വിയര്‍പ്പുനാറ്റം തടയാൻ ചെയ്യേണ്ടത്
വീട്ടിൽ വെറുതെ ഇരുന്നാൽ പോലും ചിലർ വിയർക്കാറുണ്ട്. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം ഉണ്ടാകുന്നത്.
അമിതമായ വിയര്‍പ്പുനാറ്റം വളരെയധികം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്. വളരെ എളുപ്പത്തില്‍ വിയര്‍പ്പുനാറ്റം മാറ്റാം.
പച്ചമഞ്ഞള്‍ തീക്കനലില്‍ ചുട്ട് പൊടിക്കുക. പുളിയില ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ഈ പൊടി ചാലിച്ച് ശരീരത്തില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. വിയര്‍പ്പുനാറ്റം തടയാനാകും
വെള്ളം ധാരാളം കുടിച്ചാൽ അമിത വിയർപ്പ് ഒരു പരിധി വരെ തടയാനാകും. ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരം തണുക്കാനും സഹായിക്കും
Comments are closed.