ഇനി എസ്23 അൾട്രാ ഒന്നുമല്ല; ഗാലക്‌സി എസ്24 അൾട്രായിൽ വമ്പൻ ക്യാമറ അപ്‌ഗ്രേഡെന്ന് റിപ്പോർട്ട്

സാംസങിന്റെ ഏറ്റവും അധികം ആരാധകരുള്ള ഗാലക്‌സി എസ് സീരിസിന്റെ അടുത്ത വേർഷൻ എസ്24 ഉടൻ വിപണിയിലേക്കെത്തുകയാണ്. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നീ മോഡലുകളിലാണ് എസ്24 എത്തുന്നത്. ഗാലക്‌സി എസ് 24 അൾട്രായ്ക്ക് വലിയ ക്യാമറ അപ്‌ഗ്രേഡ് ലഭിക്കുമന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സാംസങ് ഗാലക്‌സി എസ്24 അൾട്രാ ടെലിഫോട്ടോ ക്യാമറ സെൻസറോട് കൂടിയാണ് വിപണിയിലെത്തുന്നത്. ഈ സംവിധാനം ഉപയോക്താവിന് മികച്ച ഫോട്ടോഗ്രാഫി അനുഭവം നൽകും. 3x ഒപ്റ്റിക്കൽ സൂമിങ് സപ്പോർട്ടുള്ള 50മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണ് ഈ മോഡലിന്റെ സവിശേഷത. ഗാലക്‌സി എസ് 23 അൾട്രാ മോഡലിൽ 10 മെഗാപിക്‌സൽ 3x ടെലിഫോട്ടോ ക്യാമറയായിരുന്നു.

സാംസങ് ഗാലക്സി എസ്24 സീരീസിൽ Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റാണ് ഉപയോഗിക്കുന്നത്. ടൈറ്റാനിയം ഫ്രെയിമുകളായിരിക്കും ഫോണിലുണ്ടാവുക. മുൻ മോഡലുകളിൽ അലുമിനിയം ഷാസിയായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല, ഗാലക്‌സി എസ് 24 +ൽ 6.65 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കുമെന്നും അഭ്യൂഹമുണ്ട്.

ഗാലക്‌സി എസ് 24 അൾട്രാ മെച്ചപ്പെട്ട ബാറ്ററി ലൈഫിനായി ഒരു പുതിയ ഇവി ബാറ്ററി സാങ്കേതികവിദ്യ അവതരിപ്പിച്ചേക്കാം. ഈ ഉപകരണങ്ങൾ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.0 ഉപയോഗിച്ച് ഷിപ്പ് ചെയ്യുമെന്നാണ് റിപ്പോർട്ട്. മിക്ക ആൻഡ്രോയിഡ് ഫോണുകളിലും കാണുന്ന പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനായിരിക്കും ഈ മോഡലിനുണ്ടാവുക. സാംസങ് ഗാലക്‌സി എസ് 24 സീരീസ് അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്നാണ് സൂചന.

Comments are closed.