കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തി; പ്രതിഷേധം

കണ്ണൂർ മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. മൈ ലൈഫ് അസ് എ കോമ്രേഡ് എന്ന പുസ്തകമാണ് എംഎ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ആത്മകഥ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കെപിസിടിഎ രംഗത്തെത്തി.വിദ്യാഭ്യാസത്തെ രാഷ്ട്രീയ വത്ക്കരിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു.

Comments are closed.