പി ടി സമയത്ത് കളി മതി പഠിപ്പ് വേണ്ട; സർക്കാർ ഉത്തരവ്

തിരുവനന്തപുരം : ഫിസിക്കൽ ട്രെയിനിങ് പിരിയാടുകളിൽ പഠിപ്പ് വേണ്ടെന്ന് സർക്കാർ. പി ടി പിരിയാടുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കീഷനിൽ ലഭിച്ച പരാതികളുടെ തീരുമാനം.

സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുളള ക്ലാസുകളിൽ കലാ-കായിക വിനോദങ്ങൾക്കുളള പി ടി പീരീഡിൻറെ സമയങ്ങളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥികളാണ് സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

Comments are closed.