ലഡാക്കിൽ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം; ഒമ്പത് സൈനികർ മരിച്ചു

ലഡാക്കിൽ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ മരിച്ചു. ലേയിൽ നിന്ന് 150 കിലോമീറ്റർ അകലെ കിയാരിയിൽ വൈകിട്ട് നാലിനും അഞ്ചിനുമിടയിലാണ് അപകടം. അപകട‌ത്തിൽപെട്ട വാഹനത്തിൽ 10 സൈനികർ സഞ്ചരിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.

വാഹനവ്യൂഹത്തിൽ അഞ്ച് വാഹനങ്ങളുണ്ടായിരുന്നതായും അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

Comments are closed.