ഒറ്റ റീചാർജിലൂടെ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്! കിടിലൻ പ്ലാനുമായി എയർടെൽ

0

ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാവാണ് എയർടെൽ. പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഒട്ടനവധി പോസ്റ്റ്പെയ്ഡ് പ്ലാനുകളും എയർടെൽ അവതരിപ്പിക്കാറുണ്ട്. 399 രൂപയാണ് എയർടെലിന്റെ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ. ഈ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

എന്നാൽ, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഇത്തവണ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവ ലഭിക്കുന്ന ഏറ്റവും പുതിയ റീചാർജ് പ്ലാനിനെ കുറിച്ച് അറിയാം.

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

ഇത്തവണ 499 രൂപ നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിനൊപ്പം 75 ജിബി ഡാറ്റ ലഭിക്കുന്നതാണ്. ദിവസേന 100 സൗജന്യ എസ്എംഎസുകളും വോയിസ് കോളിംഗ് ആനുകൂല്യവും ലഭിക്കും.

കൂടാതെ, ഒറ്റ പ്ലാനിൽ തന്നെ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ലഭിക്കുന്നതാണ്. ഹാൻഡ്സൈറ്റ് പ്രൊട്ടക്ഷൻ, എക്സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് മ്യൂസിക് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭ്യമാണ്. അതേസമയം, 499 രൂപയുടേത് ഫാമിലി പ്ലാൻ അല്ല. അതിനാൽ, ആഡ് ഓൺ കണക്ഷനുകൾ ലഭിക്കുകയില്ല. ആഡ് ഓൺ കണക്ഷൻ ആവശ്യമുള്ളവർക്ക് 299 രൂപ അധികം നൽകി കണക്ഷൻ എടുക്കാവുന്നതാണ്.

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

Leave A Reply

Your email address will not be published.