അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 33

എഴുത്തുകാരി: റീനു

അപ്പോഴാണ് പൈപ്പിൻ ചുവട്ടിൽ നിന്ന് മുഖം കഴുകുന്ന ആളെ ആൻസി കണ്ടത്. പ്രിയപ്പെട്ട ഒരാളെ കണ്ടതിനാൽ ഹൃദയം ഒന്ന് മിടിച്ചത് അവളറിഞ്ഞു. അരികിലേക്ക് ഓടിയെത്താൻ മനസ്സ് വെമ്പൽ കൊണ്ടു. “ദേ ചേട്ടായി ഇന്ന് നേരത്തെ വന്നല്ലോ…” ആദ്യം ചൂണ്ടിക്കാണിച്ചത് ജീനയാണ് പെട്ടെന്ന് ഫ്ലാസ്ക്കിൽ നിന്നും ഒരല്പം കട്ടൻകാപ്പി ഒരു ഗ്ലാസിലേക്ക് എടുത്തു കൊണ്ട് ആൻസിയുടെ കൈകളിലേക്ക് വച്ചുകൊടുത്തു ഗ്രേസി.. “ദാ കൊച്ചേ, ഈ കാപ്പി കൊണ്ട് കൊടുക്ക്,

തോട്ടത്തിൽ നിന്ന് വന്നാൽ ഉടനെ അവന് ഒരു ഗ്ലാസ് കാപ്പി കുടിക്കണം, ഇതങ്ങ് കൊടുത്തേക്ക്, ഗ്രേസി കൈകളിലേക്ക് വെച്ചു തന്നപ്പോൾ അത് വാങ്ങിയിരുന്നു അവൾ, എങ്ങനെയാണ് അവൻറെ അരികിലേക്ക് പോകുന്നത് എന്ന ഒരു കാരണം കണ്ടെത്താൻ ശ്രമിക്കുന്നവൾക്ക് കിട്ടിയ ഏറ്റവും വലിയ ഒരു കച്ചിത്തുരുമ്പ് ആയിരുന്നു അത്, മനസ്സ് വല്ലാതെ വെമ്പൽകൊള്ളുന്നു ആ അരികിലേക്ക് പാഞ്ഞ് എത്താൻ മനസ്സ് വെമ്പുന്നുന്ന് അവൾക്ക് മനസ്സിലായിരുന്നു, മുറ്റത്തേക്ക് ഇറങ്ങി ചെടികളെയും പൂക്കളെയും ഒക്കെ വീണ്ടും പരിപാലിക്കുന്ന തിരക്കിലാണ്,

” കാപ്പി…! പിന്നിൽ നിന്നാണ് അവൾ പറഞ്ഞത്, തിരിഞ്ഞു നോക്കാതെ തന്നെ അവനത് വാങ്ങിയിരുന്നു, ” ഞാൻ ചെന്നപ്പോഴേക്കും ഇവിടെ പുറത്തെ കാര്യങ്ങളൊക്കെ നോക്കുന്ന ഇട്ടിച്ചായൻ ഉണ്ട്, പുള്ളി റബ്ബർ എല്ലാം വെട്ടാൻ തുടങ്ങിയിരുന്നു, കല്യാണം കഴിഞ്ഞ ദിവസം അല്ലെ ഇന്ന് നീ വരണ്ട എന്ന് പറഞ്ഞു, എന്നെ എന്ത് ചെയ്താൽ അവിടെ നിർത്തില്ല….. അതുകൊണ്ട് ഞാൻ ഇങ്ങ് പോന്നത്, അവളുടെ മുഖത്തേക്ക് നോക്കി അപരിചിതത്വം ഇല്ലാതെ ഉള്ള അവൻറെ തുറന്ന സംസാരം അവൾക്ക് ഇഷ്ടമായിരുന്നു,

എന്ത് സംസാരിക്കുമെന്ന് അറിയാതെ നിന്നവൾക്ക് അത് വലിയൊരു ആശ്വാസമായിരുന്നു, ” ഇച്ചായൻ ഇപ്പോൾ കഴിക്കുന്നോ..? അതോ കുളിച്ചിട്ടേ കഴിക്കുന്നുള്ളോ… പെട്ടെന്നവൾ അങ്ങനെ പറഞ്ഞപ്പോൾ മാത്രം അവൻ ഒന്ന് തിരിഞ്ഞു നോക്കി, അവന്റെ കണ്ണുകളിൽ തെളിഞ്ഞ സംശയം എന്താണെന്ന് മനസ്സിലാവാതെ അവളും ആ മുഖത്തേക്ക് നോക്കി.. ” എന്തുപറ്റി പെട്ടെന്ന് വിളിയിൽ ഒരു മാറ്റം…? ചിരിയോടെ അവൻ ചോദിച്ചപ്പോൾ പെട്ടെന്ന് ആശ പറഞ്ഞ കാര്യമാണ് അവൾക്ക് ഓർമ്മവന്നത്, നമ്മൾ വിളിക്കുന്നത് ഒന്നും ചേട്ടായി ശ്രദ്ധിക്കുക പോലും ഇല്ലത്ര,

എന്നിട്ട് താൻ വിളിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചല്ലോന്നായിരുന്നു അവരുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്, ചെറിയൊരു പുഞ്ചിരി വിരിഞ്ഞു അവളിൽ,പിന്നെ നാണംകൊണ്ട് മുഖം താഴേക്ക് ഊർന്നു പോയിരുന്നു… അവന് മുഖം കൊടുക്കാതെ മറ്റെവിടെയോ ദൃഷ്ടിയൂന്നി പറഞ്ഞു, ” ഇനി മുതൽ ചേട്ടായി എന്ന് വിളിക്കേണ്ട, ഇച്ചായൻ എന്ന് വിളിച്ചാൽ മതിയെന്ന് ആശ ചേച്ചി പറഞ്ഞു… “ഓഹോ അവളുടെ ബ്രെയിൻ ആണ് ഇതിന് പിന്നിൽ അല്ലേ..?അങ്ങനെ എന്ത് വിളിക്കുന്നു എന്നതൊന്നുമല്ല, തനിക്കിഷ്ടപ്പെട്ട എന്തും വിളിക്കാം, ചീത്ത ഒഴിച്ച്….

ചെറുചിരിയോടെ അല്പം തമാശയോടെ അവൻ പറഞ്ഞപ്പോൾ അറിയാതെ അവളും ചിരിച്ചു പോയിരുന്നു, ” എനിക്കും ഇങ്ങനെ വിളിക്കുന്നത് ഇഷ്ടമാണ്, ഞാൻ ചേട്ടായി എന്ന് വിളിച്ചത് ജീനയുടെ ബ്രദർ ആണല്ലോ എന്ന് വിചാരിച്ചിട്ട് ആണ്.. പിന്നെ ട്യൂഷന് പഠിക്കുമ്പോൾ പഠിപ്പിക്കുകയും ചെയ്തല്ലേ, ആ ബഹുമാനത്തിന് പുറത്താ ചേട്ടായി എന്ന് വിളിച്ചത്, ” അപ്പൊൾ ഇപ്പോൾ ബഹുമാനം ഒക്കെ പോയിന്നർത്ഥം, അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു….. ”

അതുകൊണ്ടല്ല ഇപ്പൊ ജീനയുടെ ബ്രദർ മാത്രമല്ലല്ലോ, ” പിന്നെ……? അല്പം കൗതുകത്തോടെ മേൽചുണ്ട് ഒന്നു കടിച്ച് അവളെ തന്നെ നോക്കി നിന്നു കൊണ്ട് അവൻ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ ഒരുവൾ നിന്ന് ഉരുക്കുന്നത് അവന് മനസ്സിലായിരുന്നു, നാണവും ചമ്മലും എല്ലാം സമ്മിശ്രമായി ചേർന്ന് ഒരു ഭാവമാണ് ആ നിമിഷം അവൻ കണ്ടത്, ” ഞാൻ ചേട്ടായിന്ന് വിളിക്കുന്നത് ആണ് ഇഷ്ട്ടം എങ്കിൽ,അങ്ങനെ തന്നെ വിളിക്കാം മറുപടി പറയാൻ കഴിയാതെ നിന്ന് വക്കിതപ്പുകയാണ് പെണ്ണ്, അത്‌ കാണാൻ അവന് താല്പര്യം തോന്നി, ”

അതല്ലല്ലോ ഞാൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി… ഇത്രനാളും ജീനയുടെ ബ്രദർ ആയിരുന്നു, ഇപ്പൊൾ ആരാണ് എന്നാണ് ചോദിച്ചത്…? ” അറിയില്ലേ….? അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ ആണ് ചോദിച്ചത്, ” ഇല്ല…. പറയു, അറിയുമോ ഇല്ലയോ എന്നുള്ളതിന് ഇവിടെ പ്രസക്തിയില്ല ചോദിച്ച ചോദ്യത്തിന് ഉത്തരം പറ കൊച്ചേ…. അവളുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി അല്പം കുസൃതിയും കൗതുകവും നിറച്ചു അവൻ അത് പറഞ്ഞപ്പോൾ,

മറുപടി പറയാതെ അവൾക്കു തരമില്ലെന്നു തോന്നി, ” എന്നെക്കൊണ്ട് എന്തിനാ ഇങ്ങനെയൊക്കെ….? നാണത്തോടെ ഉള്ള മറുപടി, ” ഞാൻ വെറുതെ ചോദിച്ചതാ…. തനിക്ക് എന്താ വിളിക്കാൻ ഇഷ്ടം എന്ന് വെച്ചാൽ അത് വിളിച്ചോ…. അവസാനം അവൻ തന്നെ കീഴടങ്ങി… ” ഇച്ചായൻ കുളിക്കുന്നില്ലേ…? ” ഉണ്ട്….ഞാൻ കുളിക്കാൻ പോവായിരുന്നു, ഈ വിയർപ്പ് മാറട്ടെന്ന് വിചാരിച്ചു,. അപ്പോഴേക്കും കാപ്പി കുടിച്ച് കഴിഞ്ഞു ഗ്ലാസ് അവളുടെ കൈയിലേക്ക് കൊടുത്തിരുന്നു,

വീണ്ടും അടുക്കളയിൽ ചെന്ന് കുറച്ചുനേരം സംസാരിച്ചു ചെറിയ ജോലികളിൽ ഒക്കെ സഹായിച്ച് മുറിയിൽ എത്തിയപ്പോഴേക്കും ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച അവൾ കേട്ടു, കുറച്ചു മുൻപ് അവൻറെ കുസൃതികളും കൗതുകം നിറഞ്ഞ ചോദ്യവും ഒക്കെയായിരുന്നു മനസ്സിൽ നിറഞ്ഞുനിന്നത്, എങ്കിലും എന്തിനായിരുന്നു അങ്ങനെയൊരു കുസൃതി…? ചിരിയോടെ അവൾ ചിന്തിച്ചു. പ്രാണന്റെ പ്രാണൻ ആണെന്നും ഹൃദയത്തിൻറെ ഉടയോൻ ആണെന്നും വിളിച്ചു പറയുന്നുണ്ട് മനസ്സ് പക്ഷെ വാക്കുകൾ പുറത്തേക്കു വരുന്നില്ല,

എന്തോ ഈ ഒരാൾക്ക് മുൻപിൽ നിൽക്കുമ്പോൾ മാത്രം വാക്കുകൾ അജ്ഞാതം ആവുന്നത് പോലെ, ഉള്ളിൽ നിറഞ്ഞുതുളുമ്പുന്ന പ്രണയത്തെ ഒരുതുള്ളിപോലും പുറത്തേക്ക് കാണിക്കാൻ സാധിക്കുന്നില്ല, അതിനുള്ള കാരണം അവൾക്ക് അറിയില്ലായിരുന്നു… ഒരു പക്ഷേ ഒരിക്കൽ തന്നെ പഠിപ്പിച്ച അധ്യാപകനയതുകൊണ്ടാണോ അതോ തൻറെ സഹോദരനെ പോലെ താൻ വിചാരിച്ച ഒരു ആൾ ആയതുകൊണ്ടാണോ, എന്താണെങ്കിലും ഈ ഉള്ളം നിറയെ ഈ ഒരുവൻ മാത്രമാണ്, എന്നിട്ടും അത്‌ തുറന്നു പറയാൻ സാധിക്കുന്നില്ല, വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ആൻസി…

അപ്പോഴേക്കും കുളികഴിഞ്ഞ് അവൻ ഇറങ്ങിയിരുന്നു, അവൻ ഒന്ന് പുഞ്ചിരിച്ചു, തിരികെ ഒരു പുഞ്ചിരി അവൻ സമ്മാനിച്ച വേഗം തന്നെ അവർ അലമാരി തുറന്ന് അവൾക്കാവശ്യമുള്ള വസ്ത്രങ്ങൾ എടുത്തു കുളിമുറിയിലേക്ക് കയറാൻ തുടങ്ങുന്നതിന് മുൻപേ അലക്സ് പറഞ്ഞു, ” നല്ല തണുപ്പ് ആണ് ഇവിടെ വെള്ളത്തിന്, ഹീറ്റർ ഉപയോഗിക്ക്… ഇനി വെള്ളം മാറി വേറെ അസുഖങ്ങൾ ഒന്നും വരണ്ട… പറഞ്ഞപ്പോൾ തലയാട്ടി കാണിച്ചവൾ അകത്തേക്ക് കയറിയിരുന്നു, അവൾ പോയി പുറകെ ഒരു പുഞ്ചിരി അലക്സിന്റെ ചൊടിയിലും സ്ഥാനം പിടിച്ചിരുന്നു,

കുറച്ചു മുൻപ് ആ മുഖത്തു തെളിഞ്ഞ വാകചുവപ്പ് തനിക്കുവേണ്ടി ആയിരുന്നല്ലോ എന്ന് ഓർത്തപ്പോൾ അവൻറെ ഹൃദയത്തിലും ഒരു കുളിർ കാറ്റ് വീശുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…. കുളി കഴിഞ്ഞ് പുറത്തേക്ക് പോകാതെ ആൻസി കൂടി വന്നിട്ട് പോകാം എന്ന് കരുതി നിന്നപ്പോഴാണ് അലക്സിന് ഒരു ഫോൺ വന്നത്, പ്രധാനപ്പെട്ട ഒരു ഫോൺകോൾ ആയതുകൊണ്ട് തന്നെ അവൻ പുറത്തേക്കിറങ്ങി കുറച്ചുനേരം സംസാരിച്ചു,

കുറച്ചധികം നേരം നീണ്ടുനിന്ന ഫോൺകോൾ ആയതിനാൽ ആൻസി കുളി കഴിഞ്ഞ് തിരികെ വന്നിട്ടും അവൻ കയറി വന്നിരുന്നില്ല, ഫോൺ അവസാനിപ്പിച്ച് അവൻ മുറിയിലേക്ക് വന്നപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു അവളും അവനെ തിരയുകയായിരുന്നു, ” ഞാൻ വിചാരിച്ചു പോയിട്ടുണ്ടാകുമെന്ന്…. ” അങ്ങനെ ഒറ്റയ്ക്ക് ആക്കി പോകുമോ…? അവളുടെ കണ്ണുകളിലേക്കു നോക്കി ആയിരുന്നു ആ ചോദ്യം, ഒരുപാട് അർഥങ്ങൾ ഉള്ളോരു ചോദ്യം.. കാത്തിരിക്കൂ.. ?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.