ഷവോമി റെഡ്മി നോട്ട് 13 പ്രോ മാക്സ് 5ജി വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരുള്ള ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. ആരുടെ ബഡ്ജറ്റിന് അനുസൃതമായ ഹാൻഡ്സെറ്റുകൾ ഷവോമി വിപണിയിൽ എത്തിക്കുന്നു. ഇത്തവണ ഷവോമി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന റെഡ്മി നോട്ട് 13 പ്രോ മാക്സ് 5ജി സ്മാർട്ട്ഫോണാണ് വിപണിയിൽ എത്തുന്നത്. അത്യാധുനിക സവിശേഷതകൾ ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. ബഡ്ജറ്റ് റെഞ്ചിൽ സ്മാർട്ട്ഫോൺ തിരയുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയായിരിക്കും ഷവോമി റെഡ്മി നോട്ട് 13 പ്രോ മാക്സ് 5ജി. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.67 ഇഞ്ച് വലിപ്പവും, 1080×2430 പിക്സൽ റെസല്യൂഷനോടും കൂടിയ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 720ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയതാണ്. 5ജി പിന്തുണയും ലഭ്യമാണ്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും, 5 മെഗാപിക്സൽ മാക്രോ ക്യാമറയും, 5 മെഗാപിക്സൽ ഡെപ്ത് ക്യാമറയും പിന്നിൽ ഒരുക്കിയിട്ടുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200 എംഎഎച്ച് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ, ഷവോമി റെഡ്മി നോട്ട് 13 പ്രോ മാക്സ് 5ജിയുടെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെങ്കിലും, 18,499 രൂപ പ്രതീക്ഷിക്കാവുന്നതാണ്.

Comments are closed.