വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; കോൾ നോട്ടിഫിക്കേഷനായുള്ള പുതിയ ഇന്റർഫേസ് എത്തി

ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് എത്തിയിരിക്കുന്നത്. ഇൻകമിംഗ് കോളുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അതിനനുസൃതമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഇത്തരത്തിൽ കോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ പ്രത്യേക ഇന്റർഫേസ് ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, കോൾ സ്വീകരിക്കാനും, നിരാകരിക്കാനും പ്രത്യേക ബട്ടൺ അനുവദിച്ചിട്ടുണ്ട്. എന്നാൽ, പുതുതായി എത്തുന്ന ഫീച്ചറിൽ പ്രത്യേക ഐക്കണുകൾ ഉൾപ്പെടുത്തിയാണ് ആശയവിനിമയം നടത്താൻ സാധിക്കുക. ഇതോടെ, ഉപഭോക്താക്കൾക്ക് ഇൻകമിംഗ് കോളുകളോട് എളുപ്പത്തിൽ പ്രതികരിക്കാൻ സാധിക്കും. ഇതിനായി ബട്ടണുകളിൽ പ്രത്യേക ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് ബീറ്റാ വേർഷനായ 2.23.16.14 -ൽ ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.

Comments are closed.