ബാങ്ക് ഓഫ് ബറോഡ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ അറ്റാദായത്തിൽ 87.72 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാന കാലയളവിൽ രേഖപ്പെടുത്തിയ 2,168.1 കോടി രൂപയിൽ നിന്ന് 4,070.1 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. കൂടാതെ, പ്രവർത്തന വരുമാനത്തിൽ 42.9 ശതമാനത്തിന്റെയും, പ്രവർത്തന ലാഭത്തിൽ 73 ശതമാനത്തിന്റെയും നേട്ടം കൈവരിച്ചു
ജൂൺ പാദത്തിലെ മൊത്തം വരുമാനം 29,878.07 കോടി രൂപയാണ്. 2022-23 ആദ്യ പാദത്തിലെ മൊത്തം വരുമാനമായ 20,119.52 രൂപയിൽ നിന്ന് 48.50 ശതമാനം കൂടുതലാണിത്. മുൻ പാദത്തിലെ 29,322.74 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ ചെറിയ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, അറ്റ നിഷ്ക്രിയ ആസ്തി കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പാദത്തിലെ 12,652.74 കോടി രൂപയിൽ നിന്ന് ഈ വർഷം ജൂൺ പാദത്തിൽ 7,482.45 കോടി രൂപയായി കുറഞ്ഞു.
Comments are closed.