളിഞ്ഞിരിപ്പുണ്ട്. അതിനാൽ, ഫോണിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് സ്മാർട്ട്ഫോൺ സുരക്ഷിതമായി ഉപയോഗിക്കേണ്ടതെന്ന് അറിയാം.

സ്മാർട്ട്ഫോണുകളിൽ വെബ് ആക്ടിവിറ്റി ഓൺ ആയി ഉണ്ടെങ്കിൽ, നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം ഫോൺ ചോർത്തി എടുക്കുന്നു എന്നാണ് അർത്ഥം. അല്ലാതെ, വെബ് ആക്ടിവിറ്റി ഓഫ് ആണെന്ന് ഉറപ്പുവരുത്തുക. ഇവ ഓൺ ആയിരിക്കുന്നത് ഹാക്കിംഗിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പലപ്പോഴും വിവിധ പാസ്‌വേഡുകൾ എളുപ്പത്തിൽ ഓർത്തെടുക്കാനായി ചാറ്റുകളിലോ, മാറ്റോ സൂക്ഷിച്ചു വയ്ക്കാറുണ്ട്. കൂടാതെ, പാസ്വേഡ് ബ്രൗസറിൽ സേവ് ചെയ്ത് വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. ഈ പ്രവണത പരമാവധി കുറയ്ക്കേണ്ടതാണ്. പാസ്‌വേഡ് ബ്രൗസറിൽ സേവ് ചെയ്യുന്നതിന് പകരം, പാസ്‌വേഡ് മാനേജർ ആപ്പുകളുടെ സഹായം തേടാവുന്നതാണ്.

യുപിഐ, ഹെൽത്ത് ആപ്പുകൾ, ഗ്യാലറി, ഷോപ്പിംഗ് ആപ്പുകൾ എന്നിവയ്ക്കെല്ലാം ലോക്ക് ഉപയോഗിക്കുക. കൂടാതെ, എല്ലാ പ്ലാറ്റ്ഫോമുകൾക്കും ഒരേ പാസ്‌വേഡ് നൽകുന്ന ശീലവും ഒഴിവാക്കേണ്ടതാണ്. പരമാവധി ബയോമെട്രിക് ലോക്ക് നൽകുന്നതാണ് ഉത്തമം. ആപ്പുകൾക്ക് പുറമേ, ഫോണുകൾക്കും ലോക്ക് നിർബന്ധമാണ്. ഈ ആൻഡ്രോയിഡ് ഇൻ-ബിൽറ്റ് സെക്യൂരിറ്റികൾ ഉപയോഗിച്ചുള്ള പാസ്‌വേഡുകൾ ഫീച്ചർ ശ്രദ്ധിക്കുക. എല്ലാ മാസവും ഫോണിലെ ഡാറ്റ ബാക്കപ്പ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിക്കാനാകും.

Comments are closed.