ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: കെ. സുരേന്ദ്രൻ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലും സുരേന്ദ്രൻ പങ്കെടുക്കും.
കെ.സുരേന്ദ്രനെ സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാനാണ് കേന്ദ്ര നേതൃത്വം നിർദേശം നൽകിയതെന്നാണ് വിവരം. രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്.
അതേസമയം, നേതൃമാറ്റത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ പറഞ്ഞു. മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിനായി ഇറങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ചൂണ്ടിക്കാട്ടി. ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും, നേതൃമാറ്റത്തെപ്പറ്റിയും അറിയില്ല. കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപി എത്തുമോ എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.