സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മരിച്ചത് 6 പേർ; ചികിത്സ തേടിയത് 11418 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിച്ച് മരിച്ചത് ആറു പേർ. ഒരു മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു നാലു മരണങ്ങൾ ഡെങ്കിപ്പനി മൂലമുണ്ടോ എന്ന സംശയം. വിളപ്പിൽ ശാല സ്വദേശി ജെ.എം മേഴ്സിയാണ് എലിപ്പനി ബാധിച്ച് മരണമടഞ്ഞത്. പന്നിയെത്തുടർന്ന് മേഴ്‌സി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 11418 പേർ പനി ബാധിച്ചതിനെ തുടർന്ന് വിധി ആശുപത്രിയിൽ ചികിത്സ തേടി.

ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 2164 പേര് ജില്ലയിൽ പനി ചികിത്സ തേടി. സംസ്ഥാനത്ത് ഇപ്പോൾ 298 പേർ ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലാണ്. 127 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 15 പേർക്ക് എലിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലാണ്.

Comments are closed.