വാട്സ്ആപ്പ് സ്റ്റിക്കറിലും എഐ എത്തുന്നു; പുതിയ ഫീച്ചർ ഉടൻ ലോഞ്ച് ചെയ്തേക്കും

ചാറ്റ് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റിക്കറുകൾ. ചാറ്റുകൾ രസകരമാക്കാൻ പലപ്പോഴും സ്റ്റിക്കറുകൾ സഹായിക്കാറുണ്ട്. ഇത്തവണ സ്റ്റിക്കറുകളിൽ പുതിയ പരീക്ഷണവുമായാണ് വാട്സ്ആപ്പ് എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സ്റ്റിക്കറുകൾ നിർമ്മിച്ച് പങ്കുവെക്കാൻ കഴിയുന്ന ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്.

എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതോടെ ഉപഭോക്താക്കൾക്ക് ആവശ്യമായ സ്റ്റിക്കറുകൾ വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്നതാണ്. പുതിയ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റിക്കർ ടാബിലെ കീബോർഡ് ഓപ്പൺ ചെയ്ത് ക്രിയേറ്റ് ബട്ടൺ അമർത്തുന്നതോടെ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുന്നതാണ്. സ്റ്റിക്കറുകളുടെ മേൽ ഉപഭോക്താവിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മുൻകൂട്ടി നൽകിയിരിക്കുന്ന വിവരണത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ച എഐ സ്റ്റിക്കറിലേക്കാണ് ഉപഭോക്താവിന് ആക്സസ് ലഭിക്കുക.

Comments are closed.