ആര്‍ത്തവ സമയത്തെ വേദന മാറാന്‍ ഇതാ ചില പൊടിക്കൈകള്‍
പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആ ദിനങ്ങളിലെ അമിത വേദനയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ ചിലത് നോക്കാം.
1. ചൂടുള്ള ഇഞ്ചിച്ചായയില്‍ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റില്‍ പിടിക്കുക. ഇത് വേദന കുറയ്ക്കുകയും മസിലുകള്‍ക്ക് അയവ് നല്‍കുകയും ചെയ്യും. കൂടാതെ തേന്‍ ചേര്‍ത്ത ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.
2. തുളസിയിലയിട്ട വെളളം/ചായ, പുതിനയിലയിട്ട വെളളം അല്ലെങ്കില്‍ ചായ തുടങ്ങിയവ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്.
3. ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും.
4. ആര്‍ത്തവത്തിന് മുമ്പായി പപ്പായ ധാരാളം കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക് എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കും.
5. കാരറ്റ് കണ്ണിന് മാത്രമല്ല മറ്റ് പലതിനും നല്ലതാണ്. ആര്‍ത്തവ കാലത്തെ വയര്‍ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ കാരറ്റ് സഹായിക്കും. ആര്‍ത്തവ സമയത്ത് കാരറ്റ് ജ്യൂസ് കുടിക്കാന്‍ പല ഗൈനക്കോളജിസ്റ്റുകളും നിര്‍ദ്ദേശിക്കാറുണ്ട്.
6. കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം ആര്‍ത്തവസമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും.
7. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.
8. നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര് കുടിക്കുകയോ ചെയ്യുക.
9. സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് എല്ലാ കാലത്തും പ്രാധാന്യമുണ്ട്. വേദന തോന്നി തുടങ്ങുമ്പോള്‍ പല സ്ത്രീകളും വ്യായാമം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍, ഈ സമീപനം തീര്‍ത്തും തെറ്റാണ്.
10. ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ജങ്ക്ഫുഡ് പരമാവധി ഒഴിവാക്കണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ശരീരത്തില്‍ പോഷകങ്ങളുടെ അഭാവം ഉണ്ടാകുകയും ആര്‍ത്തവ കാലത്തെ വേദനയ്ക്ക് കാരണമാവുകയും ചെയ്യും.
Comments are closed.