ഐഫോൺ15 പ്രോ മാക്സ് അടുത്ത മാസം വിപണിയിലേക്ക്; പുതിയ ഫീച്ചറുകൾ
ഐഫോൺ15 സീരീസ് ആരാധകരുടെ കാത്തിരിപ്പ് അടുത്ത മാസം അവസാനിക്കാൻ സാധ്യത. ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ മോഡലുകൾ അടങ്ങുന്ന ഐഫോൺ 15 സീരീസിന്റെ ലോഞ്ച് സെപ്റ്റംബറിൽ നടക്കുമെന്നാണ് സൂചന. ഇത്തവണ ഐഫോൺ15 സീരീസിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയിൽ ഐഫോൺ 15 പ്രോ മാക്സിൽ പ്രതീക്ഷിക്കാവുന്ന പുതിയ ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.
ഐഫോൺ15 പ്രോ മാക്സിൽ ഏഴോളം അപ്ഗ്രേഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഫോണിന്റെ മുകൾവശത്തായി ഒരു കസ്റ്റമൈസ്ഡ് ആക്ഷൻ ഉണ്ട്. ഈ ബട്ടണിന്റെ ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ്. ആൻഡ്രോയിഡ് ഫോണുകൾക്ക് സമാനമായി ടൈപ്പ് സിഐ യുഎസ്ബി പോർട്ടാണ് അപകട സാധ്യത. ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ബെസലുകൾ ആയിരിക്കാം ഐഫോൺ 15 പ്രോ മാക്സിന്റേത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സ്‌ക്രീൻ സ്പേസ് ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ ഡൈനാമിക് ഐലൻഡ് ഫീച്ചർ ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടുകൂടിയ ക്യാമറ മൊഡ്യൂൾ ഉൾപ്പെടുത്തിയേക്കും. 5-6x വരെ ഒപ്റ്റിക്കൽ സൂം സാധ്യമാകുന്ന ഒരു പെരിസ്കോപ്പ് ലെൻസും ഉണ്ടായേക്കാം. ആപ്പിളിന്റെ ഏറ്റവും പുതിയ ബയോണിക് E17 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരാൻ സാധ്യത. മറ്റ് സീരീസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഐഫോൺ15 പ്രോ മാക്സിന് ഒരു ലക്ഷം രൂപയിലധികം വില വരുന്നു.
Comments are closed.