‘വലാക്’ തിരികെയെത്തുന്നു; ദ് നണ്‍ 2 ട്രെയ്‌ലർ കാണാം
ലോകമെമ്പാടുമുള്ള ഹൊറർ സിനിമാ പ്രേമികൾക്കൊരു സന്തോഷ വാർത്ത. പേടിപ്പിക്കാൻ ‘വലാക്ക്’ വീണ്ടുമെത്തുന്നു. കോൺജുറിങ് യൂണിവേഴ്‌സിറ്റിയിലെ ഒമ്പതാമത്തെ ചിത്രമായ ദ് നൺ 2ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.
2018 ൽ പുറത്തിറങ്ങിയ ദ് നിൻറെ തുടർച്ചയായ രണ്ടാം ഭാഗത്തിൽ ‘വലാക്ക്’ എന്ന പ്രേതം തിരികെയെത്തുന്നത് സിനിമാ പ്രേമികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കോൺജറിങ് 2വിലെ വലാക് എന്ന കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമായിരുന്നു ദ് നൺ. ദ് നൺ സിനിമയുടെ ക്ലൈമാക്സിനു ശേഷം നാല് വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന കഥയാണിത്.
1950 കളിലെ ഫ്രാൻസ് ആണ് പശ്ചാത്തലം. സിസ്റ്റർ ഐറ്റിനെ തേടി വലാക്ക് എന്ന പ്രേതം വീണ്ടുമെത്തുന്നതും അതിനെ നേരിടുന്നതാണ് കഥ. ബോണി ആരൻസ് തന്നെയാണ് ഇത്തവണയും വലകിനെ അവതരിപ്പിക്കുക. മൈക്കൾ ഷാവേസ് ആണ് സംവിധാനം. ദ് കഴ്‌സ് ഓഫ് ലാ ലൊറോണ, ദ് കൺഡെജറിങ്: ദ്വിൾ മേഡ് മി ഡു ഇറ്റ് എന്നീ ചിത്രങ്ങളൊരുക്കിയ മൈക്കലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ദ നൺ 2. ചിത്രം സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തും.
Comments are closed.