അജിത് സിനിമയുടെ പുതിയ ഭാഗത്തിൽ ദളപതി വിജയുടെ മകൻ; കാത്തിരിപ്പിൽ ആരാധകർ

ദളപതി വിജയുടെ മകൻ ജേസണ്‍ സഞ്ജയ് സിനിമയിലേക്കെന്ന് റിപ്പോർട്ട്. നടി ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരൻ സംവിധാനം ചെയ്‌ത 1999ൽ പുറത്തിറങ്ങിയ നീ വരുവായ് എന എന്ന ചിത്രത്തിൻ്റെ തുടര്‍ച്ചയാണ് ജെയ്സൻ്റെ അരങ്ങേറ്റം. ദേവയാനിയുടെ മകള്‍ ഇനിയ തന്നെയാണ് നായിക.

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘നീ വരുവായ് എനയി’ൽ അജിത്തിൻ്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവയാനിയായിരുന്നു. ഇതിൻ്റെ തുടർച്ചയായെത്തുന്ന പുതിയ ചിത്രത്തിന് വൻ വരവേൽപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജയ് നിലവില്‍ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്ന തിരക്കിലാണ്. ഇനിയ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം പ്രശസ്തയാണ്.

ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലെ മുന്‍നിര സംവിധായകരില്‍ നിന്ന് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ തൻ്റെ മകന്‍ അഭിനയത്തിലേക്ക് തയ്യാറായിട്ടില്ല എന്നും വിജയ് നേരത്തെ പറഞ്ഞിരുന്നു. മകന്‍ സിനിമാ വ്യവസായമാണ് ആഗ്രഹിക്കുന്നതെന്നും വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ വിജയുടെ പാത തന്നെയാണ് മകനും പിന്തുടരുന്നത് എന്ന വിലയിരുത്തലിലാണ് വിജയ് ആരാധകരും

Comments are closed.