കനത്ത മഴ: അമർനാഥ് തീർഥാടനപാതയിൽ മണ്ണിടിച്ചിൽ

ശ്രീനഗർ : കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർത്ഥാടന പാതയിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ബാൽത്തൽ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്.

കനത്ത മഴയെത്തുടർന്ന് അമർനാഥ് തീർത്ഥാടനം വെള്ളിയാഴ്ച രാവിലെ മുതൽ നിർത്തി വച്ചിരിക്കുകയായിരുന്നു. കശ്മീർ താഴ്വരയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച കനത്ത മഴ പെയ്തിരുന്നു

Comments are closed.