ഇനി കുറഞ്ഞ ചെലവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാം; പുതിയ പ്ലാനുമായി ജിയോ

ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ജിയോ- നെറ്റ്ഫ്ലിക്സ് എന്ന പേരിൽ പ്രത്യേക പ്ലാനിനാണ് രൂപം നൽകിയിരിക്കുന്നത്. ഏകദേശം 40 കോടിയിലധികം ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ജിയോ പ്രീപെയ്ഡ് ബണ്ടിൽ പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്.

നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ഉള്ള രണ്ട് പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിട്ടുള്ളത്. 1,099 രൂപയാണ് ഒരു റീചാർജ് പ്ലാനിന്റെ നിരക്ക്. ഈ പ്ലാനിന് കീഴിൽ പ്രതിദിനം 2 ജിബി ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യവും ലഭ്യമാണ്. 84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, 1,499 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 84 ദിവസം വാലിഡിറ്റിയിൽ പുറത്തിറക്കിയ ഈ പ്ലാനിന് കീഴിൽ പ്രതിദിനം 3 ജിബി ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യവും ലഭിക്കുന്നതാണ്.

Comments are closed.