കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട കാർസ്; വില വർദ്ധനവ് സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ

പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് കാറുകളുടെ വില വർദ്ധിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ മുതലാണ് തിരഞ്ഞെടുത്ത വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ, ആഭ്യന്തര വിപണിയിൽ സിറ്റി, അമേസ് എന്നീ 2 മോഡൽ കാറുകളാണ് കമ്പനി വിൽക്കുന്നത്. സെപ്റ്റംബർ മുതൽ ഈ കാറുകളുടെ വിലയായിരിക്കും വർദ്ധിക്കുക.

വർദ്ധിച്ചു വരുന്ന നിർമ്മാണ ചെലവുകളുടെ പശ്ചാത്തലത്തിലാണ് കാറുകളുടെ വില ഉയർത്തുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, രണ്ട് മോഡലുകൾക്കും എത്ര രൂപ കൂട്ടുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. നിലവിൽ, ഹോണ്ട കാർസ് ഇന്ത്യയുടെ കോംപാക്ട് സെഡാൻ അമേസിന്റെ വില 7.0 ലക്ഷം രൂപ മുതലും, സെഡാൻ സിറ്റിയുടെ വില 11.57 ലക്ഷം രൂപ മുതലും, സിറ്റി ഇഎച്ച്ഇവിയുടെ (ഹൈബ്രിഡ്) വില 18.89 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്.

Comments are closed.