രണ്‍വീര്‍ സിങ്, ആലിയ ഭട്ട് ഒന്നിക്കുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’; ട്രെയിലര്‍ എത്തി

https://youtu.be/6mdxy3zohEk

രണ്‍വീര്‍ സിങ്, ആലിയ ഭട്ട് ഒന്നിക്കുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’; ട്രെയിലര്‍ എത്തി

രണ്‍വീര്‍ സിങ് ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ സിനിമയുടെ ട്രെയിലര്‍ എത്തി. റൊമാന്റിക് ചിത്രങ്ങളുടെ തലതൊട്ടപ്പനായ അദ്ദേഹം ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സിനിമാ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന കരണ്‍ വീണ്ടും സംവിധാന രംഗത്തേക്കെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ധര്‍മേന്ദ്ര, ഷബാന ആസ്മി, ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുന്‍, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ഇഷിത മോയിത്ര, ശശാങ്ക് ഖെയ്താന്‍, സുമിത് റോയി എന്നിവരാണ് കഥയും തിരക്കഥയും. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹണം. സംഗീതം പ്രീതം. ചിത്രം ജൂലൈ 23ന് തിയറ്ററുകളിലെത്തും.

https://youtu.be/6mdxy3zohEk

Comments are closed.