ട്രെൻഡിംഗായി ത്രെഡ്സ്; സൈൻ അപ്പ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം ട്രെൻഡിംഗായി മാറിയിരിക്കുകയാണ് മെറ്റയുടെ പുതിയ പ്ലാറ്റ്ഫോമായ ത്രെഡ്സ്. ലോഞ്ച് ചെയ്ത് വെറും രണ്ട് മണിക്കൂറിനുള്ളിൽ 20 ലക്ഷം പേരും, നാല് മണിക്കൂറിനുള്ളിൽ 50 ലക്ഷം പേരും ത്രെഡ്സ് ആപ്ലിക്കേഷൻ സൈൻ അപ്പ് ചെയ്തിട്ടുണ്ട്. ഇതോടെ, ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമിൽ പോരാട്ടം മുറുകുകയാണ്. ഇൻസ്റ്റഗ്രാമുമായി കണക്ട് ചെയ്താണ് ത്രെഡ്സിന്റെ പ്രവർത്തനം.
എഴുത്തിലൂടെ ആശയവിനിമയം നടത്താൻ കഴിയുമെന്നതാണ് ത്രെഡ്സിന്റെ പ്രധാന പ്രത്യേകത. ഇവയ്ക്ക് ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡ് ആണ് നൽകിയിട്ടുള്ളത്. ത്രെഡ്സിനെ 100 കോടിയിലധികം ഉപഭോക്താക്കൾ ഉള്ള പ്ലാറ്റ്ഫോമാക്കി മാറ്റാനാണ് മെറ്റ ലക്ഷ്യമിടുന്നത്. അതേസമയം, ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിനൊപ്പം എത്താൻ ഇൻസ്റ്റഗ്രാമിലെ നാലിലൊന്ന് പേർ ഇതിൽ ചേർന്നാൽ മതിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതോടെ, ത്രെഡ്സ് ട്വിറ്ററിന് വലിയ തോതിലുള്ള വെല്ലുവിളി ഉയർത്തുന്നുണ്ട്.
Comments are closed.