മുഖ്യമന്ത്രി പുതുപ്പള്ളിയില്‍; തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തി. മണ്ഡലത്തില്‍ രണ്ടിടത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മുഖ്യമന്ത്രി സംസാരിക്കും. രാവിലെ പതിനൊന്ന് മണിയോടെ പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. നാല് മണിക്ക് പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി സംസാരിക്കും. അതിന് ശേഷം അഞ്ച് മണിയോടെ അയര്‍ക്കുന്നത്തെ പൊതുയോഗത്തിലും മുഖ്യമന്ത്രി സംസാരിക്കും.
സിഎംആര്‍എല്‍ അടക്കമുള്ള വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. ഓണക്കാലത്ത് ചെയ്തതടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ വികസന നേട്ടങ്ങളുമെല്ലാം മുഖ്യമന്ത്രി വിശദമായി സംസാരിച്ചേക്കും. സപ്ലൈകോ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിക്കാനിടയുണ്ട്. മുഖ്യമന്ത്രി എത്തുന്നതോടെ ഉണ്ടാകുന്ന ആവേശം വോട്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
മുഖ്യമന്ത്രിയുടെ വരവ് കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ ആവേശമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് മണ്ഡലത്തില്‍ വലിയ ആവേശമുണ്ടാക്കിയെന്നും ഇത്തവണയും അത് അവര്‍ത്തിക്കുമെന്നും ജെയ്ക്ക് പറഞ്ഞു.
Comments are closed.