സോംഗ് സെർച്ചിന് പുതിയ ഫീച്ചർ പരീക്ഷിച്ച് യൂട്യൂബ്; വെറും 3 സെക്കൻഡിനുള്ളിൽ ഇനി പാട്ട് കണ്ടുപിടിക്കാം
ഓർമകളിൽ മൂളി മറയുന്ന ചില പാട്ടുകളുണ്ട്. വരികൾ കൃത്യമായി അറിയാത്തത് കാരണം തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കില്ല. എന്നാൽ ഇനി ആ ബുദ്ധിമുട്ടുകളില്ല. മൂന്ന് സെക്കൻഡ് നേരത്തേക്ക് പാട്ടുകൾ മൂളിയോ റെക്കോർഡ് ചെയ്തോ തിരയാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ആൻഡ്രോയിഡ് ആപ്പ് ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്.
യൂട്യൂബ് ആപ്പിന്റെ “വോയ്‌സ് സെർച്ച്” വഴി “സോംഗ് സെർച്ചിങ്” ഫംഗ്‌ഷൻ ആക്‌സസ് ചെയ്യാൻ കഴിയും. പാട്ട് തിരിച്ചറിയുമ്പോൾ, ഒഫീഷ്യൽ പാട്ടും, ഉപയോക്താവ് സൃഷ്ടിച്ച വീഡിയോകൾ, ഷോർട്ട്സ് എന്നിവ ലിസ്റ്റിൽ വരും. ഗൂഗിൾ സെര്ച്ചിന്റെ “ഹം ടു സെർച്ച്” പോലെയുള്ള അതേ സാങ്കേതികവിദ്യയിൽ നിന്നാണ് ഈ ഫീച്ചറും ഡെവലപ് ചെയ്തിരിക്കുന്നത്. എന്നാൽ യൂട്യൂബിന്റെ പതിപ്പ് വേഗതയേറിയതാണ്. മൂന്ന് സെക്കൻഡ് ഓഡിയോ മാത്രമേ ഇതിന് ആവശ്യമുള്ളൂ.
ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പുതിയ ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങുമെന്ന് പ്ലാറ്റ്ഫോം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ഒരു പാട്ട് ഹമ്മിംഗ് ചെയ്‌തോ മൂന്ന് സെക്കൻഡിൽ കൂടുതൽ റെക്കോർഡ് ചെയ്തോ തിരയാൻ സഹായിക്കും. ചുരുക്കം ഉപയോക്താക്കൾക്കെ നിലവിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
Comments are closed.