കൊൽക്കത്തയിൽ പാകിസ്ഥാൻ ചാരനെ അറസ്റ്റ് ചെയ്തു: തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തു
കൊൽക്കത്ത: പാകിസ്ഥാൻ ചാരനായി പ്രവർത്തിച്ചിരുന്ന 36കാരനെ പോലീസ് അറ്റസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നിരവധി തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തതായി കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഐപിസിയിലെയും ഔദ്യോഗിക രഹസ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ സെപ്തംബർ 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ബിഹാറിലെ ദർഭംഗ ജില്ലയിൽ നിന്നുള്ളയാളാണ് പ്രതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ഹൗറയിലെ വസതിയിൽ നിന്നാണ് ഇയാളെ കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൊൽക്കത്തയിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ ഓഫീസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
ബിഹാറിലെ ദർഭംഗ ജില്ലയിൽ നിന്നുള്ളയാളാണ് പ്രതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ഹൗറയിലെ വസതിയിൽ നിന്നാണ് ഇയാളെ കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൊൽക്കത്തയിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ ഓഫീസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായ ആൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തി. ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, ഓൺലൈൻ ചാറ്റുകൾ എന്നിവയുടെ രൂപത്തിലുള്ള രഹസ്യ വിവരങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തി. പാകിസ്ഥാനിലെ ഒരു രഹസ്യാന്വേഷണ പ്രവർത്തകന് ഇവ അയച്ചുകൊടുത്തിരുന്നു.’ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ഇയാൾ കൊൽക്കത്തയിലെ കൊറിയർ സർവീസ് കമ്പനിയിൽ ജോലി ചെയ്യുന്നയാളാണെന്നും, നേരത്തെ ഡൽഹിയിൽ താമസിച്ചിരുന്നതായും കണ്ടെത്തി. ഡൽഹിയിൽ നിന്ന് സ്ഥലം മാറിയതിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി ഹൗറ ഏരിയയിലാണ് പ്രതി താമസിക്കുന്നത്.
Comments are closed.